x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എ​മ്മി​നെ​തി​രേ മോ​ദി, ഇ​ഡി, വി​ഡി കൂ​ട്ടു​കെ​ട്ട്; ആ​ഞ്ഞ​ടി​ച്ച് എം.​വി. ഗോ​വി​ന്ദ​ൻ

വെബ് ഡെസ്ക്
Published: September 25, 2026 11:31 AM IST | Updated: September 25, 2026 11:36 AM IST

എം.​വി. ഗോ​വി​ന്ദ​ൻ.

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നെ​തി​രെ ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് മോ​ദി, ഇ​ഡി, വി​ഡി കൂ​ട്ടു​കെ​ട്ടാ​ണെ​ന്നും ഇ​തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ ജ​ന​കീ​യ മു​ന്നേ​റ്റം ഉ​യ​ർ​ന്നു​വ​രു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള തെ​ളി​വു​ക​ളു​ടെ അം​ശം പോ​ലു​മി​ല്ല. എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. 

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ സ്വ​കാ​ര്യ മു​ത​ലാ​ളി​മാ​രു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​ലാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. സ്പോ​ൺ​സ​റു​ടെ വി​മാ​ന​ത്തി​ൽ​ത്ത​ന്നെ ഇ​നി​യും സ​ഞ്ച​രി​ക്കു​മെ​ന്നും മ​ന്ത്രി​മാ​ർ വി​ദേ​ശ​യാ​ത്ര​ക​ൾ തു​ട​രു​മെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. വൈ​ദ്യു​തി മ​ന്ത്രി ഉ​ൾ​പ്പെ​ടെ നാ​ല് മ​ന്ത്രി​മാ​ർ വി​ദേ​ശ​ത്ത് പോ​കാ​നു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചില മു​ത​ലാ​ളി​മാ​രു​ടെ സ​ഹാ​യ​വും സൗ​ജ​ന്യ​വും പ​റ്റി​യാ​ണ് ഈ ​യാ​ത്ര​ക​ളെ​ല്ലാം ന​ട​ത്തു​ന്ന​ത്.

ഇ​ത് കേ​ര​ള​ത്തി​ന് വ​ള​രെ അ​പ​ക​ട​ക​ര​മാ​യ ദി​ശ​യാ​ണ്. വി​ദേ​ശ​യാ​ത്ര​ക​ൾ വ​ഴി പെ​ട്രോ​ൾ, ഡ്രൈ​വ​ർ, മെ​യി​ന്‍റ​ന​ൻ​സ് ചെ​ല​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ന് ലാ​ഭ​മാ​ണെ​ന്ന് മു​ൻ​പ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ രീ​തി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും സം​സാ​രി​ക്കു​ന്ന​ത്. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കാ​ട്ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും തു​റ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ഇ​തി​ലൂ​ടെ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യു​ള്ള മോ​ദി​യു​ടെ കാ​ട​ത്തം ഇ​വി​ടെ സ​തീ​ശ​നും ചെ​യ്യു​ന്നു. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രോ ഫോ​ട്ടോ​യോ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത കാ​ട​ത്ത നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 

Tags : EDInvestigation PinarayiVijayan V.D.Satheesan M.V.Govindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up