സബിൻ
കോലഞ്ചേരി: വിനോദ യാത്രയ്ക്കായി മണാലിയിൽ പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ഐരാപുരം ചീനിക്കുഴി കണ്ടനാടൻ സബിൻ മാത്യു കുര്യനാണ്(33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അക്ഷര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും കഴിഞ്ഞ 12 നാണ് നാട്ടിൽ നിന്നും മണാലിയിലേക്ക് വിനോദയാത്രയ്ക്കായി പോയത്.
മണാലിയിൽ നിന്ന് ബൈക്ക് വാടകയ്ക്കെടുത്ത് കുളുവിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വിവരം അറിഞ്ഞ് കെ.സി. വേണുഗോപാൽ എംപി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ അക്ഷരയെ എയർ ലിഫ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. സബിന്റെ മൃതദേഹം മെഡിക്കൽ മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃപ്പൂണിത്തുറ റയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥനാണ് സബിൻ. കുര്യാക്കോസ് (ബേബി )- സാലിക്കുട്ടി ദമ്പതികളുടെ മകനാണ്.
Tags : NattuVishesham DistrictNews