Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewYork

America

ന്യൂ​യോ​ർ​ക്ക് യോ​ർ​ക്ക്ടൗ​ൺ ഹൈ​റ്റ്സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് ശ്ര​ദ്ധേ​യ​മാ​യി

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് യോ​ർ​ക്ക്ടൗ​ൺ ഹൈ​റ്റ്സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം. കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, റിം​ഗി​ൾ ബി​ജു, ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ, പ്രേം​സി ജോ​ൺ, ഈ​ത​ൻ കൂ​ട്ടു​മാ​ത എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ സെ​ക്ര​ട്ട​റി സ​ക്ക​റി​യ ബാ​ബു, ട്ര​ഷ​റ​ർ ബാ​ബു ജോ​ർ​ജ്, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ളാ​യ കു​ര്യ​ൻ പ​ള്ളി​യ​ങ്ക​ൽ, ജോ​ർ​ജ്കു​ട്ടി മാ​ത്യു, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് മാ​മ്പ​ള്ളി​ൽ, സാ​ജ​ൻ മാ​ത്യു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

NRI

ന്യൂ​യോ​ർ​ക്ക് റോ​ക്ക്‌​ലാ​ൻ​ഡ് സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ് ഗം​ഭീ​ര​മാ​യി

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള ആ​ദ്യ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ കി​ക്കോ​ഫ് ന്യൂ​യോ​ർ​ക്കി​ലെ റോ​ക്ക്‌​ലാ​ൻ​ഡ് ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ന​ട​ന്നു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​നോ​ഹ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് ജൂ​ബി​ലി ക​ൺ​വീ​ന​ർ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ ക​ണി​പ്പ​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ, ക​ൺ​വീ​ന​ർ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റ​ത്തെ​യും ജൂ​ബി​ലി ചെ​യ​ർ​മാ​ൻ ജോ​സ് ചാ​മ​ക്കാ​ല​യെ​യും ഹൃ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു.

സ​ന്തോ​ഷ് വ​ർ​ഗീ​സ്, ചെ​റി​യാ​ൻ മാ​ത്യു, ജോ​സ​ഫ് പ​ള്ളി​പു​റ​ത്തു​കു​ന്നേ​ൽ, ജോ​യ് ത​റ​ത്ത​ട്ടേ​ൽ, ജെ​സി ജോ​സ​ഫ്, തോ​മ​സ് പാ​ലാ​ച്ചേ​രി, ഷൈ​ൻ റോ​യ് എ​ന്നി​വ​ർ കി​ക്കോ​ഫി​ന് നേ​തൃ​ത്വം ന​ൽ​കി.

വി​ശ്വാ​സ​വും അ​റി​വും സൗ​ഹൃ​ദ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​വാ​നു​ള്ള അ​നു​ഗ്ര​ഹീ​ത​മാ​യ വേ​ദി​യാ​ണ് ക​ൺ​വ​ൻ​ഷ​നെ​ന്നും യു​വ​ജ​ന​ങ്ങ​ളെ പ്ര​ത്യേ​കം ഇ​തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഫാ. ​ജോ​ൺ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ഈ ​വേ​ള​യി​ൽ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്.

 

NRI

ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ന​യി​ക്കു​ന്ന ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​ന​വും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ആ​വേ​ശോ​ജ്വ​ല​മാ​യി. ലോ​ക​പ്ര​ശ​സ്ത മാ​ന്ത്രി​ക​നും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് ഭം​ഗി​യും ആ​ക​ർ​ഷ​ണ​വും കൂ​ട്ടി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ആ​ശം​സ​ക​ൾ ടീ​മം​ഗ​ങ്ങ​ൾ​ക്ക് പു​തി​യ ഊ​ർ​ജം പ​ക​ർ​ന്നു. റോ​ക്ക് ലാ​ൻ​ഡി​ൽ ചേ​ർ​ന്ന പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ആ​ന്‍റോ വാ​ർ​ക്കി, വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ജോ​സി കാ​ര​ക്കാ​ട്ട്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, അ​ഡീ​ഷണൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി അ​ജി ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​നി​താ ഫോ​റം ചെ​യ​ർ ഷൈ​നി രാ​ജു, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ലി​ൻ​ഡോ ജോ​ളി​യും അ​ഡീ​ഷ​ന​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ഗ്രേ​സ് മ​റി​യാ ജോ​സ​ഫും പ്ര​ത്യേ​കം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ആ​ർ​വി​പിമാ​രും നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന സ​മ്പൂ​ർ​ണ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക ഉ​ട​നെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്ന് സ്ഥാ​നാ​ർ​ഥി​ത്വ അ​ഭ്യ​ർ​ഥന​ക​ൾ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ​രു​ത്ത​രെ​യും ശ്ര​ദ്ധാ​പൂ​ർ​വം പ​രി​ശോ​ധി​ക്കു​ന്ന പ്ര​ക്രി​യ​യി​ലാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി.

 

International

‘ഞാ​ന്‍ ക​രു​തി​യ​തി​ലും കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ളി​ല്‍ ഞ​ങ്ങ​ള്‍​ക്ക് യോ​ജി​പ്പു​ണ്ട്'; മം​ദാ​നി​യെ പ്ര​ശം​സി​ച്ചു ട്രം​പ്

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യു​ടെ ആ​ദ്യ മു​സ്‌​ലിം മേ​യ​റാ​യ സൊ​ഹ്റാ​ന്‍ മം​ദാ​നി​യു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ട്രം​പും മം​ദാ​നി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മം​ദാ​നി​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

സൊ​ഹ്റാ​ന്‍ മം​ദാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യി​ല്‍ ക​ഴി​യു​ന്ന​ത് ത​നി​ക്ക് ‘വ​ള​രെ സു​ഖ​ക​ര​മാ​യ' അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. മം​ദാ​നി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​ള്ള ത​ന്‍റെ ധാ​ര​ണ​ക​ളെ ഈ ​കൂ​ടി​ക്കാ​ഴ്ച മാ​റ്റി​മ​റി​ച്ചു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

മം​ദാ​നി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ ന്യൂ​യോ​ര്‍​ക്ക് സി​റ്റി​ക്ക് ന​ല്‍​കു​ന്ന ഫെ​ഡ​റ​ല്‍ ഫ​ണ്ടിം​ഗ് പി​ന്‍​വ​ലി​ക്കു​മെ​ന്നും നാ​ഷ​ണ​ല്‍ ഗാ​ര്‍​ഡി​നെ അ​യ​യ്‌​ക്കാ​ന്‍ മ​ടി​ക്കി​ല്ലെ​ന്നും ട്രം​പ് മു​ന്‍​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ട്രം​പ് മ​റു​പ​ടി പ​റ​ഞ്ഞ​ത് ‘ഞാ​ന്‍ ക​രു​തി​യ​തി​ലും കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ളി​ല്‍ ഞ​ങ്ങ​ള്‍​ക്ക് യോ​ജി​പ്പു​ണ്ട്' എ​ന്നാ​യി​രു​ന്നു. മം​ദാ​നി ത​ന്നെ ഫാ​സി​സ്റ്റ് എ​ന്ന് വി​ളി​ക്കു​ന്ന​തി​ല്‍ കു​ഴ​പ്പ​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ സാ​ക്ഷി​യാ​ക്കി ട്രം​പ് പ​റ​ഞ്ഞു.

NRI

മ​ന്ത്ര​യു​ടെ പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര കൈ​മാ​റ്റം ന്യൂ​യോ​ർ​ക്കി​ൽ

ന്യൂ​യോ​ർ​ക്ക്: മ​ന്ത്ര​യു​ടെ ഭ​ര​ണ സ​മി​തി കൈ​മാ​റ്റം ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ ഓ​റ​ഞ്ച്‌ ബ​ർ​ഗി​ലു​ള്ള സി​റ്റാ​ർ പാ​ല​സി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി ഉ​ണ്ണി തൊ​യ​ക്കാ​ട്ട്, ട്ര​സ്റ്റി ചെ​യ​ർ വി​നോ​ദ് കെ​യാ​ർ​ക്കെ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്യാം ​ശ​ങ്ക​ർ, ഹ​രി ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

മ​ന്ത്ര​യു​ടെ മൂ​ന്നാ​മ​ത് ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​ൻ ന്യൂ​യോ​ർ​ക്കി​ൽ 2027 ജൂ​ലൈ​യി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ അ​റി​യി​ച്ചു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​ൽ കു​റ​ഞ്ഞ കാ​ലം കൊ​ണ്ടു​ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ മ​ന്ത്ര​യു​ടെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ ക​ർ​മ​പ​രി​പാ​ടി​ക​ളെ കു​റി​ച്ച് പു​തി​യ ഭ​ര​ണ സ​മി​തി വി​വ​രി​ക്കും.

മ​ന്ത്ര​യു​ടെ ട്ര​സ്റ്റി ബോ​ർ​ഡി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളും ചു​മ​ത​ല​യേ​ൽ​ക്കും.

 

NRI

മം​ദാ​നി ഭ​ര​ണ​കൂ​ട​ത്തി​ൽ ഭാ​ഗ​മാ​ക​ണം; അ​പേ​ക്ഷി​ച്ച​ത് അ​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി നി​യു​ക്ത മേ​യ​ർ സൊ​ഹ്‌​റാ​ന്‍ മം​ദാ​നി​യു​ടെ പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​പേ​ക്ഷി​ച്ച​ത് 50,000-ത്തി​ല​ധി​കം പേ​ർ. മം​ദാ​നി​യു​ടെ ട്രാ​ൻ​സി​ഷ​ൻ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​ത്.

സ​ർ​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യാ​ണ് ഈ ​വ​ൻ പ്ര​തി​ക​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് മം​ദാ​നി പ​റ​ഞ്ഞു. ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സ​ർ​മാ​ർ, പോ​ളി​സി വി​ദ​ഗ്ധ​ർ, പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ, ന്യൂ​യോ​ർ​ക്കി​ലെ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഒ​രു ടീ​മി​നെ​യാ​ണ് മം​ദാ​നി​യു​ടെ ട്രാ​ൻ​സി​ഷ​ൻ ടീം ​തേ​ടു​ന്ന​ത്.

അ​പേ​ക്ഷ​ക​ൾ ഇ​പ്പോ​ഴും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മെ, മം​ദാ​നി​യു​ടെ ട്രാ​ൻ​സി​ഷ​ൻ ക​മ്മി​റ്റി 30 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 7,000-ത്തി​ല​ധി​കം ദാ​താ​ക്ക​ളി​ൽ നി​ന്ന് 517,947 ഡോ​ള​ർ (ഏ​ക​ദേ​ശം 4.3 കോ​ടി രൂ​പ) സ​മാ​ഹ​രി​ച്ചു. ഇ​ത് ക​ഴി​ഞ്ഞ ര​ണ്ട് മേ​യ​ർ​മാ​രു​ടെ ആ​ദ്യ ടേം ​ട്രാ​ൻ​സി​ഷ​ൻ ഫ​ണ്ടിം​ഗി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്.

International

സൊ​ഹ്റാ​ൻ മം​ദാ​നി-​ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച; സ്ഥി​രീ​ക​രി​ച്ച് വൈ​റ്റ്ഹൗ​സ്

വാ​ഷിം​ഗ്ട​ൺ ഡിസി: സൊ​ഹ്റാ​ൻ മം​ദാ​നി-​ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച സ്ഥി​രീ​ക​രി​ച്ച് വൈ​റ്റ്ഹൗ​സ്. ന്യൂ​യോ​ർ​ക്ക് മേ​യ​റാ​യ സൊ​ഹ്റാ​ൻ മം​ദാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് നേ​ര​ത്തെ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വൈ​റ്റ്ഹൗ​സി​ൽ നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു ട്രം​പ് കൂ​ടി​ക്കാ​ഴ്ച​യെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച എ​ന്ന് ന​ട​ക്കു​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ട്രം​പി​ന്‍റെ കൂ​ടി​ക്കാ​ഴ്ച പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ സൊ​ഹ്റാ​ൻ മം​ദാ​നി​യു​ടെ ഓ​ഫീ​സ് ന്യൂ​യോ​ർ​ക്കി​ന്‍റെ ന​ന്മ​യ്‌​ക്കാ​യി വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് പ്ര​തി​ക​രി​ച്ചി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണ് മം​ദാ​നി ചു​മ​ത​ല​യേ​ൽ​ക്കു​ക.

 

NRI

ഉ​ഷ ജോ​ർ​ജ്‌ ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​ഷ ജോ​ർ​ജ്‌ മ​ത്സ​രി​ക്കു​ന്നു. ലീ​ല മാ​രേ​ട്ട്‌ ന​യി​ക്കു​ന്ന പാ​ന​ലി​ൽ നി​ന്നാ​ണ് ഉ​ഷ ജോ​ർ​ജ് മ​ത്സ​രി​ക്കു​ന്ന​ത്.

40 വ​ർ​ഷ​ത്തി​ല​ധി​കം ക്ലി​നി​ക്ക​ൽ കെ​യ​ർ, മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​ണ് ഉ​ഷാ ജോ​ർ​ജ്‌.

ര​ണ്ട് ത​വ​ണ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഉ​ഷ സ​ജീ​വ​മാ​ണ്.

2018ലെ ​ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ, ഉ​ഷ ജോ​ർ​ജ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2018 മ​ല​യാ​ളി മ​ങ്ക മ​ത്സ​രം, പു​ഷ്പ അ​ല​ങ്കാ​ര മ​ത്സ​രം, ഗാ​ന മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും വി​ധി​ക​ർ​ത്താ​വാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ, ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ വ​നി​താ ഫോ​റം ചെ​യ​ർ​പ​ഴ്സ​ൺ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ന്യൂ​യോ​ർ​ക്ക് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ, കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

NRI

ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ്; ഒ​രു ല​ക്ഷ​ത്തി​ൽ​പ​രം ഡോ​ള​ർ സ​മാ​ഹ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് (അ​പ്പ്സ്റ്റേ​റ്റ്) റീ​ജി​യ​ണി​ന്‍റെ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫി​ൽ അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ​യി​ൽ പോ​ക്ക​നോ​സി​ലെ ക​ൽ​ഹാ​രി​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന് സ്പോ​ൺ​സ​റാ​മാ​രാ​യി നി​ര​വ​ധി പേ​ർ.

ഒ​രു ല​ക്ഷ​ത്തി​ൽ​പ​രം ഡോ​ള​ർ ഫൊ​ക്കാ​ന ന്യൂ ​യോ​ർ​ക്ക് അ​പ്പ്സ്റ്റേ​റ്റ് റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ ന​ട​ന്ന കി​ക്ക് ഓ​ഫി​ൽ സ​മാ​ഹ​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​തി​നാ​യി​രം ഡോ​ള​ർ വീ​തം ന​ൽ​കു​ന്ന ര​ണ്ടു സ്പോ​ൺ​സ​ർ​മാ​രാ​ണ് മു​ന്നോ​ട്ടു വ​ന്ന​ത്. 5000 ഡോ​ള​ർ വീ​തം ന​ൽ​കു​ന്ന 10 സ്പോ​ൺ​സ​ർ​മാ​രും. നി​ര​വ​ധി പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്തി​ന് ര​ജി​സ്‌​ട്രേ​ഷ​ൻ തു​ക​യും ച​ട​ങ്ങി​ൽ കൈ​മാ​റി.

റീ​ജി​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി, പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് ചെ​ക്ക് ന​ൽ​കി​കൊ​ണ്ട് റീ​ജി​യ​ണ​ൽ കി​ക്ക് ഓ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, അ​ഡി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​ജി​മോ​ൻ ആ​ന്‍റ​ണി ഫൊ​ക്കാ​ന കി​ക്ക്‌ ഓ​ഫ് ഉ​ദ്ഘ​ട​നം ചെ​യ്തു​കൊ​ണ്ട് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന് 2,800 ഡോ​ള​ർ ചെ​ല​വു​കു​ന്ന ര​ജി​സ്ട്രേ​ഷ​നാ​ണ് നാ​ല് പേ​ർ​ക്ക് 1500 ഡോ​ള​റി​ന് ന​ൽ​കു​ന്ന​ത് എ​ന്ന് വി​ശ​ദി​ക​രി​ച്ചു.

ഈ ​ഡി​സ്‌​കൗ​ണ്ട്ഡ് റേ​റ്റ് ഡി​സം​ബ​ർ 31 വ​രെ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ എ​ന്നും അ​റി​യി​ച്ചു. ഇ​ത് ഒ​രു ഫാ​മി​ലി ക​ൺ​വ​ൻ​ഷ​ൻ ആ​യി​രി​ക്കു​മെ​ന്നും ര​ജി​സ്‌​ട്രേ​ഷ​ൻ വി​നോ​ദ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ പ​ദ്ധ​തി ചെ​യ്യു​ന്ന​ത് എ​ന്ന് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടു ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ആ​ൻ​ഡ് ഔ​ട്ട് ഡോ​ർ വാ​ട്ട​ർ പാ​ർ​ക്കാ​ണ്. ആ​ഫ്രി​ക്ക​ൻ മ​രു​ഭൂ​മി​യു​ടെ പേ​രാ​ണ് ഈ ​റി​സോ​ർ​ട്ടി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​ൻ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളും അ​തി​വി​ശാ​ല​മാ​യ ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. പ്ര​കൃ​തി ഭം​ഗി​കൊ​ണ്ട് അ​നു​ഗ്ര​ഹി​ത​മാ​യ പോ​ക്ക​ണോ മൗ​ണ്ട​ൻ​സി​ലാ​ണ് റി​സോ​ർ​ട്ട്. ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ര​ണ്ടു മ​ണി​ക്കൂ​ർ ദൂ​രം മാ​ത്രം.

ഫി​ലാ​ഡ​ഫി​യ, ന്യൂ​ജ​ഴ്സി, ന്യൂ ​ഇം​ഗ്ല​ണ്ട്, വാ​ഷിം​ഗ്ട​ൺ ഡി​സി തു​ട​ങ്ങി ഈ​സ്റ്റ് കോ​സ്റ്റി​ൽ മി​ക്ക​യി​ട​ത്തും നി​ന്നും അ​തു​പോ​ലെ കാ​ന​ഡ​യി​ൽ നി​ന്നും ഡ്രൈ​വ് ചെ​യ്തു വ​രാ​ൻ പ​റ്റു​ന്ന​താ​ണ് ഈ ​വേ​ദി.

കാ​ലാ​വ​സ്ഥ​യും ര​മ​ണീ​യ​മാ​യ ഭൂ​പ്ര​കൃ​തി​യു​മാ​ണ് പോ​ക്ക​ണോ​സി​നെ ഏ​വ​രു​ടെ​യും പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ വ​ള​രെ അ​ധി​കം ഫാ​മി​ലി ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മി​ക​ച്ച റി​സോ​ർ​ട്ട് ആ​യ​തി​നാ​ൽ ചെ​ല​വ് കൂ​ടു​മെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ഒ​രു ച​രി​ത്ര ക​ൺ​വ​ൻ​ഷ​ൻ ആ​ക്കു​വാ​ൻ ആ​ണ് ഫൊ​ക്കാ​ന ശ്ര​മി​ക്കു​ന്ന​ത് എ​ന്ന് ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ അ​റി​യി​ച്ചു.

ര​ജി​സ്റ്റ​ർ ചെ​യ്‌​തു പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും വാ​ട്ട​ർ പാ​ർ​ക്ക് ഫ്രീ ​ആ​യി​രി​ക്കും. ഫു​ഡ്, വാ​ട്ട​ർ പാ​ർ​ക്ക് , അ​ക്കോ​മ​ഡേ​ഷ​ൻ, ക​ൾ​ച്ച​റ​ൽ ഇ​വ​ന്‍റ​സ്‌, ബ​ങ്കെ​റ്റ്, സ്റ്റാ​ർ നൈ​റ്റ് എ​ന്നി​വ ഉ​ൾ​പെ​ട​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ പാ​ക്കേ​ജ്. അ​തു​പോ​ലെ ത​ന്നെ വ​ള​രെ അ​ധി​കം പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഔ​ട്ട് ലെ​റ്റ് സ്റ്റോ​റു​ക​ൾ അ​ടു​ത്ത് ത​ന്നെ​യു​ള്ള​ത് എ​ന്ന് ജോ​യി ചാ​ക്ക​പ്പ​ൻ അ​റി​യി​ച്ചു.

പ്ര​മു​ഖ വ്യ​ക്തി​ക​ളും സി​നി​മ താ​ര​ങ്ങൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ മേ​ള​ക​ളും അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും കാ​ന​ഡ​യി​ലേ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ക്കു​മെ​ന്നു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ലും അ​റി​യി​ച്ചു.

 

NRI

"സ്നേ​ഹ സ​ങ്കീ​ർ​ത്ത​നം' ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ന്യൂ​യോ​ർ​ക്കി​ൽ ഞാ​യ​റാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ സു​പ്ര​സി​ദ്ധ ഗാ​യ​ക​രാ​യ ഇ​മ്മാ​നു​വേ​ൽ ഹെ​ൻ​റി, റോ​യ്‌ പു​ത്തൂ​ർ, മെ​റി​ൻ ഗ്രി​ഗ​റി, മ​രി​യ കോ​ലാ​ടി എ​ന്നി​വ​ർ ന​യി​ക്കു​ന്ന "സ്നേ​ഹ സ​ങ്കീ​ർ​ത്ത​നം' എ​ന്ന ക്രി​സ്തി​യ സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും.

വെെ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ​യോ​ർ​ക്ക് എ​ൽ​മോ​ന്‍റ് സീ​റോ​മ​ല​ങ്ക​ര കാ​ത്ത​ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ്(1510, DePaul Street, Elmont, NY 11003) പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

യേ​ശു​ദാ​സ് ജോ​ർ​ജ്, ജേ​ക്ക​ബ് സാ​മു​വേ​ൽ, ഹ​രി​കു​മാ​ർ പ​ന്ത​ളം, എ​ബി ജോ​സ​ഫ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ലൈ​വ് ഓ​ർ​ക്ക​സ്ട്രാ​യും സം​ഗീ​ത വി​രു​ന്നി​ന് മി​ക​വേ​കും.

ഡി​വൈ​ൻ മ്യൂ​സി​ക് ആ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സ് ഒ​രു​ക്കു​ന്ന ഈ ​സം​ഗീ​ത വി​രു​ന്നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും പ്ര​വേ​ശ​ന പാ​സ് കൗ​ണ്ട​റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലാ​ജി തോ​മ​സ് - 516 849 0368.

NRI

"സ്നേ​ഹ സ​ങ്കീ​ർ​ത്ത​നം' ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ന്യൂ​യോ​ർ​ക്കി​ൽ ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന്

ന്യൂ​യോ​ർ​ക്ക്: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ​യോ​ർ​ക്ക് എ​ൽ​മോ​ന്‍റ് സീ​റോ​മ​ല​ങ്ക​ര കാ​ത്ത​ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‌"സ്നേ​ഹ സ​ങ്കീ​ർ​ത്ത​നം' എ​ന്ന പേ​രി​ൽ ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കും.

പ്ര​ശ​സ്ത ക്രി​സ്തീ​യ ഭ​ക്തി​ഗാ​യ​ക​ൻ റോ​യി പു​ത്തൂ​ർ, അ​നേ​കം ക്രി​സ്തീ​യ ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ മ​രി​യ കോ​ലാ​ടി എ​ന്നി​വ​രെ കൂ​ടാ​തെ പി​ന്ന​ണി ഗാ​യി​ക മെ​റി​ൻ ഗ്രി​ഗ​റി, ക്രൈ​സ്ത​വ ഗാ​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഇ​മ്മാ​നു​വ​ൽ ഹെ​ൻ​റി എ​ന്നീ ഗാ​യ​ക​രും ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യും ചേ​ർ​ന്ന് ഈ ​സം​ഗീ​ത വി​രു​ന്നി​ന് മി​ക​വേ​കും.

ഡി​വൈ​ൻ മ്യൂ​സി​ക് ആ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സ് ഒ​രു​ക്കു​ന്ന ഈ ​സം​ഗീ​ത വി​രു​ന്നി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കു​ന്ന​തും സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലാ​ജി തോ​മ​സ് - 516 849 0368.

Latest News

Corehub Up