കൊല്ലം മോഹൻ
കൊല്ലം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ മാർത്താണ്ഡത്ത് വച്ച് ട്രെയിനിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളശബ്ദം, നാന തുടങ്ങിയ പ്രമുഖ വാരികകളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, മുഖാമുഖം, അനന്തരം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.
Tags : KollamMohan Death Kollam NewsUpdate Headlines