x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്‌മണ്യത്തെ നിയമിച്ചു

വെബ് ഡെസ്ക്
Published: September 25, 2026 12:58 PM IST | Updated: September 25, 2026 12:58 PM IST

നിവേദിത സുബ്രഹ്‌മണ്യം

ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. മൂന്നുവർഷമാണ് കാലാവധി.

ഗുരുവായൂർ സ്വദേശിയായ നിവേദിത നിലവിൽ ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്‍റാണ്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ നിന്നും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും അവർ ജനവിധി തേടിയിട്ടുണ്ട്.

നിവേദിത സുബ്രഹ്‌മണ്യത്തിന് പുറമേ ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും ദേശീയ വനിതാ കമ്മിഷൻ അംഗമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.

Tags : NivedidaSubramanian NationalCommissionforWomen. BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up