x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്ക് ഭാ​വി​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന നി​ക്ഷേ​പം: മ​ന്ത്രി കു​ഞ്ഞാ​ലി​ക്കു​ട്ടി

വെബ്ഡെസ്ക്
Published: November 13, 2026 12:04 AM IST | Updated: November 13, 2026 12:04 AM IST

മ​​​​ന്ത്രി പി.കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്ക് ഫേ​​​​സ് ഫോ​​​​റി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​യ​​​​ൻ​​​​സ് പാ​​​​ർ​​​​ക്ക് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന നി​​​​ക്ഷേ​​​​പ​​​​മാ​​​​കു​​​​മെ​​​​ന്ന് ഐ​​​​ടി മ​​​​ന്ത്രി പി.കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി.ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​യ​​​​ൻ​​​​സ് പാ​​​​ർ​​​​ക്ക് നി​​​​ർ​​​​മാ​​​​ണോ​​​​ദ്ഘാ​​​​ട​​​​നം ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്ക് ഫേ​​​​സ് വ​​​​ൺ സി-​​​​ഡാ​​​​ക് ഹാ​​​​ളി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക രം​​​​ഗ​​​​ത്തെ പ്ര​​​​ധാ​​​​ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണ് ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​യ​​​​ൻ​​​​സ് പാ​​​​ർ​​​​ക്ക്. സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ, ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് ഒ​​​​രു​​​​മി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നാ​​​​കു​​​​ന്ന പൊ​​​​തു​​​​വേ​​​​ദി​​​​യാ​​​​ണ് ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​യ​​​​ൻ​​​​സ് പാ​​​​ർ​​​​ക്കി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്ക് ഫേ​​​​സ് ഫോ​​​​റി​​​​ൽ 13.59 ഏ​​​​ക്ക​​​​ർ സ്ഥ​​​​ല​​​​ത്താ​​​​ണ് ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​യ​​​​ൻ​​​​സ് പാ​​​​ർ​​​​ക്ക് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​ത്. 1,515 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. ഗ​​​​വേ​​​​ഷ​​​​ണം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, വ്യ​​​​വ​​​​സാ​​​​യം, സം​​​​രം​​​​ഭ​​​​ക​​​​ത്വം എ​​​​ന്നി​​​​വ​​​​യെ ഒ​​​​രു​​​​മി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​മാ​​​​യാ​​​​ണ് പാ​​​​ർ​​​​ക്ക് വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ത്യാ​​​​ധു​​​​നി​​​​ക ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളി​​​​ലൂ​​​​ടെ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു​​​​മാ​​​​യി ലോ​​​​കോ​​​​ത്ത​​​​ര സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ അ​​​​ക്കാ​​​​ദ​​​​മി​​​​ക സാ​​​​ങ്കേ​​​​തി​​​​ക മേ​​​​ൽ​​​​നോ​​​​ട്ടം ഡി​​​​ജി​​​​റ്റ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കേ​​​​ര​​​​ള വ​​​​ഹി​​​​ക്കും. കി​​​​ൻ​​​​ഫ്ര​​​​യ്ക്കാ​​​​ണ് നി​​​​ർ​​​​വ​​​​ഹ​​​​ണ ചു​​​​മ​​​​ത​​​​ല. ഡി​​​​ജി​​​​റ്റ​​​​ൽ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ഗോ​​​​ള കേ​​​​ന്ദ്ര​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തെ വ​​​​ള​​​​ർ​​​​ത്തു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന ചു​​​​വ​​​​ടു​​​​വയ്പ്പാ​​​​ണ് ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​യ​​​​ൻ​​​​സ് പാ​​​​ർ​​​​ക്കി​​​​ലൂ​​​​ടെ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.

വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ, ഐ​​​​ടി വ​​​​കു​​​​പ്പ് സ്പെ​​​​ഷ്യ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. സു​​​​ഹാ​​​​സ്, ഡി​​​​ജി​​​​റ്റ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കേ​​​​ര​​​​ള വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ സ​​​​ജി ഗോ​​​​പി​​​​നാ​​​​ഥ്, ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ഗം സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, കി​​​​ൻഫ്ര മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ്നേ​​​​ഹി​​​​ൽ കു​​​​മാ​​​​ർ, ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്ക് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫി​​​​സ​​​​ർ ഹ​​​​രി​​​​ശ​​​​ങ്ക​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, ഐ​​​​ഐ​​​​ഐ​​​​ടി​​​​എം​​​​കെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​ല​​​​ക്സ് ജ​​​​യിം​​​​സ്, ഡി​​​​ജി​​​​റ്റ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കേ​​​​ര​​​​ള ര​​​​ജി​​​​സ്ട്രാ​​​​ർ മു​​​​ജീ​​​​ബ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Minister Kunhalikutty significant Investment Digital Science Park

Recent News

Corehub Up