Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cmrl Diary

ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ൽ പേ​ര്; വി. ​മു​ര​ളീ​ധ​ര​നെ പി​ന്തു​ണ​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ൽ ഡ​യ​റി വി​വാ​ദ​ത്തി​ൽ വി.മു​ര​ളീ​ധ​ര​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്ച​ന്ദ്ര​ശേ​ഖ​ർ. എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് മു​ര​ളീ​ധ​ര​നെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

മാ​സ​പ്പ​ടി​ക്കേ​സി​ൽ സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ബി​ജെ​പി​ക്കു​ള്ളി​ൽ ക​ടു​ത്ത അ​മ​ർ​ഷം പു​ക​യു​ന്ന​തി​നി​ട​യി​ലാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ ഈ ​ഇ​ട​പെ​ട​ൽ. പാ​ർ​ട്ടി​ക്കാ​രു​ടെ പേ​രു​ണ്ടെ​ങ്കി​ൽ എ​ഫ്ഐ​ആ​ർ ഇ​ട്ട് അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞി​രു​ന്നു. 

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ മു​ര​ളീ​ധ​ര​നെ പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ട് നേ​തൃ​ത്വം ഔ​ദ്യോ​ഗി​ക​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ക്സ​ലോ​ജി​ക് കേ​സി​ൽ എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്യാ​നും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ എ​ന്തി​നാ​ണ് മ​ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Latest News

Corehub Up