x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാസ ആശുപത്രിയിൽ ബോംബിംഗ്; സർജൻ അടക്കം ആറുപേർ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: November 12, 2026 10:21 PM IST | Updated: November 12, 2026 10:21 PM IST

ഇ​​​സ്രേ​​​ലി സേ​​​ന തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ നാ​​​സ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നടത്തിയ ബോംബിംഗിൽ തകർന്ന ആശുപത്രി കെട്ടിടത്തിൽ തെരച്ചിൽനടത്തുന്ന ആരോഗ്യപ്രവർത്തകൻ.

ക​​​യ്റോ: തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ നാ​​​സ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സ​​​ർ​​​ജ​​​ൻ അ​​​ട​​​ക്കം ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

ആ​​​ശു​​​പ​​​ത്രി കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി​​​ സേ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ആ​​​ശു​​​പ​​​ത്രി​​​യെ ക​​​മാ​​​ൻ​​​ഡ് സെ​​​ന്‍റ​​​റാ​​​ക്കി മാ​​​റ്റി​​​യെ​​​ന്നും സേ​​​ന ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സ​​​ർ​​​ജ​​​റി വ​​​കു​​​പ്പി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് ഗാ​​​സ​​​യി​​​ലെ സി​​​വി​​​ൽ​ ഡി​​​ഫ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. റെ​​​സി​​​ക് അ​​​ബു​​​ഷി​​​റ എ​​​ന്ന സ​​​ർ​​​ജ​​​നാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​ലി​​​യ​​​തോ​​​തി​​​ൽ നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​തി​​​ന്‍റെ വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നു. ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം യു​​​ദ്ധ​​​ക്കു​​​റ്റ​​​മാ​​​ണെ​​​ന്നു ഹ​​​മാ​​​സ് ആ​​​രോ​​​പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ലും ഹ​​​മാ​​​സും വെ​​​ടി നി​​​ർ​​​ത്തി​​​യ​​​ശേ​​​ഷം ഗാ​​​സ​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 1600 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Tags : Bombing Israeli airstrike Nasser Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up