x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ​തി​ക​ളി​ൽ സു​വി​ശേ​ഷം വാ​യി​ക്കു​ന്ന​വ​ർ...

സ്വന്തം ലേഖകൻ
Published: September 24, 2026 06:12 AM IST | Updated: September 24, 2026 06:12 AM IST

കൊ​ച്ചി: ത​ങ്ങ​ൾ​ക്കു​വേ​ണ്ടി​യ​ല്ലാ​തെ, മ​റ്റു​ള്ള​വ​ർ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ക്കു​ക., അ​ത്ര എ​ളു​പ്പ​മ​ല്ലാ​ത്ത അ​ത്ത​ര​മൊ​രു സ​വി​ശേ​ഷ​ജീ​വി​ത​ത്തി​നു സ​ധൈ​ര്യം സ​ന്ന​ദ്ധ​ത കാ​ട്ടു​ന്ന​വ​ർ ചി​ല​രെ​ങ്കി​ലു​മൊ​ക്കെ​യു​ള്ള​താ​ണ് ഈ ​ഭൂ​മി​യ്ക്കു പ്ര​കാ​ശ​വും പ്ര​ത്യാ​ശ​യും പ​ക​രു​ന്ന​ത്.

ഒ​രു നൂ​റ്റാ​ണ്ടാ​യി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും അ​ഗ​തി​ക​ളെ സ്വ​ന്ത​മാ​യി ക​ണ്ടു, അ​വ​രി​ൽ ദൈ​വ​ത്തി​ന്‍റെ മു​ഖം ദ​ർ​ശി​ച്ചു, സ്നേ​ഹി​ച്ചു, പ​രി​ച​രി​ച്ചു അ​വ​ർ​ക്കാ​യി ജീ​വി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന ഒ​രു സ​ന്യാ​സി​നീ സ​മൂ​ഹ​മു​ണ്ട് ന​മു​ക്കി​ട​യി​ൽ- അ​ഗ​തി​ക​ളെ ജീ​വി​ത​ത്തി​ന്‍റെ പ്ര​ത്യാ​ശ​ക​ളി​ലേ​ക്കു സ്നേ​ഹാ​ർ​ദ്ര​മാ​യി കൈ​പി​ടി​ക്കു​ന്ന അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സി​നി​സ​മൂ​ഹം അ​ഥ​വാ സി​സ്റ്റേ​ഴ്സ് ഓ​ഫ് ദ ​ഡെ​സ്റ്റി​റ്റ്യൂ​ട്ട്.

പാ​വ​ങ്ങ​ളെ​യും അ​ഗ​തി​ക​ളെ​യും ശു​ശ്രൂ​ഷി​ക്കാ​ൻ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ആ​ലു​വ ചു​ണ​ങ്ങം​വേ​ലി​യി​ൽ 1927 മാ​ർ​ച്ച്‌ 19 ന് ​ധ​ന്യ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി സ്ഥാ​പി​ച്ച എ​സ്ഡി സ​ന്യാ​സി​നി സ​മൂ​ഹം ഇ​ന്നു ശ​താ​ബ്ദി​യു​ടെ നി​റ​വി​ലാ​ണ്.

ആ​റു പ്രോ​വി​ൻ​സു​ക​ളി​ലാ​യി 13 രാ​ജ്യ​ങ്ങ​ളി​ൽ അ​ഗ​തി​ശു​ശ്രൂ​ഷ ചെ​യ്യു​ന്ന 1400 ല​ധി​കം സ​ന്യാ​സി​നി​മാ​ർ എ​സ്ഡി​യി​ലു​ണ്ട്. രോ​ഗി​ക​ളെ​യും വ​യോ​ജ​ന​ങ്ങ​ളെ​യും നി​രാ​ലം​ബ​രെ​യും പ​രി​ച​രി​ക്കു​ന്ന അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ മു​ത​ൽ, എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നു നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഹെ​വ​ൻ ഓ​ഫ് ഹോ​പ്പ് വ​രെ​യെ​ത്തി നി​ൽ​ക്കു​ന്ന എ​സ്ഡി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്നു കേ​ര​ള​ത്തി​ന്‍റെ കാ​രു​ണ്യ​മു​ഖ​മാ​ണ്.

അ​തി​രൂ​പ​ത​യ്ക്കു​ള്ളി​ലെ സ​ന്യാ​സ സ​മൂ​ഹ​മാ​യി ആ​രം​ഭി​ച്ച എ​സ്ഡി 1985 ൽ ​മൂ​ന്ന് കേ​ര​ള പ്രൊ​വി​ൻ​സു​ക​ളും 2000 ൽ ​മൂ​ന്നു മി​ഷ​ൻ പ്രോ​വി​ൻ​സു​ക​ളു​മാ​യി വ​ള​ർ​ന്നു. 1989 ൽ ​പൊ​ന്തി​ഫി​ക്ക​ൽ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു.

ആ​ലു​വ തോ​ട്ടു​മു​ഖ​ത്താ​ണ് എ​സ്ഡി ജ​ന​റ​ലേ​റ്റ്. ഏ​കാ​ന്ത​ത​യു​ടെ തു​രു​ത്തി​ൽ, മ​ക്ക​ളു​ടെ പ​രി​ച​ര​ണം ല​ഭി​ക്കാ​തെ ക​ഴി​യു​ന്ന വൃ​ദ്ധ​മാ​താ​പി​താ​ക്ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ്ത്രീ ​ജ​ന​ങ്ങ​ൾ, ശാ​രീ​രി​ക മാ​ന​സി​ക ഭൗ​തി​ക പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​ന്ന കു​ട്ടി​ക​ൾ, കോ​ള​നി​ക​ളി​ലും ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള​വ​ർ, ഗോ​ത്ര വ​ർ​ഗ​ക്കാ​ർ ഇ​വ​ർ​ക്കെ​ല്ലാം ക​രു​ണ​യും ക​രു​ത​ലും ജീ​വി​ത​ത്തി​ന്‍റെ പ്ര​ത്യാ​ശ​യും പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​ണ് എ​സ് ഡി ​സ​ന്യാ​സി​നി​മാ​ർ പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ദ​ർ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ലി​സ് ഗ്രെ​യ്സ് പ​റ​ഞ്ഞു.

ശ​താ​ബ്ദി നി​റ​വി​ൽ ദീ​പി​ക​യു​ടെ ആ​ദ​രം

കൊ​ച്ചി: നി​സ്വാ​ർ​ഥ​മാ​യി ദൈ​വി​ക​ശു​ശ്രൂ​ഷ ചെ​യ്തു ക​ത്തോ​ലി​ക്കാ​സ​ഭ​യ്ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും പ്ര​ചോ​ദ​ന​മാ​യി മാ​റു​ന്ന എ​സ്ഡി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​വേ​ള​യി​ൽ, 140 ന്‍റെ നി​റ​വി​ലെ​ത്തി​യ മ​ല​യാ​ള​ത്തി​ലെ പ്ര​ഥ​മ ദി​ന​പ​ത്രം ദീ​പി​ക​യു​ടെ സ്നേ​ഹാ​ദ​രം. ഇ​ന്ന് കൊ​ച്ചി ക​ലൂ​ർ ഗോ​കു​ലം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ദീ​പി​ക 140- ാം വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ദീ​പി​ക​യു​ടെ ആ​ദ​രം സ​മ​ർ​പ്പി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up