x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിയുടെ ആകാശയാത്ര: വിമാനത്തിന്‍റെ ഉടമ തന്‍റെ മണ്ഡലത്തിലുള്ള ആളാണെന്ന് സ്പീക്കർ

വെബ് ഡെസ്ക്
Published: September 25, 2026 04:48 PM IST | Updated: September 25, 2026 04:49 PM IST

തിരുവഞ്ചൂർ രാധാകൃഷ്ണൻ

കൊച്ചി: മുഖ്യമന്ത്രിയുടെ വിമാനയാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന്‍റെ ഉടമ തന്‍റെ നിയോജക മണ്ഡലത്തിലുള്ള ആളാണെന്നും അടുത്ത ബന്ധമുള്ള വ്യക്തിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്ന ഈ കുടുംബത്തിന്‍റെ ചടങ്ങുകളിൽ താൻ പതിവായി പങ്കെടുക്കാറുണ്ടെന്നും മുഖ്യമന്ത്രി അപരിചിതരായ ആരുടെയും സഹായമല്ല സ്വീകരിച്ചതെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ മുതിർന്ന നേതാവാണ് വിമാനത്തിന്‍റെ ഉടമയെന്നും തനിക്ക് വോട്ടു ചെയ്യുന്ന കുടുംബമാണതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാണിച്ചു. വോട്ടർമാരും സുഹൃത്തുക്കളുമായ ഒരു കുടുംബത്തിൽനിന്ന് താൽക്കാലികമായി ലഭിച്ച സഹായത്തിൽ അദ്ഭുതപ്പെടാനൊന്നുമില്ല. അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരിലുള്ളതാണ് വിമാനം. അല്ലാതെ ഏതെങ്കിലും അപരിചിതന്‍റെ കൂപ്പറിൽ കയറിപ്പോയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറിയ തർക്കങ്ങളിലും വിഷയങ്ങളിലും സമയം കളയാതെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഓരോ ഘട്ടത്തിലെയും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക്, കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഇത്തരം യാത്രകൾ നടത്താൻ കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

Tags : ChiefMinister Constituency Speaker AirTravel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up