കാസർഗോഡ്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിനെതിരേ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.
കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെല്ലിലെ അന്വേഷണ രേഖകളുടെ അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ കാലയളവുകളിലായി വാർഡ് മെംബർ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്ന ജയിംസ് പന്തമ്മാക്കൽ ഈ കാലങ്ങളിൽ വരുമാനവുമായി പൊരുത്തപ്പെടാത്ത രീതിയിൽ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തൽ.
നിയമപരമായി നേരിടുമെന്ന് ജയിംസ് പന്തമ്മാക്കൽ
വിജിലൻസ് അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും രാഷ്ട്രീയ എതിരാളികളാണ് തന്നെ വേട്ടയാടുന്നതെന്നും ജയിംസ് പന്തമ്മാക്കൽ പറഞ്ഞു.
Tags : Assets disproportionate sources of income Government grants permission prosecute Panchayat President Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash