x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ത്ത പ​ണം കൊ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു മു​ര​ളീ​ധ​ര​നേ ബി​ജെ​പി​യി​ൽ ഉ​ള്ളൂ; പ​രി​ഹാ​സ​വു​മാ​യി സ​ന്ദീ​പ് വാ​ര്യ​ർ

വെബ് ഡെസ്ക്
Published: September 25, 2026 01:27 PM IST | Updated: September 25, 2026 01:27 PM IST

സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ.

തി​രു​വ​ന​ന്ത​പു​രം: ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ഡ​യ​റി​യി​ല്‍ ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ന്‍റെ പേ​രു​വ​ന്ന​തി​ൽ പ​രി​ഹാ​സ പോ​സ്റ്റു​മാ​യി സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ. കേ​ര​ള​ത്തി​ലെ ബി​ജെ​പി​യി​ൽ മു​ര​ളീ​ധ​ര​ൻ ഒ​രാ​ൾ മാ​ത്ര​മ​ല്ല​ഉ​ള്ള​ത്. എ​ന്നാ​ൽ ക​രി​മ​ണ​ൽ ക​ർ​ത്താ കാ​ശ് കൊ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു മു​ര​ളീ​ധ​ര​നെ ബി​ജെ​പി​യി​ൽ ഉ​ള്ളൂ​വെ​ന്നും സ​ന്ദീ​പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. 

കേ​ര​ള​ത്തി​ലെ ബി​ജെ​പി​യി​ൽ മു​ര​ളീ​ധ​ര​ൻ ഒ​രാ​ൾ മാ​ത്ര​മ​ല്ല ഉ​ള്ള​ത്. ഇ​ത​ര നേ​താ​ക്ക​ൾ​ക്ക് ല​ഭി​ച്ച പാ​ർ​ട്ടി ഫ​ണ്ടു​ക​ൾ ഒ​ക്കെ അ​താ​ത് പാ​ർ​ട്ടി​ക​ളി​ൽ എ​ത്തി. എ​ന്നാ​ൽ മു​ര​ളീ​ധ​ര​ന് പ​ണം കി​ട്ടി​യ കാ​ര്യം ബി​ജെ​പി ഇ​ന്ന​ലെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും സ​ന്ദീ​പ് പ​രി​ഹ​സി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്ത് വ​ന്ന ശ​ശി​ധ​ര​ൻ ക‍​ർ​ത്ത​യു​ടെ ഡ​യ​റി​യി​ലാ​ണ് ബി​ജെ​പി​യി​ലെ മു​ര​ളീ​ധ​ര​ന്‍റെ പേ​ര് വ​ന്ന​ത്. 

ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജാ​ണ് ഡ​യ​റി​യു​ടെ ഒ​രു പേ​ജ് പു​റ​ത്ത് വി​ട്ട​ത്. വി. ​മു​ര​ളീ​ധ​ര​ൻ പാ​ർ​ട്ടി ഓ​ഫീ​സി​ലു​ള്ള​പ്പോ​ഴാ​ണ് ഷോ​ണി​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ന്ന​ത്. അ​തേ​സ​മ​യം ഷോ​ണി​നെ​തി​രെ ബി​ജെ​പി​യി​ൽ അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്.

Tags : Cmrl Diary SasidharanKartha V.Muraleedharan SandeepVarier Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up