x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജെ​ൻ​സ​ൻ ഹു​വാം​ഗ് രാ​ജി​വ​ച്ചു; കൊ​ളെ​റ്റ് ക്രെ​സ് എ​ൻ​വി​ഡി​യ​യു​ടെ ഇ​ട​ക്കാ​ല സി​ഇ​ഒ

വെബ് ഡെസ്‌ക്
Published: November 12, 2026 08:53 PM IST | Updated: November 12, 2026 09:37 PM IST

ജെ​ൻ​സ​ൻ ഹു​വാം​ഗ്

ന്യൂ​യോ​ർ​ക്ക്: എ​ൻ​വി​ഡി​യ സ​ഹ​സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ജെ​ൻ​സ​ൻ ഹു​വാം​ഗ് രാ​ജി​വ​ച്ചു. ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ നി​ർ​ണാ​യ​ക തീ​രു​മാ​നം. രാ​ജി ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യും ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ക​മ്പ​നി​യു​ടെ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ കൊ​ളെ​റ്റ് ക്രെ​സി​നെ ഇ​ട​ക്കാ​ല സി​ഇ​ഒ ആ​യി നി​യ​മി​ച്ചു. പു​തി​യ സി​ഇ​ഒ​യെ ക​ണ്ടെ​ത്തു​ന്ന​തു കൊ​ളെ​റ്റ് ചു​മ​ത​ല നി​ർ​വ​ഹി​ക്കും. ചൈ​നീ​സ് ചാ​ര​വ​നി​ത എ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ആ​ലീ​സ് ഹു​വാം​ഗു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ജെ​ൻ​സ​ൻ ഹു​വാം​ഗ് രാ​ജി​വ​ച്ച​ത്.

ചൈ​ന​യ്ക്ക് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വ​നി​ത​യു​മാ​യി ഹു​വാം​ഗി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

എ​ൻ​വി​ഡി​യ​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ഹു​വാം​ഗി​ന് ക​മ്പ​നി​യി​ൽ 3.61 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്. ക​മ്പ​നി​യി​ലെ നാ​ലാ​മ​ത്തെ വ​ലി​യ നി​ക്ഷേ​പ​ക​നാ​ണ് അ​ദ്ദേ​ഹം. ഹു​വാം​ഗി​നെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

 

 

Tags : JensenHuang NVIDIA NewYork NewsUpdate Headlines

Recent News

Corehub Up