ജിബ്രാൻ റാക്കബൂമിംഗ് റാക്ക
ജക്കാർത്ത: ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ജിബ്രാൻ റാക്കബൂമിംഗ് റാക്ക രാജിവച്ചു. വിദ്യാഭ്യാസ യോഗ്യതാ വിഷയത്തിൽ ഇംപീച്ച്മെന്റ് നേരിട്ടേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണു രാജി.
മുൻ പ്രസിഡന്റും ഇന്തോനേഷ്യൻ രാഷ്ട്രീയത്തിലെ അതികായനുമായ ജോക്കോ വിഡോഡോയുടെ പുത്രനാണ് ജിബ്രാൻ. ജോക്കോ വിഡോഡോയും ഇപ്പോഴത്തെ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും തമ്മിലുള്ള അഭിപ്രായഭിന്നതയും രാജിക്കു കാരണമാണ്. അതേസമയം, പ്രബോവോ സർക്കാരിനു പിന്തുണ തുടരുമെന്ന് ജോക്കോവിഡോഡോ വ്യക്തമാക്കി.
ജിബ്രാന്റെ വിദേശവിദ്യാഭ്യാസ യോഗ്യതകൾ വൈസ് പ്രസിഡന്റ് മാനദണ്ഡങ്ങൾക്കു യോജിച്ചതല്ലെന്ന് കോടതികൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പാർലമെന്റ് അംഗങ്ങൾ ഇംപീച്ച്മെന്റിന് നീക്കം നടത്തിയത്.
ജിബ്രാന്റെ രാജി അംഗീകരിക്കുന്നതായി പ്രസിഡന്റ് പ്രബോവോ പറഞ്ഞു.
Tags : Resigns Vice President Gibran Rakabuming Raka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash