Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat President

വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത്; മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി

കാ​സ​ർ​ഗോ​ഡ്: വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ലി​നെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ സ്പെ​ഷ്യ​ൽ സെ​ല്ലി​ലെ അ​ന്വേ​ഷ​ണ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യി വാ​ർ​ഡ് മെം​ബ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്ന ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ ഈ ​കാ​ല​ങ്ങ​ളി​ൽ വ​രു​മാ​ന​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത രീ​തി​യി​ൽ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ന​ധി​കൃ​ത​മാ​യി ഒ​രു രൂ​പ പോ​ലും സ​മ്പാ​ദി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഷ്‌‌​ട്രീ​യ എ​തി​രാ​ളി​ക​ളാ​ണ് ത​ന്നെ വേ​ട്ട​യാ​ടു​ന്ന​തെ​ന്നും ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ പ​റ​ഞ്ഞു.

Kerala

ടി.​​യു. കു​​രു​​വി​​ള​​: പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ മന്ത്രി വരെ

കൊ​​ച്ചി: ജ​​നി​​ച്ചു​​വ​​ള​​ര്‍ന്ന ഗ്രാ​​മ​​ത്തി​​ന്‍റെ ലാ​​വ​​ണ്യം ഉ​​ള്ളി​​ല്‍ സൂ​​ക്ഷി​​ക്കു​​മ്പോ​​ഴും , മു​​ന്നി​​ലെ​​ത്തി​​യ പ്ര​​തി​​സ​​ന്ധി​​ക​​ളെ ച​​ടു​​ല​​മാ​​യി കീ​​ഴ​​ട​​ക്കി, ത​​ന​​താ​​യ വ​​ഴി​​വെ​​ട്ടി മു​​ന്നേ​​റി​​യ രാ​​ഷ്ട്രീ​​യ ജീ​​വി​​തം. അ​​ന്ത​​രി​​ച്ച മു​​ന്‍ മ​​ന്ത്രി ടി.​​യു. കു​​രു​​വി​​ള​​യു​​ടെ ജീ​​വി​​ത​​വും രാ​​ഷ്ട്രീ​​യ​​വും ക​​ഠി​​നാ​​ധ്വാ​​ന​​വും വി​​ജ​​യ​​വും സ​​മം ചേ​​രു​​ന്നൊ​​രു ഫോ​​ര്‍മു​​ല​​യാ​​ണ്.

ചെ​​റു​​പ്പ​​ത്തി​​ല്‍ നാ​​ട്ടി​​ലെ പേ​​രെ​​ടു​​ത്ത നീ​​ന്ത​​ല്‍ക്കാ​​ര​​നെ​​ന്ന ഖ്യാ​​തി കു​​രു​​വി​​ള​​യ്ക്കു​​ണ്ടാ​​യി​​രു​​ന്നു. രാ​​ഷ്ട്രീ​​യ​​ത്തി​​ലും ജീ​​വി​​ത​​ത്തി​​ലും വി​​ജ​​യ​​ങ്ങ​​ളി​​ലേ​​ക്കു നീ​​ന്തി​​ക്ക​​യ​​റാ​​നു​​ള്ള കു​​തി​​പ്പി​​ല്‍, ത​​ട​​സ​​ങ്ങ​​ളെ​​പ്പോ​​ലും അ​​ദ്ദേ​​ഹം ഊ​​ര്‍ജ​​മാ​​ക്കി. സി​​വി​​ല്‍ എ​​ന്‍ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദ​​ധാ​​രി​​യി​​ല്‍ നി​​ന്നു പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​ലേ​​ക്കും അ​​വിടെനിന്നു സം​​സ്ഥാ​​ന​​ത്തി​​ന്‍റെ പൊ​​തു​​മ​​രാ​​ത്ത് മ​​ന്ത്രി​​വ​​രെ​​യു​​മെ​​ത്തി​​യ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സു​​ദീ​​ര്‍ഘ പൊ​​തു​​ജീ​​വി​​ത​​ത്തി​​നു മാ​​റ്റേ​​റെ​​യാ​​ണ്.

1964-78 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ കീ​​രം​​പാ​​റ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന ടി.​​യു. കു​​രു​​വി​​ള നാ​​ടി​​ന്‍റെ എ​​ല്ലാ ആ​​വ​​ശ്യ​​ങ്ങ​​ളി​​ലും സ​​ജീ​​വ​​സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു. ജ​​ന​​പ്ര​​തി​​നി​​ധി എ​​ന്ന നി​​ല​​യി​​ല്‍ ത​ന്‍റെ നേ​​തൃ​​മി​​ക​​വി​​ന്‍റെ വ​​ഴി​​ക​​ള്‍ തു​​റ​​ക്കാ​​നു​​ള്ള അ​​വ​​സ​​രം കൂ​​ടി​​യാ​​യി​​രു​​ന്നു അ​​ത്. തു​​ട​​ര്‍ന്നി​​ങ്ങോ​​ട്ട് കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് രാ​​ഷ്ട്രീ​​യ​​ത്തി​​ലും ഭ​​ര​​ണ​​രം​​ഗ​​ത്തും യാ​​ക്കോ​​ബാ​​യ സ​​ഭ​​യി​​ലെ നേ​​തൃ​​പ​​ദ​​വി​​ക​​ളി​​ലു​​മെ​​ല്ലാം അ​​ദ്ദേ​​ഹം ന​​ക്ഷ​​ത്ര​​ത്തി​​ള​​ക്ക​​ങ്ങ​​ള്‍ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി. കേ​​ര​​ള കോ​​ണ്‍ഗ്ര​​സി​​ന്‍റെ ത​​ല​​മു​​തി​​ര്‍ന്ന നേ​​താ​​വ്, കോ​​ത​​മം​​ഗ​​ലം എം​​എ​​ല്‍എ, മ​​ന്ത്രി, മി​​ക​​ച്ച സം​​ഘാ​​ട​​ക​​ന്‍, സ​​ഹ​​കാ​​രി, വ്യ​​വ​​സാ​​യി, ടൂ​​റി​​സം സം​​രം​​ഭ​​ക​​ന്‍, വി​​ദ്യാ​​ഭ്യാ​​സ മാ​​ര്‍ഗ​​ദ​​ര്‍ശി, ല​​യ​​ണ്‍സ് പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ സാ​​ര​​ഥി.... ടി.​​യു. കു​​രു​​വി​​ള എ​​ന്ന സാ​​ര​​ഥി​​യു​​ടെ പേ​​രി​​നു താ​​ഴെ കു​​റി​​ക്കാ​​ന്‍ വി​​ശേ​​ഷ​​ണ​​ങ്ങ​​ളേ​​റെ.

കോ​​ത​​മം​​ഗ​​ലം മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്ലാ പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ലും ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​മു​​ള്ള ടാ​​റിം​​ഗ് ഉ​​റ​​പ്പാ​​ക്കി​​യ​​ത് ടി.​​യു. കു​​രു വി​​ള ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യ​​പ്പോ​​ഴാ​​ണ്. കോ​​ടി​​ക്ക​​ണ​​ക്കി​​ന് രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​ക​​ളാ​​ണ് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ല്‍ കോ​​ത​​മം​​ഗ​​ലം മ​​ണ്ഡ​​ല​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കി​​യ​​ത്. എ​​ല്ലാ ക​​നാ​​ല്‍ റോ​​ഡു​​ക​​ളും ടാ​​ര്‍ ചെ​​യ്തു.

ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗ്രാ​​മീ​​ണ റോ​​ഡു​​ക​​ള്‍ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​നെ​​ക്കൊ​​ണ്ട് ഏ​​റ്റെ​​ടു​​പ്പി​​ക്കാ​​നാ​​യ​​തും ഭൂ​​ത​​ത്താ​​ന്‍കെ​​ട്ട് ബാ​​രേ​​ജി​​ലൂ​​ടെ​​യു​​ള്ള പാ​​ല​​ത്തി​​ന്‍റെ കാ​​ല​​പ്പ​​ഴ​​ക്കം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഇ​​റി​​ഗേ​​ഷ​​ന്‍ വ​​കു​​പ്പി​​ല്‍ നി​​ന്നും അ​​നു​​മ​​തി ല​​ഭ്യ​​മാ​​ക്കി പു​​തി​​യ പാ​​ലം നി​​ര്‍മി​​ച്ച​​തും ടി.​​യു. കു​​രു​​വി​​ള എം​​എ​​ല്‍എ​​യാ​​യി​​രു​​ന്ന​​പ്പോ​​ഴാ​​ണ്. ഏ​​ഴു നി​​ല​​ക​​ളി​​ലു​​ള്ള കോ​​ത​​മം​​ഗ​​ലം മി​​നി സി​​വി​​ല്‍ സ്റ്റേ​​ഷ​​ന്‍ യാ​​ഥാ​​ര്‍ഥ്യ​​മാക്കി​​യ​​ത് കു​​രു​​വി​​ള​​യു​​ടെ കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു.

കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍ക്ക് താ​​മ​​സി​​ച്ചു പ​​രി​​ശീ​​ല​​നം നേ​​ടു​​ന്ന​​തി​​നു​​ള്ള സി​​ന്ത​​റ്റി​​ക് ട്രാ​​ക്കോ​​ടു​​കൂ​​ടി​​യ ചേ​​ലാ​​ടാ സ്റ്റേ​​ഡി​​യം പ​​ദ്ധ​​തി ടി.​​യു. കു​​രു​​വി​​ള​​യു​​ടെ ആ​​ശ​​യ​​മാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​മാ​​യി ഏ​​റെ ദൂ​​രം അ​​ദ്ദേ​​ഹം മു​​ന്നോ​​ട്ടു​​പോ​​യ​​താ​​ണ്. പി​​ല്‍ക്കാ​​ല​​ത്ത് സാ​​ങ്കേ​​തി​​ക ത​​ട​​സ​​ങ്ങ​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി പ​​ദ്ധ​​തി മു​​ട​​ങ്ങി.

വി.​​എ​​സ്. സ​​ര്‍ക്കാ​​രി​​ല്‍ പി.​​ജെ. ജോ​​സ​​ഫി​​ന്‍റെ രാ​​ജി​​യെ​​ത്തു​​ട​​ര്‍ന്നു 2006ല്‍ ​​മ​​ന്ത്രി​​സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത ടി.​​യു. കു​​രു​​വി​​ള ചു​​രു​​ങ്ങി​​യ കാ​​ലം കൊ​​ണ്ടു പൊ​​തു​​മ​​രാ​​മ​​ത്തു വ​​കു​​പ്പി​​ല്‍ ശ്ര​​ദ്ധേ​​യ​​മാ​​യ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കു നേ​​തൃ​​ത്വം ന​​ല്‍കി. ഒ​​രു വ​​ര്‍ഷ​​ത്തി​​നു​​ശേ​​ഷ​​മെ​​ത്തി​​യ രാ​​ജ​​കു​​മാ​​രി ഭൂ​​മി​​യി​​ട​​പാ​​ട് വി​​വാ​​ദ​​ത്തി​​ല്‍പ്പെ​​ട്ടു മ​​ന്ത്രി​​പ​​ദ​​വി ഒ​​ഴി​​യേ​​ണ്ടി​​വ​​ന്നു. അ​​തി​​നു​​ശേ​​ഷ​​വും പൊ​​തു​​രം​​ഗ​​ത്ത് അ​​ദ്ദേ​​ഹം നി​​റ​​ഞ്ഞു​​നി​​ന്നു.

Kerala

ടി.​എ​ൻ. പ്ര​താ​പ​ന് സ്വ​ർ​ണ​വ​ള ഊ​രി​ന​ൽ​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

തൃ​ശൂ​ർ: ടി.​എ​ൻ. പ്ര​താ​പ​നു തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​ന്നേ​മു​ക്കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​വ​ള ഊ​രി​ക്കൊ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ടി.​എ​ൻ. പ്ര​താ​പ​നു വെ​ങ്കി​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ജേ​ക്ക​ബാ​ണ് സ്വ​ർ​ണ​വ​ള സ​മ്മാ​നി​ച്ച​ത്.ഇ​ന്ന​ലെ തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം താ​ഴേ​ക്കി​റ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം. ഗ്രേ​സി വ​ള​യു​മാ​യി എ​ത്തി​യ​പ്പോ​ൾ പ്ര​താ​പ​ൻ കൈ​ക​ൾ വ​ള അ​ണി​യി​ക്കാ​നാ​യി നീ​ട്ടി​ക്കൊ​ടു​ത്തു.

പ​കു​തി കൈ​യി​ൽ ക​യ​റി​യ വ​ള തി​രി​ച്ചെ​ടു​ത്ത് അ​ദ്ദേ​ഹം പോ​ക്ക​റ്റി​ൽ ഇ​ട്ടു. 2019ലെ ​തൃ​ശൂ​ർ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​ന്പൂ​രി ച​ക്കി​പ്പെ​ണ്ണ് കൈ​ക​ളി​ൽ അ​ണി​ഞ്ഞി​രു​ന്ന വ​ള ഊ​രി​ന​ൽ​കി​യ സം​ഭ​വം പ്ര​താ​പ​ൻ മാ​ധ്യ​മ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളാ​ണ് യു​ഡി​എ​ഫ് ക്യാ​ന്പി​ന്‍റെ ഊ​ർ​ജ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്രേ​സി ജേ​ക്ക​ബി​ന്‍റെ പ്ര​വൃ​ത്തി ആ​ത്മാ​ർ​പ്പ​ണ​മാ​യി മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

കോ​ല​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ഓ​ഫീ​സി​ല്‍​ക​യ​റി മ​ർ​ദി​ച്ചു

കോ​ല​ഴി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം ചെ​യ​ർ​മാ​നു​മാ​യ എ​ൻ.​എ. സാ​ബു​വി​ന് മ​ർ​ദ​നം. ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​യ​റി ഇ​രു​മ്പു​വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി​കാ​സി​നെ​തി​രേ പ​രാ​തി ന​ൽ​കി. പ​രി​ക്കേ​റ്റ സാ​ബു​വി​നെ തൃ​ശൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ തി​രി​മ​റി​ക​ൾ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ക​ണ്ടെ​ത്തി​യ​തോ​ടെ അ​രി​ശം​പൂ​ണ്ട സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ത​ന്‍റെ കു​ടും​ബ​ത്തി​ലു​ണ്ടാ​യ വ​ഴ​ക്ക് രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച് ത​നി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​മു‍​യ​ർ​ത്തു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം സാ​ബു പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ർ​ദ​ന​മെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റി​നെ​തി​രേ കു​ടും​ബ​വും ബ​ന്ധു​വും ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ബാ​ന​ർ സാ​ബു വ​ലി​ച്ചു​കീ​റി​യ​ത് ചോ​ദ്യം​ചെ​യ്യു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് സി​പി​എം പ​റ​യു​ന്ന​ത്. സാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ന​ട​പ​ടി​വേ​ണം

കോ​ല​ഴി: എ​ൻ.​എ. സാ​ബു​വി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​ര്യാ​ക്കോ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ളൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം അ​ക്ര​മം
കാ​ട​ത്തം:
അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്

തൃ​ശൂ​ർ: കോ​ല​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രാ​യ സി​പി​എം അ​ക്ര​മം കാ​ട​ത്ത​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. വ​ട​ക്കാ​ഞ്ചേ​രി എം​എ​ൽ​എ​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണു പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. സാ​ബു​വി​നെ മ​ർ​ദി​ച്ച​ത്. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി​കാ​സ് രാ​ജ് കോ​ല​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ക​യ​റി​യാ​ണു മ​ർ​ദി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ അം​ഗ​ങ്ങ​ൾ​ക്കു നേ​രേ​യും അ​തി​ക്ര​മം ന​ട​ത്തി. സാ​ബു​വി​നെ മ​ർ​ദി​ച്ച​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ക്ക​ശ ന​ട​പ​ടി​ശ​യ​ടു​ക്ക​ണ​മെ​ന്നും ടാ​ജ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

District News

വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചുകൊ​ന്നു

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് - വാ​ളി​യ​റ പ്ര​ദേ​ശ​ത്ത് വീ​ടി​ന​ക​ത്ത് ക​യ​റി​യ മു​ള്ള​ൻ​പ​ന്നി​യെ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി അ​ടി​ച്ചു കൊ​ന്ന​താ​യി പ​രാ​തി. സം​ഭ​വ​ത്തെ തു​ട​ർ​ന്നു വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വീ​ട്ടി​ന​ക​ത്തെ​ത്തി​യ മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​ർ സ്ഥ​ല​ത്തു കൂ​ടി​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി സ്ഥ​ല​ത്തെ​ത്തി വീ​ടി​ന​ക​ത്തു ക​യ​റി ഇ​രു​മ്പു​ക​മ്പി ഉ​പ​യോ​ഗി​ച്ച് മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു കൊ​ന്ന​തെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ ശ​ശി ഒ​ളി​വി​ലാ​ണ്. ശ​ശി​യു​ടെ വീ​ട്ടി​ൽ വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം മു​ള്ള​ൻ​പ​ന്നി​യെ കൊ​ല്ലു​ക​യോ, കൈ​വ​ശം വെ​ക്കു​ക​യോ, മാം​സം വി​ൽ​ക്കു​ക​യോ ചെ​യ്താ​ൽ ക​ർ​ശ​ന​മാ​യ ശി​ക്ഷ ല​ഭി​ക്കും. ചു​രു​ങ്ങി​യ​ത് മൂ​ന്നു​വ​ർ​ഷം മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വും കു​റ​ഞ്ഞ​ത് 25,000 രൂ​പ മു​ത​ൽ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന​താ​ണ്.

കു​റ്റം ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം ത​ട​വും പി​ഴ​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. പ​ന്നി​യെ ശ​ശി ക​മ്പി​കൊ​ണ്ട് അ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി വി​വാ​ദ​ങ്ങ​ളും കേ​സു​ക​ളും ഇ​പ്പോ​ൾ ത​ന്നെ ശ​ശി​യു​ടെ പേ​രി​ലു​ണ്ട്. എന്നാൽ താൻ പ​ന്നി​യെ കൊ​ന്നി​ട്ടി​ല്ലെ​ന്നും വാ​ഹ​നം ഇ​ടി​ച്ചു ച​ത്തുകി​ട​ന്ന പ​ന്നി ച​ത്തുവെ​ന്ന്‌ ഉ​റ​പ്പു വ​രു​ത്തു​കമാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വെ​ള്ള​നാ​ട് ശ​ശി പ​റ​ഞ്ഞു.

District News

വി​ജ​യ​പു​ര​ത്തെ അ​ന​ധി​കൃ​ത പാ​റഖ​ന​നം; ന​ട​പ​ടി​യെ​ടു​ക്കു​ം: പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ്


നി​ല​ന്പൂ​ർ: അ​ള​ക്ക​ൽ വി​ജ​യ​പു​ര​ത്തെ അ​ന​ധി​കൃ​ത പാ​റ​ഖ​ന​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ സു​രേ​ഷ്. ഖ​ന​ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ ഒ​രു രേ​ഖ​യു​മി​ല്ലാ​തെ​യാ​ണ് പാ​റഖ​ന​നം ന​ട​ത്തു​ന്ന​തെ​ന്ന് പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബീ​ന, ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ത എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി​യ​തി​നൊ​പ്പം ദീ​പി​ക വി​ഷ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ന്ദ​ർ​ശ​നം. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ച്ചാ​മ്മ ജോ​സ​ഫ്, തോ​മ​സ് കു​രു​വി​ള, വി​ജി സു​രേ​ഷ് എ​ന്നി​വ​രും പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ര​ണ്ട് ത​വ​ണ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും ഒ​രു വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​

ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​കാ​തെ പോ​യ​താ​ണ് വീ​ണ്ടും പാ​റ ഖ​ന​ന​ത്തി​ന് വ​ഴി​തെ​ളി​യി​ച്ച​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം.

Kerala

മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി; സി​പി​എം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജെ​പി​യി​ൽ  

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി സി​പി​എം നേ​താ​വും പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ല​ഗം​ഗാ​ധ​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. 20 വ​ർ​ഷം സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബാ​ല​ഗം​ഗാ​ധ​ര​ൻ നി​ല​വി​ൽ പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്.

പാ​ർ​ട്ടി വ്യ​ക്തി​യ​ധി​ഷ്ടി​ത​മാ​യ​തി​നാ​ലാ​ണ് സി​പി​എം വി​ട്ട​തെ​ന്ന് ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ത​ന്നെ പ​ല​പ്പോ​ഴും മാ​റ്റി​നി​ർ​ത്തി. സ​ത്യം പ​റ​ഞ്ഞ​തി​നാ​ണ് മാ​റ്റി​നി​ർ​ത്തി​യ​തെ​ന്നും ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.

ബാ​ല​ഗം​ഗാ​ധ​ര​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ ബി​ജെ​പി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ബാ​ല​ഗം​ഗാ​ധ​ര​ന്‍റെെ പാ​ർ​ട്ടി മാ​റ്റ​ത്തെ​ക്കു​റി​ച്ച് സി​പി​എം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

ട്വ​ന്‍റി-20 മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

കൊ​ച്ചി: ട്വ​ന്‍റി- 20 മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​താ മോ​ൾ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ കോ​ല​ഞ്ചേ​രി ഡി​വി​ഷ​നി​ല്‍ നി​ന്നാ​ണ് നി​താ മോ​ൾ ജ​ന​വി​ധി തേ​ടു​ക.

കു​ന്ന​ത്തു​നാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് നി​താ മോ​ൾ. അ​ടു​ത്തി​ടെ​യാ​ണ് നി​താ മോ​ൾ ട്വ​ന്‍റി- 20ൽ ​നി​ന്ന് രാ​ജി​വ​ച്ച​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ്- യു​ഡി​എ​ഫ് മു​ന്ന​ണി​ക​ള്‍​ക്ക് ത​ല​വേ​ദ​ന​യാ​യി ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ല്‍ രൂ​പ​പ്പെ​ട്ട കൂ​ട്ടാ​യ്മ​യാ​ണ് ട്വ​ന്‍റി-20. അ​ന്ന് ആ​കെ​യു​ള്ള 21 സീ​റ്റു​ക​ളി​ല്‍ എ​ട്ടും നേ​ടി​ക്കൊ​ണ്ട് ട്വ​ന്‍റി-20 മു​ന്നേ​റി​യി​രു​ന്നു.

Latest News

Corehub Up