ചൈന പ്രസിഡന്റ് ഷി ചിൻപിംഗ്.
ബെയ്ജിംഗ്: ചരിത്രത്തെ തടയാനാവില്ലെന്നും തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുമെന്നും പ്രസിഡന്റ് ഷി ചിൻപിംഗ്.
ചൈനീസ് ചക്രവർത്തിമാരുടെ നൂറ്റാണ്ടുകൾ നീണ്ട ഭരണത്തിന് അന്ത്യംകുറിച്ച 1911ലെ വിപ്ലവനായകൻ സൻ യാത് സെന്നിന്റെ 160-ാം ജന്മദിന വാർഷികത്തിൽ നല്കിയ സന്ദേശത്തിലാണു ഷി ഇതു പറഞ്ഞത്.
അതേസമയം, തായ്വാൻ വിഷയത്തിൽ സൈനിക നടപടിയെക്കുറിച്ചോ ബലപ്രയോഗത്തെക്കുറിച്ചോ ഷി പരാമർശിച്ചില്ല. വിഘടിത പ്രവിശ്യയായി പരിഗണിക്കുന്ന തായ്വാനെ ബലപ്രയോഗത്തിലൂടെ കൂട്ടിച്ചേർക്കുമെന്നാണു മുന്പ് ചൈനീസ് നേതാക്കൾ പറഞ്ഞിട്ടുള്ളത്.
തായ്വാനുമായുള്ള ഏകീകരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇളകാത്ത ലക്ഷ്യങ്ങളിലൊന്നാണെന്നു ഷി വ്യക്തമാക്കി. ഏകീകരണത്തിനു സമാധാന നീക്കങ്ങളാണു ചൈന പിന്തുടരുന്നത്. തായ്വാന്റെ കാര്യത്തിൽ ‘ഒരു രാജ്യം, രണ്ടു ഭരണസംവിധാനം’ എന്ന വാഗ്ദാനം ഷി ആവർത്തിച്ചു.
ഷിയുടെ പരാമർശങ്ങൾ തള്ളിക്കളയുന്നതായി തായ്വാൻ സർക്കാർ പ്രതികരിച്ചു.
ചൈനയിലെ ഷെൻസെൻ നഗരത്തിൽ ഏഷ്യാ പസഫിക് സാന്പത്തിക ഉച്ചകോടി നടക്കാൻ ദിവസങ്ങൾ ശേഷിക്കേയാണു ഷിയുടെ പരാമർശം. അമേരിക്കൻ പ്രസിഡന്റ് ഡോണ ൾഡ് ട്രംപ് ഉച്ചകോടിയിൽ പങ്കെടുക്കും.
Tags : Annexed Without mentioning Force China Xi Jinping Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash