Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Constituency

മണ്ഡല പുനർനിർണയ ബിൽ പഠിക്കാൻ ഡിഎംകെ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​വാ​​​​ദ​​​​മാ​​​​യ മ​​​​ണ്ഡ​​​​ല​​​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ല്ലി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ഡി​​​​എം​​​​കെ.

ത​​​​മി​​​​ഴ്‌​​​​നാ​​​​ടി​​​​ന്‍റെ താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കും ഡി​​​​എം​​​​കെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും പാ​​​​ർ​​​​ട്ടി വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ബി​​​​ല്ലി​​​​ന്‍റെ പ​​​​രി​​​​ധി​​​​യും ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും കൃ​​​​ത്യ​​​​മാ​​​​യി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് അ​​​​ത് വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ക​​​​യും സ്വ​​​​ത​​​​ന്ത്ര നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. വ്യാ​​​​ഴാ​​​​ഴ്ച ന​​​​ട​​​​ന്ന ഡി​​​​എം​​​​കെ എം​​​​പി​​​​മാ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു​​​​ സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

നേ​​​​ര​​​​ത്തെ, എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​ർ ബി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഡി​​​​എം​​​​കെ ഉൾപ്പെടെയുള്ള പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ർ​​​​ത്ത​​​​തോ​​​​ടെ ബി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.എ​​​​ന്നാ​​​​ൽ, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ശേ​​​​ഷം കോ​​​​ൺ​​​​ഗ്ര​​​​സ് ഡി​​​​എം​​​​കെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് ടി​​​​വി​​​​കെ​​​​യു​​​​മാ​​​​യി സ​​​​ഖ്യം ചേ​​​​ർ​​​​ന്ന​​​​തോ​​​​ടെയാണ് രാ​​​​ഷ്‌​​ട്രീ​​​​യ സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ മാ​​​​റി​​​​മ​​​​റി​​​​ഞ്ഞത്.

നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി​​​​യി​​​​ലെ മ​​​​റ്റ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളോ​​​​ട് ആ​​​​ലോ​​​​ചി​​​​ക്കാ​​​​തെ ഡി​​​​എം​​​​കെ ഒ​​​​റ്റ​​​​യ്ക്ക് സ്വ​​​​ത​​​​ന്ത്ര്യ​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​ണു പാ​​​​ർ​​​​ട്ടി വൃ​​​​ത്ത​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​രം.

Kerala

കാ​റു​പോ​ലും വി​റ്റു; തോൽവിയിൽ ക​ണ്ണീ​ര​ണി​ഞ്ഞ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ

കൊ​ല്ലം: കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ പ​രാ​ജ​യ​ത്തി​ൽ വി​കാ​രാ​ധീ​ന​നാ​യി കോ​വൂ​ർ കു​ഞ്ഞു​മോ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​നാ​യി പ​ണം ക​ണ്ടെ​ത്താ​ൻ ആ​ഗ്ര​ഹി​ച്ചു​വാ​ങ്ങി​യ കാ​റു​പോ​ലും വി​റ്റു. പി​ണ​റാ​യി വി​ജ​യ​ൻ ഒ​രു ക​റു​ത്ത കാ​ർ വാ​ങ്ങി​യ​പ്പോ​ഴാ​ണ് ത​നി​ക്കും കാ​ർ വാ​ങ്ങാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യ​ത്.

ചി​ട്ടി​പി​ടി​ച്ചാ​ണ് കാ​ർ വാ​ങ്ങാ​ൻ പ​ണം ക​ണ്ടെ​ത്തി​യ​ത്. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളെ പോ​ലെ അ​ല്ല കു​ന്ന​ത്തൂ​രി​ലെ സാ​ഹ​ച​ര്യം. പ​രാ​ജ​യ കാ​ര​ണം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 25314 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ല്ലാ​സ് കോ​വൂ​ർ വി​ജ​യി​ച്ച​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ ഏ​ക എ​സ്‌​സി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണി​ത്. 2001 മു​ത​ൽ 2021വ​രെ കോ​വൂ​ർ കു​ഞ്ഞി​മോ​ൻ ആ​യി​രു​ന്നു മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്.

Kerala

സ്ഥിരം ജയിക്കുന്ന മണ്ഡലത്തിലെ തോൽവി: പരിശോധിക്കുമെന്ന് സിപിഐ

തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങളാണെന്ന് സിപിഐ. ആ ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും സിപിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്‍റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെയുള്ള പരിശോധന ആവശ്യമാണ്.

വോട്ടിംഗിന്‍റെ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും അത്തരം പരിശോധന നടത്തുന്നതാണ്. പത്തുവർഷത്തെ എൽഡിഎഫ് ഭരണം എല്ലാ ജീവിത തുറകളിലും അനിഷേദ്ധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്.

ആ ഗവണ്മെന്‍റുകളെ നയിച്ച എൽഡിഎഫിന് ഇപ്രകാരം ഒരു പരാജയം ഉണ്ടാകുമ്പോൾ പതിവുള്ള വിശദീകരണങ്ങൾ മതിയാകാതെ വരുന്നു. ജനവിധിയ്ക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തി സംഭവിച്ചിരിക്കാവുന്ന പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.

എക്കാലവും പാർട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വയം വിമർശനം നടത്തും. പാർട്ടിയെയും എൽഡിഎഫിനെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാൽപ്പര്യങ്ങൾക്കൊപ്പം കൂറോടെ നില കൊള്ളുവാൻ പാർട്ടി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും.

ഉത്തരവാദിത്വ ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും പരിശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം. പാർട്ടിയുടെയും എൽഡിഎഫിന്‍റെയും വിജയത്തിനുവേണ്ടി ത്യാഗപൂർവ്വം പ്രവർത്തിച്ച എല്ലാ സഖാക്കളെയും പ്രവർത്തകരെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു. എല്ലാത്തരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടു ചെയ്ത ജനങ്ങൾക്ക് പാർട്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും സിപിഐ കൂട്ടിച്ചേർത്തു.

Leader Page

വനിതാ സംവരണത്തിന്‍റെ മറവിൽ മണ്ഡല പുനർനിർണയം അജൻഡയും ആശങ്കകളും

വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണ​​​​​​ത്തെ കേ​​​​​​ന്ദ്ര​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഗൂ​​​​​​ഢ​​​​​​ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ളോ​​​​​​ടെ ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന് മ​​​​​​റ​​​​​​യാ​​​​​​ക്കു​​​​​​ന്ന​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ദേ​​​​​​ശീ​​​​​​യ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ ചൂ​​​​​​ടു പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

നി​​​​​​ല​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കി ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ സീ​​​​​​റ്റു​​​​​​ക​​​​​​ൾ 50 ശ​​​​​ത​​​​​മാ​​​​​നം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ച് 850 ആ​​​​​​ക്കാ​​​​​​നു​​​​​​ള്ള കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ നീ​​​​​​ക്കം ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലു​​​​​​ള്ള പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ അ​​​​​​നു​​​​​​പാ​​​​​​തം താ​​​​​​റു​​​​​​മാ​​​​​​റാ​​​​​​ക്കി ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഫെ​​​​​​ഡ​​​​​​റ​​​​​​ൽ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തെ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​മെ​​​​​​ന്ന​​​​​​തി​​​​​​ൽ സം​​​​​​ശ​​​​​​യ​​​​​​മി​​​​​​ല്ല.

ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട്ടി​​​​​​ലും പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ളി​​​​​​ലും ന​​​​​​ട​​​​​​ക്കു​​​​​​ന്ന നി​​​​​​യ​​​​​​മ​​​​​സ​​​​​​ഭാ​​​ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​തോ​​​​​​ടൊ​​​​​​പ്പം ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​രം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​നു​​​​​​മു​​​​​​ള്ള ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ഗൂ​​​​​​ഢ​​​​​​ല​​​​​​ക്ഷ്യ​​​​​​മാ​​​​​​ണ് ഈ ​​​​​​നീ​​​​​​ക്ക​​​​​​ത്തി​​​​​​നു ​​​പി​​​​​​ന്നി​​​​​​ലെ​​​​​​ന്ന​​​​​​തു വ​​​​​​ള​​​​​​രെ വ്യ​​​​​​ക്ത​​​​​​മാ​​​​​​ണ്.

►വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണം സ്വാ​​​​​​ഗ​​​​​​താ​​​​​​ർ​​​​​​ഹം

ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ അ​​​​​​ൻ​​​​​​പ​​​​​​ത് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​റെ വ​​​​​​രു​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​ർ അ​​​​​​ർ​​​​​​ഹി​​​​​​ക്കു​​​​​​ന്ന പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം ഇ​​​​​​തു​​​​​​വ​​​​​​രെ​​​​​​യും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​ലോ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലോ ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. സ്വാ​​​​​​ത​​​​​​ന്ത്ര്യം നേ​​​​​​ടി 78 വ​​​​​​ർ​​​​​​ഷ​​​​​​ം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​ന്‍റി​​​​​​ൽ സ്ത്രീ ​​​​​​പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം 13-14 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റം ഉ​​​​​​യ​​​​​​ർ​​​​​​ന്നി​​​​​​ട്ടി​​​​​​ല്ല. വി​​​​​​ക​​​​​​സി​​​​​​ത രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളാ​​​​​​ക​​​​​​ട്ടെ നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ൽ സ്ത്രീ​​​​​​പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം 35 മു​​​​​​ത​​​​​​ൽ 50 ശ​​​​​​ത​​​​​​മാ​​​​​​നം​​​വ​​​​​​രെ നേ​​​​​​ടി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞു. ഈ ​​​​​​പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ പാ​​​​​​സാ​​​​​​ക്കി​​​​​​യ 33 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​ത് സ്വാ​​​​​​ഗ​​​​​​താ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​ണ്.

നി​​​​​​ല​​​​​​വി​​​​​​ലെ 543 ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്നാ​​​​​​യ 181 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ, ഓ​​​​​​രോ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ​​​​​​യും മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്ന് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്ന​ ക​​​​​​ണ​​​​​​ക്കി​​​​​​ൽ വ​​​​​​ള​​​​​​രെ എ​​​​​​ളു​​​​​​പ്പ​​​​​​ത്തി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റും. തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ മൂ​​​​​​ന്ന് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ എ​​​​​​ല്ലാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലും മാ​​​​​​റി​​​​​​മാ​​​​​​റി സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നും, എ​​​​​​സ്‌​​​​​സി, എ​​​​​​സ്‌​​​​​ടി വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് സം​​​​​​വ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ സം​​​​​​വ​​​​​​ര​​​​​​ണം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നും ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു മാ​​​​​​ത്രം. ഇ​​​​​​തി​​​​​​ന് പു​​​​​​തു​​​​​​താ​​​​​​യി ഒ​​​​​​രു മ​​​​​​ണ്ഡ​​​​​​ല ​​​​​​പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യ​​​​​​മേ​​​​​​യി​​​​​​ല്ല.

►മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ണാ​​​​​​പ്പു​​​​​​റ​​​​​​ങ്ങ​​​​​​ൾ

ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യു​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ൽ നീ​​​​​​തി​​​​​​യു​​​​​​ക്ത​​​​​​മാ​​​​​​യ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണ് മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യം. നി​​​​​​ല​​​​​​വി​​​​​​ൽ ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ 543 സീ​​​​​​റ്റു​​​​​​ക​​​​​​ൾ നി​​​​​​ജ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് 1971ലെ ​​​​​​ജ​​​​​​ന​​​​​​സം​​​​​​ഖ്യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​ണ്. അ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം വി​​​​​​വി​​​​​​ധ കേ​​​​​​ന്ദ്ര-​​​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ൾ കു​​​​​​ടും​​​​​​ബാ​​​​​​സൂ​​​​​​ത്ര​​​​​​ണം ഒ​​​​​​രു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ത ദേ​​​​​​ശീ​​​​​​യ​​​​​​ന​​​​​​യ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി. എ​​​​​​ന്നാ​​​​​​ൽ, കു​​​​​​ടും​​​​​​ബാ​​​​​​സൂ​​​​​​ത്ര​​​​​​ണ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ-​​​​​​ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും എ​​​​​​ല്ലാ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ഒ​​​​​​രു​​​​​​പോ​​​​​​ലെ സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല.

2011ലെ ​​​​​​സെ​​​​​​ൻ​​​​​​സ​​​​​​സ് അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യം ന​​​​​​ട​​​​​​ത്തു​​​​​​മ്പോ​​​​​​ൾ ഈ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ മി​​​​​​ക​​​​​​ച്ച നേ​​​​​​ട്ടം കൈ​​​​​​വ​​​​​​രി​​​​​​ച്ച സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക്, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് ദ​​​​​​ക്ഷി​​​​​​ണേ​​​​​​ന്ത്യ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​ന്‍റി​​​​​​ലെ പ്ര​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​ത്തി​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ ന​​​​​​ഷ്‌​​​ടം സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്, ജ​​​​​​ന​​​​​​സം​​​​​​ഖ്യ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​ മാ​​​​​​ത്രം പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ച്ചാ​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള 20 ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു കേ​​​​​​വ​​​​​​ലം മൂ​​​​​​ന്ന് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ മാ​​​​​​ത്രം വ​​​​​​ർ​​​​​​ധി​​​​​​ച്ച് 23 മാ​​​​​​ത്ര​​​​​​മേ ആ​​​​​​കു​​​​​​ക​​​​​​യു​​​​​​ള്ളൂ. എ​​​​​​ന്നാ​​​​​​ൽ, ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള 80 ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 50 മു​​​​​​ത​​​​​​ൽ 55 വ​​​​​​രെ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ വ​​​​​​ർ​​​​​​ധി​​​​​​ച്ച് 130 മു​​​​​​ത​​​​​​ൽ 135 വ​​​​​​രെ​​​​​​യാ​​​​​​കും. നി​​​​​​ല​​​​​​വി​​​​​​ലെ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​ക​​​​​​മാ​​​​​​യി (150 ശ​​​​​ത​​​​​മാ​​​​​നം) വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചാ​​​​​​ലും കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 30 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളും ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ൽ 120 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​ണ് ഉ​​​​​​ണ്ടാ​​​​​​കു​​​​​​ക. അ​​​​​​പ്പോ​​​​​​ഴും ഇ​​​​​​രു​​​​​​സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള അ​​​​​​ന്ത​​​​​​രം സാ​​​​​​ര​​​​​​മാ​​​​​​യി​​​​​​ത്ത​​​​​​ന്നെ വ​​​​​​ർ​​​​​​ധി​​​​​​ക്കും.

►പ്രാ​​​​​​ദേ​​​​​​ശി​​​​​​ക അ​​​​​​സ​​​​​​മ​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ

മ​​​​​​ണ്ഡ​​​​​​ല​​​​​​ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​ത്തി​​​ന് ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ജ​​​​​​ന​​​​​​സാ​​​​​​ന്ദ്ര​​​​​​ത കൂ​​​​​​ടി​​​​​​യ ന​​​​​​ഗ​​​​​​ര​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു കൂ​​​​​​ടു​​​​​​ത​​​​​​ൽ ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ക്കും. ഇ​​​​​​ത് ലോ​​​​​​ക്സ​​​​​​ഭ​​​​​​യി​​​​​​ൽ കാ​​​​​​ർ​​​​​​ഷി​​​​​​ക-​​​​​​ഗ്രാ​​​​​​മീ​​​​​​ണ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം കു​​​​​​റ​​​​​​യ്ക്കും. വി​​​​​​വി​​​​​​ധ വി​​​​​​ക​​​​​​സ​​​​​​ന​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളും എം​​​​​പി ഫ​​​​​​ണ്ട് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​ള്ള പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളും കാ​​​​​​ർ​​​​​​ഷി​​​​​​ക-​​​​​​ഗ്രാ​​​​​​മീ​​​​​​ണ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​ളി​​​​​​ൽ കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ന് ഇ​​​​​​തു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കും.

അ​​​​​​തോ​​​​​​ടൊ​​​​​​പ്പം സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​നു​​​​​​പാ​​​​​​ത​​​​​​ത്തി​​​​​​ൽ വ​​​​​​ലി​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​കാം. ആ​​​​​​രോ​​​​​​ഗ്യ-​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ലും ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ന​​​​​​യം പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ലും വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ൾ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലും വി​​​​​​വി​​​​​​ധ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലും ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​വും സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​കാം.

അ​​​​​​തി​​​​​​നാ​​​​​​ൽ മ​​​​​​ണ്ഡ​​​​​​ല​​​​​​ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ൽ ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ ​​​​​​പോ​​​​​​ലും വി​​​​​​വി​​​​​​ധ ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ​​​​​​യും വി​​​​​​വി​​​​​​ധ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​സം​​​​​​തൃ​​​​​​പ്തി​​​​​​ക്ക് കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കാം.

അ​​​​​​തോ​​​​​​ടൊ​​​​​​പ്പം പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ പ്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ൽ അ​​​​​​റി​​​​​​ഞ്ഞോ അ​​​​​​റി​​​​​​യാ​​​​​​തെ​​​​​​യോ സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന പി​​​​​​ഴ​​​​​​വു​​​​​​ക​​​​​​ൾ ആ​​​​​​ദി​​​​​​വാ​​​​​​സി-ദ​​​​​​ളി​​​​​​ത് വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​വി​​​​​​ധ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഭാ​​​​​​ഷാ-​​​​​​മ​​​​​​ത ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​ത്തെ​​​​​​യും സാ​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ച്ചേ​​​​​​ക്കാം. സം​​​​​​സ്ഥാ​​​​​​ന നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളു​​​​​​ടെ മ​​​​​​ണ്ഡ​​​​​​ല​​​​​​പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ്ര​​​​​​ദ്ധി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്.

National

ദക്ഷിണേന്ത്യ കോപം കൊണ്ടു തിളയ്ക്കുന്നുവെന്ന് സ്റ്റാലിൻ; തമിഴ്നാട്ടിൽ ഇന്നു കരിങ്കൊടി പ്രതിഷേധം

ചെന്നൈ: മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഡിഎംകെ ആഹ്വാനം ചെയ്ത കരിങ്കൊടി പ്രതിഷേധം ഇന്ന്. വീടുകളിലും പൊതുവിടങ്ങളിലുമെല്ലാം കറുത്ത കൊടി ഉയർത്തണമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ നിർദേശം. ഡിഎംകെ എംപിമാർ ഇന്ന് പാർലമെന്‍റിൽ കറുത്ത വസ്ത്രം ധരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബിജെപി തീ കൊണ്ട് കളിക്കുകയാണ്. ദക്ഷിണേന്ത്യ കോപം കൊണ്ട് തിളക്കുകയാണ്. ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയതിന് ദക്ഷിണേന്ത്യയെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

തമിഴ്‌നാടിന്റെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുകയും പിൻവാങ്ങുകയും ചെയ്താൽ കേന്ദ്ര സർക്കാർ അതിന്‍റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അതിന് കനത്ത വില നൽകേണ്ടിവരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഡിഎംകെ പ്രസിഡന്‍റ് എന്ന നിലയിലും എല്ലാറ്റിനുമുപരി ഒരു ആത്മാഭിമാനമുള്ള തമിഴൻ എന്ന നിലയിലും ഞാൻ വീണ്ടും മുന്നറിയിപ്പ് നൽകുന്നുവെന്ന് പറഞ്ഞാണ് സ്റ്റാലിൻ എക്സ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

National

ബാ​രാ​മ​തി​യി​ലെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് കോ​ൺ​ഗ്ര​സ്; സു​നേ​ത്ര പ​വാ​ർ എ​തി​രി​ല്ലാ​തെ സ​ഭ​യി​ലേ​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തി മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച് കോ​ൺ​ഗ്ര​സ്. അ​ന്ത​രി​ച്ച ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ കോ​ൺ​ഗ്ര​സ് പി​ൻ​വ​ലി​ച്ചു. ഇ​തോ​ടെ നി​ല​വി​ലെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ സു​നേ​ത്ര പ​വാ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും എ​ന്നു​റ​പ്പാ​യി.

ബാ​രാ​മ​തി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കാ​ശ് മോ​റെ​യെ​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ ഇ​ന്ന് ആ​കാ​ശ് മോ​റെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ചു. പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ച​ത്.

സു​നേ​ത്ര പ​വാ​ർ നേ​രി​ട്ട് അ​ഭ്യ​ർ​ഥി​ച്ച​ത് കൊ​ണ്ടാ​ണ് സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച​ത് എ​ന്ന് മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഹ​ർ​ഷ​വ​ർ​ധ​ൻ സ​പ്‌​കാ​ൽ പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യു​ടെ ചു​മ​ത​ല​യു​ള്ള ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യും സു​നേ​ത്ര പ​വാ​ർ സം​സാ​രി​ച്ചു. രാ​ഷ്ട്രീ​യ മ​ര്യാ​ദ​യു​ടെ പേ​രി​ലും അ​ജി​ത് പ​വ​റി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​വു​മാ​യി​ട്ടാ​ണ് സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

District News

ചടയമംഗലം മണ്ഡലം: ഇ​ട​തുകോ​ട്ട മ​റി​യു​മോ

ച​ട​യ​മം​ഗ​ലം:​സ്ഥി​രം വൈ​രി​ക​ൾ വീ​ണ്ടും ഏ​റ്റു​മു​ട്ടു​ന്പോ​ൾ ആ​ർ​ക്കാ​ണ് വി​ജ​യം. ചെ​ങ്കോ​ട്ട​യാ​യി മാ​റി​യി​രി​ക്കു​ന്ന ച​ട​മം​ഗ​ലം മ​റി​യു​മോ. ചെ​ങ്കോ​ട്ട ത​ക​ർ​ക്കാ​ൻ ഇ​ക്കു​റി​യും സ്ഥി​രം സ്ഥാ​നാ​ർ​ഥി ത​ന്നെ​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ചെ​ങ്കോ​ട്ട​യെ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ് ച​ട​യ​മം​ഗ​ലം. സി​പി​ഐ യു​ടെ ഉ​റ​ച്ച സീ​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് ച​ട​യ​മം​ഗ​ലം.

ഇ​ക്കു​റി ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ച​ട​യ​മം​ഗ​ല​ത്ത്.​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ച​ട​യ​മം​ഗ​ലം, ചി​ത​റ, ഇ​ള​മാ​ട്, ഇ​ട്ടി​വ, ക​ട​യ്ക്ക​ൽ, കു​മ്മി​ൾ, നി​ല​മേ​ൽ, വെ​ളി​നെ​ല്ലൂ​ർ എ​ന്നി​വ​യും , പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ അ​ല​യ​മ​ൺ എ​ന്ന പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന​താ​ണ് ച​ട​യ​മം​ഗ​ലം നി​യ​മ​സ​ഭാ​മ​ണ്ഡ​ലം. 1957 മു​ത​ല്‍ 2021 വ​രെ ന​ട​ന്ന തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നുത​വ​ണ മാ​ത്ര​മേ സി​പി​ഐ​ക്ക് മ​ണ്ഡ​ലം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ളു.

ബാ​ക്കി എ​ല്ലാ ത​വ​ണ​യും അ​വ​ര്‍ സീ​റ്റ് നി​ല​നി​ര്‍​ത്തി. ഇ​ക്കു​റി സി​പി​ഐ നേ​താ​വും നി​ല​വി​ലെ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ ജെ. ​ചി​ഞ്ചു റാ​ണി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി , കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​റാണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി , മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​യി​രു​ന്ന അ​രു​ൺ​രാ​ജാണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി , ജി​ല്ലാ വൈസ് ​പ്ര​സി​ഡ​ന്‍റ് ഷ​റാ​ഫ​ത്താണ് എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥിയാ​യി മ​ണ്ഡ​ല​ത്തി​ൽ മത്സ​രി​ക്കു​ന്ന​ത്.

അ​ല്പം ച​രി​ത്രം

2006 മു​ത​ൽ സി​പി​ഐ​യി​ലെ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നാ​ണ് ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക​രി​ച്ച് മ​ത്സ​രി​ച്ചി​രു​ന്ന​ത്.​ എ​ന്നാ​ല്‍ ക​ഴി​ഞ്ഞ 2021 ൽ ​ദേ​ശീ​യ- സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും വ​നി​താ നേ​താ​വു​മാ​യ ജെ. ചി​ഞ്ചു​റാ​ണി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​ത്. ഇ​ക്കു​റി​യും ചി​ഞ്ചുറാ​ണി​യാ​ണ് മ​ത്സ​ര രം​ഗ​ത്ത് ഉ​ള്ള​ത്. കോ​ൺ​ഗ്ര​സി​ലെ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​ത്ര​മാ​ണ് ഇ​വി​ടെ നി​ന്നും മ​ത്സ​രി​ച്ച് ജ​യി​ച്ച​ത്.

1957ൽ ​ക​മ്യൂ​ണി​സ്റ്റ്‌‌ പാ​ർ​ട്ടി​യി​ലെ വെ​ളി​യം ഭാ​ർ​ഗ​വ​നാ​ണ് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ​ത്തെ എം​എ​ല്‍​എ. 1960 അ​ദ്ദേ​ഹം വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു.1982 മു​ത​ൽ 1991 വ​രെ ര​ണ്ടു ‌ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യി​ലെ കെ. ​ആ​ർ ച​ന്ദ്ര​മോ​ഹ​ന​നാ​ണ്‌ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്‌. 1991 വ​രെ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐയി​ലെ കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ന​നാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 1991 ൽ ​സി​പി​ഐ യി​ലെ ഇ. ​രാ​ജേ​ന്ദ്ര​ൻ കോ​ൺ​ഗ്ര​സി​ലെ എ .​ഹി​ദൂ​ർ മു​ഹ​മ്മ​ദി​നെ പ​രാ​ജ​പ്പെ​ടു​ത്തി. 1996ൽ ​സി​പി​ഐ​യി​ലെ ആ​ർ. ല​താ​ദേ​വി കോ​ൺ​ഗ്ര​സി​ലെ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​നെ 2746 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി‌. എ​ന്നാ​ൽ 2001ൽ ​പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ ല​താ​ദേ​വി​യെ 1919 വോ​ട്ടി​ന് തോ​ൽ​പ്പി​ച്ചു.

2006ൽ ​സി​പി​ഐ​യി​ലെ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ ‌ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2011 ലും 2016​ലും മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ ‌വി​ജ​യി​ച്ചു. 2011ൽ ​കോ​ൺ​ഗ്ര​സി​ലെ ഷാ​ഹി​ദാ ക​മാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വീ​ണ്ടും എം​എ​ല്‍​എ ആ​യി. 2016ൽ ​കോ​ൺ​ഗ്ര​സി​ലെ എം.​എം. ഹ​സ​നെ 21,928 വോ​ട്ട് പാ​രാ​ജ​യ​പ്പെ​ടു​ത്തി മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ ത​ന്‍റെ വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു.

സ്ഥി​രവൈ​രി​ക​ൾ

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട​യ​മംഗല​ത്തി​ന്‍റെ ഇ​ട​തു ആ​ഭി​മു​ഖ്യം വീ​ണ്ടും ഉ​റ​പ്പി​ച്ചു.2021 സി​പി​ഐ യി​ലെ ജെ. ​ചി​ഞ്ചു​റാ​ണി 67252 വോ​ട്ടു​ക​ൾ നേ​ടി വി​ജ​യി​ച്ചു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി എം.​എം. ന​സീ​റി​ന് 53,574 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 13678 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ചി​ഞ്ചുറാ​ണി നേ​ടി​യ​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ഷ്ണു പ​ട്ട​ത്താ​നം 22, 238 വോ​ട്ടു​ക​ൾ നേ​ടി.

ക​ടു​ത്ത മ​ത്സ​ര​മാ​ണ് ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ സി​പി​ഐ യി​ലെ വി​ഭാ​ഗീ​യത രൂ​ക്ഷ​മാ​ണ്.ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ൽ സി​പി​ഐയി​ൽ തെ​ര​ഞ്ഞ​ടു​പ്പ് നി​യ​ന്ത്രി​ച്ച സി​പി​ഐ നേ​താ​വ് മു​സ്ത​ഫ പാ​ർ​ട്ടിയി​ൽ നി​ന്ന് രാ​ജിവ​ച്ച് ആ​ർ​എ​സ്പി യി​ൽ ചേ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ ഒന്പത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളിലാണ് യു​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തു​ന്ന​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ല​ഭി​ച്ച​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​പ്ര​തീക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

നി​ല​വി​ലെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫും പ്ര​ചാ​ര​ണ രം​ഗ​ത്തു​ള്ള​ത്. ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് മു​ന്ന​ണി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഷോ​ക​ളും ഹൗ​സ് കാ​മ്പ​യി​നു​ക​ളും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് ഇ​ക്കു​റി ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

Kerala

കൊ​ച്ചി​യി​ൽ മു​ഹ​മ്മ​ദ് ഷി​യാ​സി​നെ വി​ജ​യ​പ്പി​ക്ക​ണം; വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ദീ​പ്തി മേ​രി വ​ർ​ഗീ​സ്

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കൊ​ച്ചി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് ഷി​യാ​സി​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ദീ​പ്തി മേ​രി വ​ർ​ഗീ​സ്. ഫെ​യ്‌​സ്ബു​ക്കി​ൽ ഷി​യാ​സി​ന്‍റെ ചി​ത്രം പ​ങ്ക് വ​ച്ചാ​ണ് ദീ​പ്തി​യു​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന.

കൊ​ച്ചി സീ​റ്റി​ൽ ദീ​പ്തി​യെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. കൊ​ച്ചി​യെ തി​രി​ച്ചു പി​ടി​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ക​രു​ത്ത​നാ​യ സാ​ര​ഥി മു​ഹ​മ്മ​ദ് ഷി​യാ​സി​നെ കൈ​പ്പ​ത്തി അ​ട​യാ​ള​ത്തി​ൽ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു എ​ന്ന് ദീ​പ്‌​തി കു​റി​ച്ചു.

അ​തേ​സ​മ​യം കൊ​ച്ചി​യി​ൽ ഇ​ത്ത​വ​ണ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു. ജി​ല്ല​യെ ഒ​റ്റ​ക്കെ​ട്ടാ​യി ന​യി​ച്ച​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്നും മു​ഹ​മ്മ​ദ്‌ ഷി​യാ​സ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

വി​വി​ധ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മ​ണ്ഡ​ലം മാ​റ​ണ​മെ​ന്ന മ​ന്ത്രി വി.​അ​ബ്ദുറ​ഹ്മാ​ന്‍റെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ലം മാ​റ്റി ന​ൽ​ക​ണ​മെ​ന്ന മ​ന്ത്രി വി.​അ​ബ്ദുറ​ഹ്മാ​ന്‍റെ സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങി സി​പിഎം. താ​നൂ​രി​ൽ ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച വി. ​അ​ബ്ദു​റ​ഹ്മാ​ൻ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​തെ മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തി​രു​രി​ലേ​ക്കു മാ​റ്റി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം.

ഇതിനുപിന്നാലെയാണ് വി. ​അ​ബ്ദുറ​ഹ്മാ​നെ തി​രൂ​രി​ൽ ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി തീ​രു​മാ​നി​ച്ച​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചത്. കൊ​ണ്ടോ​ട്ടി​യി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി ഡോ. ​പി.​ജി​ജി​യേ​യും കോ​ട്ട​യ്ക്ക​ലി​ൽ കെ. ​പ്രീ​തി​യേ​യും പ്രഖ്യാപിച്ചു.

2016ലും 2021​ലും താ​നൂ​രി​ൽ നി​ന്നാ​ണ് വി. ​അ​ബ്ദു​റ​ഹ്മാ​ൻ വി​ജ​യി​ച്ച​ത്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ കാ​യി​ക- ന്യൂ​ന​പ​ക്ഷ​ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്നു.

Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ വി​മ​ത നീ​ക്ക​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രെ പ്ര​സ്താ​വ​ന ന​ല്‍​കി​യ​തി​നും സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​നു​മാ​ണ് ന​ട​പ​ടി.

മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രാ​യി പ്ര​സ്താ​വ​ന ന​ല്‍​കി സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ അ​മ്പ​ല​പ്പു​ഴ അ​സം​ബ്ലി സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്പ​ന്റ് ചെ​യ്ത​താ​യി അ​റി​യി​ക്കു​ന്നു​വെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എം പി ​പ്ര​വീ​ണ്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​നെ യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു റി​ബ​ൽ നീ​ക്കം. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഷാ​നു ഭൂ​ട്ടോ. ഉ​ട​ൻ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക കൊ​ടു​ക്കു​മെ​ന്ന് ഷാ​നു ഭൂ​ട്ടോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു നീ​ക്കം. ജി. ​സു​ധാ​ക​ര​ന് പി​ന്തു​ണ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ജ​ന​റ​ൽ എം.​ജെ. ജോ​ബ് രാ​ജി വ​ച്ചി​രു​ന്നു.

Kerala

മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത്സ​രി​ക്കും; തീ​രു​മാ​നം നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച്: കെ. ​സു​ന്ദ​ര

കാ​സ​ർ​ഗോ​ഡ്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​മെ​ന്ന് കെ. ​സു​ന്ദ​ര. കെ. ​സു​രേ​ന്ദ്ര​ൻ വീ​ണ്ടും മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും സു​ന്ദ​ര പ​റ​ഞ്ഞു.

താ​ൻ വീ​ണ്ടും മ​ത്സ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ അ​ഭ്യ​ർ​ഥി​ച്ച​താ​യും സു​ന്ദ​ര പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ കെ. ​സു​രേ​ന്ദ്ര​ൻ കെ. ​സു​ന്ദ​ര​യ്ക്ക് കോ​ഴ ന​ൽ​കി എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു കെ. ​സു​ന്ദ​ര. അ​ന്ന് 467 വോ​ട്ടു​ക​ളാ​ണ് സു​ന്ദ​ര​യ്ക്ക് ല​ഭി​ച്ച​ത്. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ കെ ​സു​രേ​ന്ദ്ര​ന്‍ 89 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​നാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം മ​ഞ്ചേ​ശ്വ​ര​ത്ത് കെ. സു​രേ​ന്ദ്ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തി​ന് പി​ന്നാ​ലെ കാ​സ​ർ​ഗോ​ട്ടെ ബി​ജെ​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യി. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ഇ​ൻ​ചാ​ർ​ജ് ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൽ. അ​ശ്വി​നി ആ​വ​ശ്യ​പ്പെ​ട്ടു. കെ. ​സു​രേ​ന്ദ്ര​ൻ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നാ​ണ് എം.​എ​ൽ. അ​ശ്വി​നി​യു​ടെ പ​രാ​തി.

Kerala

സീ​റ്റ് സി​എം​പി​ക്ക് ന​ൽ​ക​രു​ത്; തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് കൈ​മാ​റ്റ​ത്തി​നെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. കോ​ൺ​ഗ്ര​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് സി​എം​പി​ക്ക് കൈ​മാ​റു​ന്ന​തി​ന് എ​തി​രെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സീ​റ്റ് കോ​ൺ​ഗ്ര​സ് നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​ളി​ല്ലാ​ത്ത സി​എം​പി​യു​ടെ സി.​പി. ജോ​ണി​ന് സീ​റ്റ് ന​ൽ​ക​രു​ത് എന്നുമാണ് പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ൾ. സി.​പി. ജോ​ണി​നെ​തി​രെ ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ. ന​ഗ​ര​ത്തി​ൽ കൈ​പ്പ​ത്തി ചി​ഹ്നം വ​ര​ച്ച് ചു​വ​രെ​ഴു​ത്തും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യു​മാ​യ വി.എ​സ്ശി. ശി​വ​കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ൻ താ​ല്പ​ര്യം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സി​എം​പി​ക്ക് ഈ ​സീ​റ്റ് ന​ൽ​കാ​നും അ​വി​ടെ പാ​ർ​ട്ടി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ണി​നെ മ​ത്സ​രി​പ്പി​ക്കാ​നു​മാ​ണ് യു​ഡി​എ​ഫ് നേൃ​ത്വ​ത്തി​ന്‍റെ നീ​ക്കം.

Kerala

ഗീ​താ ഗോ​പി​ക്കെ​തി​രെ മ​ത്സ​രി​ക്കും; സ്വ​ത​ന്ത്ര​നാ​യാ​ൽ പി​ന്തു​ണ​യ്ക്കാം എ​ന്ന് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു: സി.​സി. മു​കു​ന്ദ​ൻ

തൃ​ശൂ​ർ: നാ​ട്ടി​ക​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ. കോ​ൺ​ഗ്ര​സ് ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​യാ​ൽ പി​ന്തു​ണ​യ്ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ഉ​റ​പ്പ് ത​നി​ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും മു​കു​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളോ​ട് ചി​ല കാ​ര്യ​ങ്ങ​ളെ​ല്ലാം തു​റ​ന്നു പ​റ​യാ​നു​ണ്ട്. സ​മ​യ​മാ​കു​മ്പോ​ൾ അ​തെ​ല്ലാം പ​റ​യും. സി​പി​ഐ​യി​ൽ നി​ന്നും അ​നു​ന​യ​നീ​ക്കം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല, ത​ന്നോ​ട് ആ​രും അ​തേ പ​റ്റി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

ഗീ​താ ഗോ​പി സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി നാ​ട്ടി​ക​യി​ൽ മ​ത്സ​രി​ച്ചാ​ൽ താ​ൻ അ​വി​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും. ഗീ​താ ഗോ​പി​യു​ടെ​ത് പേ​യ്മെ​ന്‍റ് സീ​റ്റ് ആ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് ത​ന്നെ ഗീ​ത ഗോ​പി മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും മു​കു​ന്ദ​ൻ ആ​രോ​പി​ച്ചു.

പാ​ർ​ട്ടി​യി​ൽ​നി​ന്ന് ത​ന്നെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. താ​നാ​യി​ട്ട് പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്തു പോ​കി​ല്ല. പേ​യ്മെ​ന്‍റ് സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല എ​ന്ന​താ​ണ് ത​ന്‍റെ നി​ല​പാ​ട്. ആ​ർ​ക്കെ​ല്ലാം പ​ണം കി​ട്ടി​യെ​ന്ന​ത് സ​മ​യ​മാ​കു​മ്പോ​ൾ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

District News

പുനലൂർ നിയോജക മണ്ഡലം: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി സിപിഐ

അ​ഞ്ച​ല്‍ : പു​ന​ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​യി സി​പി​ഐ​യി​ലെ സി. ​അ​ജ​യ​പ്ര​സാ​ദി​നെ ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ചു​വ​രെ​ഴു​ത്തു​ക​ള്‍ ആ​രം​ഭി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് ഇ​ട​തു​മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍.

മ​ത്സ​ര​രം​ഗ​ത്തേ​ക്ക് സി​പി​ഐ നി​ർ​ദേ​ശി​ച്ച സി. ​അ​ജ​യ​പ്ര​സാ​ദി​ന്‍റെ സ്വ​ന്തം നാ​ടാ​യ ഏ​രൂ​രി​ലാ​ണ് ചു​വ​രെ​ഴു​ത്ത് ആ​രം​ഭി​ച്ച​ത്. മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്തി​രു​ന്ന മ​തി​ലു​ക​ളി​ല്‍ ചി​ല​ത് രാ​ത്രി​യോ​ടെ ത​ന്നെ എ​ഴു​തി പൂ​ര്‍​ത്തീ​ക​രി​ച്ചു. മ​റ്റു​ള്ളി​ട​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യോ​ടെ ത​ന്നെ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഇ​ട​തു​മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന​ത്. പ​തി​റ്റാ​ണ്ടാ​യി ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് പു​ന​ലൂ​ര്‍.

1996 മു​ത​ല്‍ ര​ണ്ട് ത​വ​ണ പി.​എ​സ്. സു​പാ​ലും പി​ന്നീ​ടു​ള്ള മൂ​ന്നു​ത​വ​ണ കെ. ​രാ​ജു​വും വീ​ണ്ടും സു​പാ​ലും പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വി​ജ​യി​ച്ചു. കെ. ​രാ​ജു ഒ​രു​ത​വ​ണ മ​ന്ത്രി​യു​മാ​യി. ഓ​രോ ത​വ​ണ​യും റെ​ക്കോ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വി​ജ​യം.

അ​തു​കൊ​ണ്ടു ത​ന്നെ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ന്നി അ​ങ്ക​ത്തി​നാ​യി മു​തി​ര്‍​ന്ന നേ​താ​വും തോ​ട്ടം മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ സ്വാ​ധീ​ന​മു​ള്ള അ​ജ​യ​പ്ര​സാ​ദി​നെ ത​ന്നെ സി​പി​ഐ മ​ത്സ​ര രം​ഗ​ത്തേ​ക്ക് എ​ത്തി​ച്ച​ത്.ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ് അ​ജ​യ​പ്ര​സാ​ദ്.

ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യാ​യ ശ്രീ​ല​ത​യാ​ണ് ഭാ​ര്യ. ആ​ദി​ത്യ​ന്‍ അ​ഭി​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. ഇ​ട​തു​മു​ന്ന​ണി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തോ​ടെ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​കു​മെ​ന്ന് അ​ജ​യ​പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി.

Kerala

സ​തീ​ശ​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ റി​സ്കു​ണ്ട്; എങ്കിലും തയാറെന്ന് ടൈ​സ​ൺ എം​എ​ൽ​എ

കൊ​ച്ചി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തി​ൽ റി​സ്കു​ണ്ടെ​ന്ന് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ. എ​ന്നാ​ലും പാ​ർ​ട്ടി എ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ തയാ​റാ​ണെ​ന്ന് ടൈ​സ​ൺ പറഞ്ഞു.

"അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളും പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ളും ഉ​ണ്ടെ​ന്ന് അ​റി​യാം. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ത​നി​ക്കെ​തി​രെ വി​കാ​ര​മു​ണ്ടോ എ​ന്ന​തി​നെ​തി​നെ കു​റി​ച്ച് അ​റി​വി​ല്ല. മ​ത്സ​രി​ക്കാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ജി​ല്ല​യി​ലെ പാ​ർ​ട്ടി ഒ​രു​ക്കും.'-​ടൈ​സ​ൺ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​കെ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യ വി​കാ​രം ഉ​ണ്ട് എ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു. സി.​സി. മു​കു​ന്ദ​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു.

പ​റ​വൂ​രി​ൽ ജി​ല്ലാ നേ​തൃ​ത്വം ന​ൽ​കി​യ മൂ​ന്ന് പേ​രു​ക​ൾ ത​ള്ളി​യാ​ണ് വി.​ഡി. സ​തീ​ശ​നെ നേ​രി​ടാ​ൻ ഇ.​ടി. ടൈ​സ​ണെ ഇ​റ​ക്കു​ന്ന​ത്. സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വി​ന്‍റെ നേ​രി​ട്ടു​ള്ള തീ​രു​മാ​ന​മാ​ണ് സി​റ്റിം​ഗ് ടൈ​സ​ണെ മ​ത്സ​രി​പ്പി​ക്കു​ക എ​ന്ന​ത്. എ​ന്നാ​ൽ, ജി​ല്ല​യ്ക്ക് പു​റ​ത്തുനി​ന്നു സ്ഥാ​നാ​ർ​ഥി വ​രു​ന്ന​തി​ൽ ഒ​രു വി​ഭാ​ഗ​ത്തിനു ക​ടു​ത്ത അ​തൃ​പ്‌​തി​യു​ണ്ട്.

സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ പ​റ​വൂ​രി​ൽ സി​പി​ഐ​ക്ക് സീ​റ്റ് ന​ൽ​കി​യ​തി​ൽ വ​ലി​യ അ​തൃ​പ്തി പ്രാ​ദേ​ശി​ക സി​പി​ഐ​എ​മ്മി​നു​ണ്ട്. സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ല​പ്പോ​ഴും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ശിപാ​ർ​ശ ചെ​യ്യു​ന്ന​തോ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളോ ആ​ണെ​ന്ന ആ​ക്ഷേ​പം പ​ല ഘ​ട്ട​ങ്ങ​ളി​ലും ഉ​യ​ർ​ന്നു​വ​രാ​റു​ണ്ട്.

അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ ആ​ക്ഷേ​പ​ത്തി​ന് ഇ​ട​വ​രാ​ത്ത രീ​തി​യി​ൽ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് നേ​രി​ട്ടാ​ണ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​മ്മി​റ്റി​യി​ൽനിന്നു മൂ​ന്നു പേ​രു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ദി​ന​ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​ര് ത​ള്ളി​യാ​ണ് ടൈ​സ​ണെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ച​ത്.

Kerala

ദേവികുളം മണ്ഡലത്തില്‍ ഫലം നിര്‍ണയിക്കുന്നതു തമിഴ് വോട്ടുകള്‍

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് 50 ശ​ത​മാ​ന​ത്തോ​ളം ത​മി​ഴ് വം​ശ​ജ​രു​ള്ള ഏ​ക മ​ണ്ഡ​ല​മാ​ണ് ദേ​വി​കു​ളം. തോ​ട്ടം​മേ​ഖ​ല​യി​ല്‍ ത​മി​ഴ് വം​ശ​ജ​രും കാ​ര്‍ഷി​ക​മേ​ഖ​ല​യി​ല്‍ മ​ല​യാ​ളി​ക​ളു​മാ​ണ് കൂ​ടു​ത​ല്‍. കൂ​ടു​ത​ല്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര്‍ അ​ധി​വ​സി​ക്കു​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്. ഇ​തി​നു പു​റ​മെ സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര​വ​ര്‍ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യും ഇ​വി​ടെ​യാ​ണ്.

ഇ​ട​മ​ല​ക്കു​ടി​യി​ലും ത​മി​ഴ് വം​ശ​ജ​രാ​ണു​ള്ള​ത്. ജാ​തി സ​മ​വാ​ക്യ​ങ്ങ​ളും ഇ​വി​ടെ നി​ര്‍ണാ​യ​ക​മാ​ണ്. പ​ള്ള​ന്‍, പ​റ​യ​ര്‍ വി​ഭാ​ഗ​ങ്ങ​ള്‍ക്കാ​ണ് ഇ​വി​ടെ ആ​ധി​പ​ത്യം.​മ​ണ്ഡ​ല​ത്തി​ല്‍ ത​മി​ഴ് വോ​ട്ടു​ക​ള്‍ കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ ത​ങ്ങ​ളു​ടെ സ്വാ​ധീ​നം ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ഐ​ഡി​എം​കെ ഇ​വി​ടെ മ​ത്സരി​ക്കു​ക പ​തി​വാ​ണ്.

എ​ന്നാ​ൽ,‍ ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ര്‍ഥി​ക്ക് പി​ന്തു​ണ ന​ല്‍കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ മ​ത്സരി​ച്ച​പ്പോ​ഴൊ​ക്കെ 1500-2000 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് എ​ഐ​ഡി​എം​കെ​യ്ക്ക് നേ​ടാ​നാ​യ​ത്. എ​ന്നാ​ല്‍ ഡി​എം​കെ​യാ​ക​ട്ടെ ഇ​തു​വ​രെ സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്തി​യി​ട്ടി​ല്ല.

മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച എ​സ്.​ രാ​ജേ​ന്ദ്ര​ന്‍ ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി​യ​ത് യു​ഡി​എ​ഫി​നും എ​ല്‍ഡി​എ​ഫി​നും വെ​ല്ലു​വി​ളി​യാ​കും. ഇ​ദ്ദേ​ഹം ഇ​വി​ടെ എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സി​റ്റിം​ഗ് എം​എ​ല്‍എ എ.​ രാ​ജ ത​ന്നെ​യാ​കും എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി.യു​ഡി​എ​ഫി​ല്‍ ര​ണ്ടു​പേ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ര്‍ന്നു​വ​ന്നി​ട്ടു​ള്ള​ത്. കെ​പി​സി​സി സോ​ഷ്യ​ല്‍ മീ​ഡി​യ ജി​ല്ലാ കോ-​ഓ​ര്‍ഡി​നേ​റ്റ​റും യൂ​ത്ത് കോ​ണ്‍ഗ്ര​സ് മു​ന്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കൃ​ഷ്ണ​മൂ​ര്‍ത്തി, ദ​ളി​ത് കോ​ണ്‍ഗ്ര​സ് മൂ​ന്നാ​ര്‍ മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് എം.​ മു​ത്തു​രാ​ജ് എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍ക്കാ​ണ് മു​ന്‍തൂ​ക്കം.

Kerala

പാ​ല​ക്കാ​ട് യു​ഡി​എ​ഫി​ന്‍റെ മാ​ത്രം മ​ണ്ഡ​ലം; സു​രേ​ന്ദ്ര​ൻ മ​ത്സ​ര​ത്തി​നെ​ത്തി​യാ​ൽ അ​തേ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തി​രി​ച്ചു​പോ​കാം: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. സു​രേ​ന്ദ്ര​ൻ ഇ​നി ആ​കെ മ​ത്സ​രി​ക്കാ​നു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്. സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്കാ​ൻ പാ​ല​ക്കാ​ട് എ​ത്തു​ക​യാ​ണെ​ങ്കി​ൽ വ​രു​ന്ന അ​തേ ഹെ​ലി​കൊ​പ്റ്റ​റി​ൽ ത​ന്നെ തി​രി​ച്ചു​പൊ​കാ​മെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് യു​ഡി​എ​ഫി​ന്‍റെ മാ​ത്രം മ​ണ്ഡ​ല​മാ​ണെ​ന്നും സ​ന്ദീ​പ് അ​വ​കാ​ശ​പ്പെ​ട്ടു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ബി​ജെ​പി​യു​ടെ വ​ള​ര്‍​ച്ച വ​ള​രെ ദു​ര്‍​ബ​ല​മാ​ണെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു. ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ഫാ​മി​ലി​യു​ടെ കൈ​യി​ലാ​ണ് പാ​ല​ക്കാ​ട്ടെ ബി​ജെ​പി​യെ​ന്നും അ​തു​കൊ​ണ്ട് വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ​ണ്ടി​ന് വേ​ണ്ടി​യാ​ണ് പാ​ല​ക്കാ​ടി​നെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​തെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാ​ല​ക്കാ​ട് സീ​റ്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച സ​ന്ദീ​പ് പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ
എ​വി​ടെ​യും മ​ത്സ​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ധി​ക്കി​ല്ലെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന നി​ര​വ​ധി നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ൽ ഉ​ള്ള​ത് ദൗ​ർ​ബ​ല്യ​മ​ല്ല നേ​ട്ട​മാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഡോ.​പി. സ​രി​ൻ ഒ​റ്റ​പ്പാ​ല​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും

പാ​ല​ക്കാ​ട്: ‍വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ.​പി. സ​രി​ൻ ഒ​റ്റ​പ്പാ​ല​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​യേ​ക്കു​മെ​ന്ന് സൂ​ച​ന. സ​രി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന ത​ല​ത്തി​ൽ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സ​രി​നെ പ​രി​ഗ​ണി​ക്കി​ല്ല. സ​രി​ന് വി​ജ​യ സാ​ധ്യ​ത​യു​ള്ള സീ​റ്റ് ത​ന്നെ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ള്ള​താ​യും വി​വ​ര​മു​ണ്ട്.

ഒ​റ്റ​പ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സ​രി​ന് നി​ർ​ദേ​ശം കി​ട്ടി​യെ​ന്നാ​ണ് സൂ​ച​ന.

Kerala

പാ​ലാ ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി: മാ​ണി സി. ​കാ​പ്പ​ൻ

കോ​ട്ട​യം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ സീ​റ്റ് ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് മാ​ണി സി. കാ​പ്പ​ൻ എം​എ​ൽ​എ. മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ൽ കൊ​ണ്ടു​വ​രാ​ൻ മു​ന്ന​ണി​യി​ൽ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു. പാ​ലാ​യി​ൽ യു​ഡി​എ​ഫി​ന് ഒ​രു സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. അ​ത് മാ​ണി സി. ​കാ​പ്പ​ൻ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"പാ​ലാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളും ആ​രം​ഭി​ച്ചു. ജോ​സ് കെ. ​മാ​ണി​ക്ക് പാ​ലാ കൊ​ടു​ക്ക​ണം എ​ന്ന് നേ​താ​ക്ക​ൾ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല.'-​മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

ജോ​സ് കെ. ​മാ​ണി രാ​ഷ്ട്രീ​യ കോ​പ്രാ​യം കാ​ണി​ക്കു​ന്ന ആ​ളാ​ണ്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന എ​ല്ലാ സ്ഥാ​ന​ങ്ങ​ളും പാ​തി വ​ഴി​യി​ൽ രാ​ജി​യ്ക്കും. പാ​ലാ​യി​ൽ ജോ​സ് മ​ത്സ​രി​ക്കും എ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ൽ കൊ​ണ്ടു​വ​രാ​ൻ മു​ന്ന​ണി​യി​ൽ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ഡി​പി കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മൂ​ന്ന് സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ മ​ത്സ​രി​ക്കു​ന്ന​ത് പാ​ലാ​യി​ലും എ​ല​ത്തൂ​രി​ലു​മാ​ണ്.

സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ ധാ​ര​ണ ഉ​ണ്ടാ​കും. എ​ല​ത്തൂ​ർ മു​സ്ലീം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​റ്റൊ​രു സീ​റ്റ് കി​ട്ടി​യാ​ൽ എ​ല​ത്തൂ​ർ ലീ​ഗി​ന് കൊ​ടു​ക്കു​മെ​ന്നും യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ വ​ന്നാ​ൽ കെ​ഡി​പി​ക്ക് മ​ന്ത്രി സ്ഥാ​നം ഉ​ണ്ടാ​കു​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

Kerala

പെ​രി​ന്ത​ൽ​മ​ണ്ണയിൽ ഹ​ർ​ത്താ​ൽ ആരംഭിച്ചു

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഹർത്താൽ ആരംഭിച്ചു. മു​സ്‌ലിം ലീ​ഗ് ഓ​ഫീ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റിന് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് മു​സ്‌ലിം ലീ​ഗ് ആ​രോ​പി​ച്ചി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

കഴിഞ്ഞ ദിവസം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സി​പി​എം ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി പി​രി​ഞ്ഞ​പോ​യെ​ങ്കി​ലും ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ. മു​സ്ലീം ലീ​ഗ് ഓ​ഫീ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് മു​സ്ലീം ലീ​ഗ് ആ​രോ​പി​ച്ചി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ന് വൈ​കി​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സി​പി​എം ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് മു​സ്ലീം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി പി​രി​ഞ്ഞ​പോ​യെ​ങ്കി​ലും ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up