ഇടപ്പള്ളി എപെക്സ് പൾമണോളജി ക്ലിനിക്കിൽ ആരംഭിച്ച അഡ്വാൻസ്ഡ് ലംഗ് ഫെയിലിയർ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. സുബിൻ അ
കൊച്ചി: അവയവമാറ്റ ചികിത്സയിലെ നടപടികളും പുതിയ മുന്നേറ്റങ്ങളും ചർച്ചചെയ്യുന്ന ശാസ്ത്ര ശിൽപശാല കൊച്ചി ഐഎംഎ ഹൗസിൽ നടന്നു. ഇടപ്പള്ളി എപെക്സ് പൾമണോളജി ക്ലിനിക്കിൽ ആരംഭിച്ച അഡ്വാൻസ്ഡ് ലംഗ് ഫെയിലിയർ ട്രീറ്റ്മെന്റ് സെന്റർ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ച് ചെന്നൈ ഗ്ലെനീഗിൾസ് ഹെൽത്ത് സിറ്റിയിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി, തൊറാസിക് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം ഡയറക്ടർ ഡോ. ഗോവിനി ബാലസുബ്രഹ്മണി സംസാരിച്ചു.
വിശദമായ പരിശോധനയിൽ ആരംഭിച്ച് ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സുഖപ്രാപ്തിയും പുനരധിവാസവും വരെ നീളുന്ന ചികിത്സയുടെ ഒരു ഘട്ടം മാത്രമാണ് ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു.
400 ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രോഗികളെ വിലയിരുത്തുന്നതും ശരിയായ ചികിത്സയിലേക്ക് നയിക്കുന്നതും സംബന്ധിച്ച ചർച്ചകൾക്ക് ലംഗ് ട്രാൻസ്പ്ലാന്റ് പൾമണോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിമി വർഗീസ് നേതൃത്വം നൽകി.
ഏപെക്സ് പൾമണോളജി ക്ലിനിക് മാനേജിംഗ് ഡയറക്ടറും കൺസൾട്ടന്റ് പൾമണോളജിസ്റ്റുമായ ഡോ. സുബിൻ അഹമ്മദ് ലംഗ് ഫെയിലിയർ ട്രീറ്റ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. ഫോർട്ടിസ് ഹെൽത്ത്കെയർ ശൃംഖലയുടെ ഭാഗമായ ഗ്ലെനീഗിൾസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഇടപ്പള്ളി കുന്നുംപുറത്തെ ഏപെക്സ് പൾമണോളജി ക്ലിനിക് ആരംഭിച്ചിട്ടുള്ളത്.
Tags : NattuVishesham DistrictNews