ഡൽഹിയിൽ നടന്ന പ്രതിഷേധം
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശം പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്.
പ്രതിഷേധം തടഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പൊലിസ് കസ്റ്റഡിയിലെടുത്ത് നീക്കി.
Tags : Protest GyaneshKumar Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash