കയ്റോ: തെക്കൻ ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ സർജൻ അടക്കം ആറു പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെയുണ്ടായ സംഭവത്തിൽ 20 പേർക്കു പരിക്കേൽക്കുകയുമുണ്ടായി.
ആശുപത്രി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്ന ആക്രമണമെന്ന് ഇസ്രേലി സേന അവകാശപ്പെട്ടു. ഹമാസ് ഭീകരർ ആശുപത്രിയെ കമാൻഡ് സെന്ററാക്കി മാറ്റിയെന്നും സേന ആരോപിച്ചു.
അതേസമയം, ആശുപത്രിയിലെ സർജറി വകുപ്പിലാണ് ആക്രമണമുണ്ടായതെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. റെസിക് അബുഷിറ എന്ന സർജനാണു കൊല്ലപ്പെട്ടത്. ആശുപത്രിയിൽ വലിയതോതിൽ നാശം സംഭവിച്ചതിന്റെ വീഡിയോ പുറത്തുവന്നു. ഇസ്രേലി ആക്രമണം യുദ്ധക്കുറ്റമാണെന്നു ഹമാസ് ആരോപിച്ചു.
കഴിഞ്ഞവർഷം അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടി നിർത്തിയശേഷം ഗാസയിലുണ്ടായ ആക്രമണങ്ങളിൽ 1600 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.