പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് മാങ്കാവ് വളയനാട് ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുരുവട്ടൂർ പറമ്പിൽ ചാലിൽ ഹൗസിൽ ഒ.പി. റഷീദ (52) ആണ് മരിച്ചത്. കോഴിക്കോട് ടൗണിലേക്കു പോകുകയായിരുന്ന പുലരി ബസ് ആണ് അപകടമുണ്ടാക്കിയത്.
വളയനാട് ക്ഷേത്രത്തിന് മുന്നിൽ നിർത്തിയ ബസ് വീണ്ടും മുന്നോട്ടെടുക്കുന്നതിനിടെയാണ് വീട്ടമ്മയെ ഇടിച്ചത്. ഉടൻതന്നെ റഷീദയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് മെഡിക്കൽ കോളജ് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബസിലെയും ക്ഷേത്രത്തിന് സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Tags : Kozhikode Accident Death NewsUpdate Headlines