Image for representation
കൊച്ചി: തൃക്കാക്കര കുണ്ടാട്ടുകാവ് ക്ഷേത്രത്തില്‍ മോഷണം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കാമ്പസിന് സമീപത്തെ ശ്രീഭദ്രകാളി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. 25 കിലോ ഭാരമുള്ള കെടാവിളക്ക്, ഏഴ് തൂക്കുവിളക്കുകള്‍, രണ്ട് കിണ്ടികള്‍, കാണിക്കവഞ്ചിയിലെ പണം ഉള്‍പ്പെടെ മോഷണം പോയി.
ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം തുറക്കുന്ന ക്ഷേത്രമാണിത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പൂജാരി പൂജയ്ക്കായി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സിസിടിവി കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടക്കുകയാണ്.
അതേസമയം, കളമശേരി ഭാഗത്തെ ക്ഷേത്രങ്ങളില്‍ മോഷണം പതിവാകുകയാണ്. കഴിഞ്ഞയാഴ്ച ചുള്ളിക്കാവ് ശ്രീദുര്‍ഗ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. നിലവിളക്കുകളും തൂക്കുവിളക്കുകളും മണികളും പണവും ഉള്‍പ്പെടെ മോഷണം പോയിരുന്നു.
സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ കളമശേരി ഏലൂര്‍ ഇലഞ്ഞിക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ തുടര്‍ച്ചയായി അഞ്ചു ദിവസം മോഷണം നടന്നിരുന്നു. ആസം സ്വദേശിയായ അമീര്‍ ഹംസ എന്ന പ്രതിയെ പൊലിസ് പിടികൂടിയിരുന്നു.
Tags : Thefts Temples Kalamassery Robbery