x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ്ടി​ന്‍റെ ന​ടു​ഭാ​ഗം പി​ള​ർ​ന്ന് വാ​ഴ കു​ല​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 24, 2026 06:07 AM IST | Updated: September 24, 2026 06:07 AM IST

വ​ട​ക​ര ഗോ​പു​രം വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ പു​ര​യി​ട​ത്തി​ൽ വാ​ഴ​ത്ത​ണ്ടി​ന്‍റെ ന​ടു​ഭാ​ഗം പി​ള​ർ​ന്ന് കു​ല​ച്ച പാ​ള​യം​കോ​ട​ൻ വാ​ഴ.

കൂ​ത്താ​ട്ടു​കു​ളം: ത​ണ്ടി​ന്‍റെ ന​ടു​ഭാ​ഗം പി​ള​ർ​ന്ന് വാ​ഴ കു​ല​ച്ചു. കൂ​ത്താ​ട്ടു​കു​ളം വ​ട​ക​ര ഗോ​പു​രം വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ പു​ര​യി​ട​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ പാ​ള​യം​കോ​ട​ൻ വാ​ഴ​യാ​ണ് സാ​ധാ​ര​ണ രീ​തി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ത​ണ്ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നും പു​റ​ത്തേ​ക്ക് കു​ല​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന വാ​ഴ​യു​ടെ മു​ക​ള​റ്റ​ത്ത് ഇ​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ കു​ല വ​രു​ന്ന​തി​ന് പ​ക​ര​മാ​യി ഏ​താ​ണ്ട് പ​കു​തി ഉ​യ​ര​ത്തി​ലു​ള്ള ത​ണ്ട് പി​ള​ർ​ന്നാ​ണ് പൂ​ക്കു​ല​യും കാ​യ​ക​ളും പു​റ​ത്തേ​ക്ക് വ​ന്നി​ട്ടു​ള്ള​ത്. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ സു​രേ​ഷും സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ സി​ന്ധു​വും ജോ​ലി​ത്തി​ര​ക്കു​ക​ൾ കാ​ര​ണം മു​റ്റ​ത്തു​ണ്ടാ​യ ഈ ​മാ​റ്റം ആ​ദ്യം ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രു​ടെ വീ​ട്ടി​ൽ കു​ടും​ബ​ശ്രീ യോ​ഗം ചേ​ർ​ന്നി​രു​ന്നു. യോ​ഗ​ത്തി​നെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​ണ് ത​ണ്ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് കു​ല​ച്ചു​നി​ൽ​ക്കു​ന്ന വാ​ഴ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. വി​വ​രം നാ​ട​റി​ഞ്ഞ​തോ​ടെ വാ​ഴ​യി​ലെ ഈ ​പ്ര​കൃ​തി​വി​ശേ​ഷം നേ​രി​ൽ കാ​ണാ​ൻ നി​ര​വ​ധി​പേ​രാ​ണ് സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി വാ​ഴ​യു​ടെ ഉ​ള്ളി​ൽ ത​ട​സ​ങ്ങ​ളു​ണ്ടാ​കു​ക​യോ കീ​ട​ബാ​ധ​യേ​ൽ​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ മു​ക​ളി​ലേ​ക്ക് വ​ള​രാ​ൻ ക​ഴി​യാ​തെ ത​ണ്ട് പി​ള​ർ​ന്ന് പൂ​ക്കു​ല പു​റ​ത്തു​വ​രു​ന്ന പ്ര​തി​ഭാ​സ​മാ​ണി​തെ​ന്ന് കാ​ർ​ഷി​ക രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up