Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SasidharanKartha

പ​ണം വാ​ങ്ങി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ പേ​രും ; ബി​ജെ​പി​ക്കു ത​ല​വേ​ദ​ന​യാ​യി ഷോ​ണി​ന്‍റെ നീ​ക്ക​ങ്ങ​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ എം​​​​ഡി ശ​​​​ശി​​​​ധ​​​​ര​​​​ൻ ക​​​​ർ​​​​ത്താ യി​​​​ൽ​​നി​​​​ന്നു പ​​​​ണം കൈ​​​​പ്പ​​​​റ്റി​​​​യ രാ​​​​ഷ്‌​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ​​​​യും സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും പേ​​​​രു​​ക​​ൾ​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​തു ബി​​​​ജെ​​​​പി​​​​ക്കു​​​​ള്ളി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ സം​​​​ഘ​​​​ർ​​​​ഷം രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​ന്നു.

പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷോ​​​​ണ്‍ ജോ​​​​ർ​​​​ജാ​​​​ണ് ക​​​​ർ​​​​ത്തായി​​​​ൽ​​നി​​​​ന്നു പ​​​​ണം വാ​​​​ങ്ങി​​​​യ രാ​​​​ഷ്‌​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. ഈ ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

വി.​​ ​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ പേ​​​​രും പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​താ​​​​ണു ബി​​​​ജെ​​​​പി​​​​ക്കു​​​​ള്ളി​​​​ൽ പു​​​​തി​​​​യ വി​​​​വാ​​​​ദ​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ന്‍റെ പേ​​​​രു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ന്വേ​​​​ഷി​​​​ച്ചോ​​​​ട്ടേ​​​​യെ​​​​ന്നു വി.​​ ​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും കുടും​​​​ബ​​​​വും ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​രാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു നീ​​​​ക്കം ഷോ​​​​ണ്‍ ജോ​​​​ർ​​​​ജ് ത​​​​ന്നെ ന​​​​ട​​​​ത്തി​​​​യ​​​​തു രാ​​​​ഷ്‌​​ട്രീ​​​​യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യെ​​​​ന്നാ​​​​ണു ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന ര​​​​ണ്ടു മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ പേ​​​​രും നേ​​​​ര​​​​ത്തേ ക​​​​ർ​​​​ത്തായു​​​​ടെ ഡ​​​​യ​​​​റി​​​​യി​​​​ൽ ക​​​​ണ്ട​​​​തു കോ​​​​ണ്‍​ഗ്ര​​​​സ് രാ​​​​ഷ്‌ട്രീയ​​​​ത്തെ​​​​യും ചൂ​​​​ടു​​​​പി​​​​ടി​​​​പ്പി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രുകൂ​​​​ടി അ​​​​ട​​​​ങ്ങി​​​​യ പ​​​​ട്ടി​​​​ക ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻകൂ​​​​ടി​​​​യാ​​​​യ ഷോ​​​​ണ്‍ ജോ​​​​ർ​​​​ജ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു പ​​​​ട്ടി​​​​ക​​​​യും അ​​​​തി​​​​ൽ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ നേ​​​​തൃ​​​​ത്വ​​​​വു​​​​മാ​​​​യി ഷോ​​​​ണ്‍ ആ​​​​ലോ​​​​ചി​​​​ക്ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന വാ​​​​ദ​​​ം ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ണ്ട്.

മാ​​​​സ​​​​പ്പ​​​​ടി കേ​​​​സ് നി​​​​ർ​​​​ണാ​​​​യ​​​​ക​​ ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്പോ​​​​ൾ അ​​​​തി​​​​നെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന നീ​​​​ക്ക​​​​മാ​​​​ണ് അ​​​​റി​​​​ഞ്ഞോ അ​​​​റി​​​​യാ​​​​തെ​​​​യോ ഷോ​​​​ണ്‍ ജോ​​​​ർ​​​​ജി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നുണ്ടാ​​​​യ​​​​തെ​​​​ന്നാ​​​​ണ് ഒ​​​​രു വി​​​​ഭാ​​​​ഗം ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഷോ​​​​ണ്‍ ന​​​​ട​​​​ത്തി​​​​യ ഈ ​​​​നീ​​​​ക്കം ബി​​​​ജെ​​​​പി​​​​യി​​​​ലെ നേ​​​​താ​​​​ക്ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ട​​​​ല​​​​പി​​​​ണ​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നുകൂ​​​​ടി വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന നേ​​​​താ​​​​ക്ക​​​​ളും പാ​​​​ർ​​​​ട്ടി​​​​യി​​​​ലു​​​​ണ്ട്.

Latest News

Corehub Up