x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചടയമംഗലം മണ്ഡലം: ഇ​ട​തുകോ​ട്ട മ​റി​യു​മോ


Published: March 31, 2026 03:32 AM IST | Updated: March 31, 2026 03:32 AM IST

ച​ട​യ​മം​ഗ​ലം:​സ്ഥി​രം വൈ​രി​ക​ൾ വീ​ണ്ടും ഏ​റ്റു​മു​ട്ടു​ന്പോ​ൾ ആ​ർ​ക്കാ​ണ് വി​ജ​യം. ചെ​ങ്കോ​ട്ട​യാ​യി മാ​റി​യി​രി​ക്കു​ന്ന ച​ട​മം​ഗ​ലം മ​റി​യു​മോ. ചെ​ങ്കോ​ട്ട ത​ക​ർ​ക്കാ​ൻ ഇ​ക്കു​റി​യും സ്ഥി​രം സ്ഥാ​നാ​ർ​ഥി ത​ന്നെ​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ചെ​ങ്കോ​ട്ട​യെ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ് ച​ട​യ​മം​ഗ​ലം. സി​പി​ഐ യു​ടെ ഉ​റ​ച്ച സീ​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് ച​ട​യ​മം​ഗ​ലം.

ഇ​ക്കു​റി ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ച​ട​യ​മം​ഗ​ല​ത്ത്.​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ച​ട​യ​മം​ഗ​ലം, ചി​ത​റ, ഇ​ള​മാ​ട്, ഇ​ട്ടി​വ, ക​ട​യ്ക്ക​ൽ, കു​മ്മി​ൾ, നി​ല​മേ​ൽ, വെ​ളി​നെ​ല്ലൂ​ർ എ​ന്നി​വ​യും , പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ അ​ല​യ​മ​ൺ എ​ന്ന പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന​താ​ണ് ച​ട​യ​മം​ഗ​ലം നി​യ​മ​സ​ഭാ​മ​ണ്ഡ​ലം. 1957 മു​ത​ല്‍ 2021 വ​രെ ന​ട​ന്ന തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നുത​വ​ണ മാ​ത്ര​മേ സി​പി​ഐ​ക്ക് മ​ണ്ഡ​ലം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ളു.

ബാ​ക്കി എ​ല്ലാ ത​വ​ണ​യും അ​വ​ര്‍ സീ​റ്റ് നി​ല​നി​ര്‍​ത്തി. ഇ​ക്കു​റി സി​പി​ഐ നേ​താ​വും നി​ല​വി​ലെ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ ജെ. ​ചി​ഞ്ചു റാ​ണി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി , കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​റാണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി , മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​യി​രു​ന്ന അ​രു​ൺ​രാ​ജാണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി , ജി​ല്ലാ വൈസ് ​പ്ര​സി​ഡ​ന്‍റ് ഷ​റാ​ഫ​ത്താണ് എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥിയാ​യി മ​ണ്ഡ​ല​ത്തി​ൽ മത്സ​രി​ക്കു​ന്ന​ത്.

അ​ല്പം ച​രി​ത്രം

2006 മു​ത​ൽ സി​പി​ഐ​യി​ലെ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നാ​ണ് ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക​രി​ച്ച് മ​ത്സ​രി​ച്ചി​രു​ന്ന​ത്.​ എ​ന്നാ​ല്‍ ക​ഴി​ഞ്ഞ 2021 ൽ ​ദേ​ശീ​യ- സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും വ​നി​താ നേ​താ​വു​മാ​യ ജെ. ചി​ഞ്ചു​റാ​ണി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​ത്. ഇ​ക്കു​റി​യും ചി​ഞ്ചുറാ​ണി​യാ​ണ് മ​ത്സ​ര രം​ഗ​ത്ത് ഉ​ള്ള​ത്. കോ​ൺ​ഗ്ര​സി​ലെ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​ത്ര​മാ​ണ് ഇ​വി​ടെ നി​ന്നും മ​ത്സ​രി​ച്ച് ജ​യി​ച്ച​ത്.

1957ൽ ​ക​മ്യൂ​ണി​സ്റ്റ്‌‌ പാ​ർ​ട്ടി​യി​ലെ വെ​ളി​യം ഭാ​ർ​ഗ​വ​നാ​ണ് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ​ത്തെ എം​എ​ല്‍​എ. 1960 അ​ദ്ദേ​ഹം വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു.1982 മു​ത​ൽ 1991 വ​രെ ര​ണ്ടു ‌ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യി​ലെ കെ. ​ആ​ർ ച​ന്ദ്ര​മോ​ഹ​ന​നാ​ണ്‌ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്‌. 1991 വ​രെ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐയി​ലെ കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ന​നാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 1991 ൽ ​സി​പി​ഐ യി​ലെ ഇ. ​രാ​ജേ​ന്ദ്ര​ൻ കോ​ൺ​ഗ്ര​സി​ലെ എ .​ഹി​ദൂ​ർ മു​ഹ​മ്മ​ദി​നെ പ​രാ​ജ​പ്പെ​ടു​ത്തി. 1996ൽ ​സി​പി​ഐ​യി​ലെ ആ​ർ. ല​താ​ദേ​വി കോ​ൺ​ഗ്ര​സി​ലെ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​നെ 2746 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി‌. എ​ന്നാ​ൽ 2001ൽ ​പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ ല​താ​ദേ​വി​യെ 1919 വോ​ട്ടി​ന് തോ​ൽ​പ്പി​ച്ചു.

2006ൽ ​സി​പി​ഐ​യി​ലെ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ ‌ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2011 ലും 2016​ലും മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ ‌വി​ജ​യി​ച്ചു. 2011ൽ ​കോ​ൺ​ഗ്ര​സി​ലെ ഷാ​ഹി​ദാ ക​മാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വീ​ണ്ടും എം​എ​ല്‍​എ ആ​യി. 2016ൽ ​കോ​ൺ​ഗ്ര​സി​ലെ എം.​എം. ഹ​സ​നെ 21,928 വോ​ട്ട് പാ​രാ​ജ​യ​പ്പെ​ടു​ത്തി മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ ത​ന്‍റെ വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു.

സ്ഥി​രവൈ​രി​ക​ൾ

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട​യ​മംഗല​ത്തി​ന്‍റെ ഇ​ട​തു ആ​ഭി​മു​ഖ്യം വീ​ണ്ടും ഉ​റ​പ്പി​ച്ചു.2021 സി​പി​ഐ യി​ലെ ജെ. ​ചി​ഞ്ചു​റാ​ണി 67252 വോ​ട്ടു​ക​ൾ നേ​ടി വി​ജ​യി​ച്ചു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി എം.​എം. ന​സീ​റി​ന് 53,574 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 13678 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ചി​ഞ്ചുറാ​ണി നേ​ടി​യ​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ഷ്ണു പ​ട്ട​ത്താ​നം 22, 238 വോ​ട്ടു​ക​ൾ നേ​ടി.

ക​ടു​ത്ത മ​ത്സ​ര​മാ​ണ് ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ സി​പി​ഐ യി​ലെ വി​ഭാ​ഗീ​യത രൂ​ക്ഷ​മാ​ണ്.ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ൽ സി​പി​ഐയി​ൽ തെ​ര​ഞ്ഞ​ടു​പ്പ് നി​യ​ന്ത്രി​ച്ച സി​പി​ഐ നേ​താ​വ് മു​സ്ത​ഫ പാ​ർ​ട്ടിയി​ൽ നി​ന്ന് രാ​ജിവ​ച്ച് ആ​ർ​എ​സ്പി യി​ൽ ചേ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ ഒന്പത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളിലാണ് യു​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തു​ന്ന​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ല​ഭി​ച്ച​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​പ്ര​തീക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

നി​ല​വി​ലെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫും പ്ര​ചാ​ര​ണ രം​ഗ​ത്തു​ള്ള​ത്. ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് മു​ന്ന​ണി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഷോ​ക​ളും ഹൗ​സ് കാ​മ്പ​യി​നു​ക​ളും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് ഇ​ക്കു​റി ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

K-Rail Survey

Tags : nattu vishesham Chadayamangalam constituency

Recent News

Corehub Up