x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോം​ഗോ​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് 41 പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 25, 2026 09:50 AM IST | Updated: September 25, 2026 09:50 AM IST

പ്രതീകാത്മക ചിത്രം

കി​ൻ​ഷാ​സ: ടാ​ൻ​സാ​നി​യ​യി​ൽ നി​ന്ന് കോം​ഗോ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ദ്ധ്യേ ടാ​ങ്കാ​നി​ക്ക ത​ടാ​ക​ത്തി​ൽ ബോ​ട്ട് മ​റി​ഞ്ഞ് 41 പേ​ർ മ​രി​ച്ചു. ടാ​ൻ​സാ​നി​യ​യി​ലെ കി​ഗോ​മ​യി​ൽ നി​ന്ന് കോം​ഗോ​യി​ലെ ക​ലേ​മി ന​ഗ​ര​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബോ​ട്ട് മാ​പെ​ര ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഏ​ക​ദേ​ശം 100 യാ​ത്ര​ക്കാ​രും ച​ര​ക്കു​ക​ളു​മാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ടാ​ങ്കാ​നി​ക്ക പ്ര​വി​ശ്യാ ഗ​താ​ഗ​ത മ​ന്ത്രി നോ​റി​സ് മു​ലോം​ഗോ​യി വ്യ​ക്ത​മാ​ക്കി. 49 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഈ ​റൂ​ട്ടി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. ആ​ഗ​സ്റ്റ് 28ന് ​കി​ഗോ​മ തു​റ​മു​ഖ​ത്ത് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെ എം​വി പാ​സി​ഫി​ക് എ​ന്ന ബോ​ട്ടി​ന് തീ​പി​ടി​ച്ച് ആ​റ് ജീ​വ​ന​ക്കാ​ർ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലും ബോ​ട്ട് മു​ങ്ങി 20 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചി​രു​ന്നു.

 

Tags : Deepika BreakingNews Dead Boat

Recent News

Corehub Up