x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ച്ച്എം​ടി പു​ന​രു​ദ്ധാ​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

വെബ് ഡെസ്ക്
Published: September 24, 2026 06:21 AM IST | Updated: September 24, 2026 06:21 AM IST

എ​ച്ച്എം​ടി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​സ​ഭാ എം​പി സ​ദാ​ന​ന്ദ​ൻ കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ക​ള​മ​ശേ​രി: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ച്ച്എം​ടി​യു​ടെ പു​ന​രു​ദ്ധാ​ര​ണം വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. വി​ഷ​യം കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. രാ​ജ്യ​സ​ഭാ എം​പി സ​ദാ​ന​ന്ദ​നു​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

എ​ച്ച്എം​ടി ക​ള​മ​ശേ​രി യൂ​ണി​റ്റി​ലെ ബി​എം​എ​സ് യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ടി.​ജി. ശ്രീ​ജേ​ഷ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. ഷ​നി​ൽ, ട്ര​ഷ​റ​ർ എ​ൻ.​എ​ൻ. ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഡി​ജു​മോ​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച എം​പി​യെ ക​ണ്ട് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക വി​ക​സ​ന​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച എ​ച്ച്എം​ടി​യെ സം​ര​ക്ഷി​ക്കു​മെ​ന്നും, സാ​മ്പ​ത്തി​കാ​നു​മ​തി​ക്കാ​യി ഫ​യ​ൽ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും എ​ച്ച്എം​ടി​യു​ടെ പു​ന​രു​ദ്ധാ​ര​ണം എ​ത്ര​യും വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up