Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Without Mentioning

തായ്‌വാനെ കൂട്ടിച്ചേർക്കും; ബലപ്രയോഗം പരാമർശിക്കാതെ ഷി

ബെയ്ജിം​​​ഗ്: ​​​ച​​​രി​​​ത്ര​​​ത്തെ ത​​​ട​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും താ​​​യ്‌​​​വാ​​​നെ ചൈ​​​ന​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ്.

ചൈ​​​നീ​​​സ് ച​​​ക്ര​​​വ​​​ർ​​​ത്തി​​​മാ​​​രു​​​ടെ നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ നീ​​​ണ്ട ഭ​​​ര​​​ണ​​​ത്തി​​​ന് അ​​​ന്ത്യം​​​കു​​​റി​​​ച്ച 1911ലെ ​​​വി​​​പ്ല​​​വ​​​നാ​​​യ​​​ക​​​ൻ സ​​​ൻ യാ​​​ത് സെ​​​ന്നി​​​ന്‍റെ 160-ാം ജ​​​ന്മ​​​ദി​​​ന വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ ന​​​ല്കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണു ഷി ​​​ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

അ​​​തേ​​​സ​​​മ​​​യം, താ​​​യ്‌​​​വാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യെ​​​ക്കു​​​റി​​​ച്ചോ ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചോ ഷി ​​​പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ല്ല. വി​​​ഘ​​​ടി​​​ത പ്ര​​​വി​​​ശ്യ​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന താ​​​യ്‌​​​വാ​​​നെ ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണു മു​​​ന്പ് ചൈ​​​നീ​​​സ് നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്.

താ​​​യ്‌​​​വാ​​​നു​​​മാ​​​യു​​​ള്ള ഏ​​​കീ​​​ക​​​ര​​​ണം ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ ഇ​​​ള​​​കാ​​​ത്ത ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണെ​​​ന്നു ഷി ​​​വ്യ​​​ക്ത​​​മാ​​​ക്കി. ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​നു സ​​​മാ​​​ധാ​​​ന നീ​​​ക്ക​​​ങ്ങ​​​ളാ​​​ണു ചൈ​​​ന പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്. താ​​​യ്‌​​​വാ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ‘ഒ​​​രു രാ​​​ജ്യം, ര​​​ണ്ടു ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം’ എ​​​ന്ന വാ​​​ഗ്ദാ​​​നം ഷി ​​​ആ​​​വ​​​ർ​​​ത്തി​​​ച്ചു.

ഷി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​താ​​​യി താ​​​യ്‌​​​വാ​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.
ചൈ​​​ന​​​യി​​​ലെ ഷെ​​​ൻ​​​സെ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ ശേ​​​ഷി​​​ക്കേ​​​യാ​​​ണു ഷി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോണ ൾഡ് ട്രം​​​പ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

Latest News

Corehub Up