x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണം; റീ-​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട് മ​മ​ത ബാ​ന​ർ​ജി 

ഓൺലൈൻ ഡെസ്ക്
Published: September 24, 2026 07:06 AM IST | Updated: September 24, 2026 07:06 AM IST

മമത ബാനർജി

കോ​ൽ​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ ക​ടു​ത്ത അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യും മു​ൻ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി. ഇ​വി​എം അ​ട്ടി​മ​റി​ച്ചെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യാ​ജ വോ​ട്ട​ർ​മാ​രെ നീ​ക്കം ചെ​യ്ത് വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ച്ചെ​ന്നും ആ​രോ​പി​ച്ച മ​മ​ത, പ​ഴ​യ വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് പ​ശ്ചി​മ ബം​ഗാ​ളി​ൽ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് മ​മ​ത കേ​ന്ദ്ര സ​ർ​ക്കാ​രി​നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ സ​ഹ ക​മ്മീ​ഷ​ണ​ർ​മാ​ർ ന​ൽ​കി​യ 14 പ​രാ​തി​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ അ​ന​ധി​കൃ​ത നീ​ക്ക​ങ്ങ​ൾ പ​ര​സ്യ​മാ​യെ​ന്ന് മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

ഗ്യാ​നേ​ഷ് കു​മാ​റി​നെ ഇം​പീ​ച്ച് ചെ​യ്താ​ൽ മാ​ത്രം പോ​രാ, ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​യാ​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്യ​ണം. എ​സ്ഐ​ആ​റി​ന് മു​ൻ​പു​ള്ള പ​ഴ​യ വോ​ട്ട​ർ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗാ​ളി​ലും ബി​ജെ​പി വി​ജ​യി​ച്ച മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണം.

വി​ഷ​യം ഉ​ന്ന​യി​ച്ച് 'ഇ​ന്ത്യ' മു​ന്ന​ണി​യി​ലെ മ​റ്റ് പ്ര​മു​ഖ നേ​താ​ക്ക​ളാ​യ ഉ​ദ്ദ​വ് താ​ക്ക​റെ, അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി സ​ഹ​ക​രി​ച്ച് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും മ​മ​ത അ​റി​യി​ച്ചു. 2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ർ​ന്നു​വ​ന്ന വി​വി​ധ സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ലേ​റ്റാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നും മ​മ​ത ബാ​ന​ർ​ജി കു​റ്റ​പ്പെ​ടു​ത്തി.

Tags : Mamata Banerjee Gyanesh Kumar Election Commission EVM Hijacking Special Intensive Revision West Bengal 

Recent News

Corehub Up