x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​മാ​യി കു​സാ​റ്റ് വി​സി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വെബ് ഡെസ്ക്
Published: September 24, 2026 06:13 AM IST | Updated: September 24, 2026 06:13 AM IST

കു​സാ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​എം. ജു​നൈ​ദ് ബു​ഷി​രി, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ എം​എ​ൽ​എ​മാ​രാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ്, ന​ജീ​ബ് കാ​ന്ത​പു​രം എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നു

ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (കു​സാ​റ്റ്) അ​ക്കാ​ദ​മി​ക​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ. സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ കു​സാ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​എം. ജു​നൈ​ദ് ബു​ഷി​രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ അ​റി​യി​ച്ച​ത്. സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ എം​എ​ൽ​എ​മാ​രാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ്, ന​ജീ​ബ് കാ​ന്ത​പു​രം എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക രം​ഗ​ത്ത് ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മാ​റ്റ​ങ്ങ​ളും വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളും വൈ​സ് ചാ​ൻ​സ​ല​ർ മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. സ​മു​ദ്ര ഗ​വേ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ കു​സാ​റ്റി​ൽ ന​ട​ന്നു​വ​രു​ന്ന ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ പ​ദ്ധ​തി​ക​ളും സം​ബ​ന്ധി​ച്ചും വൈ​സ് ചാ​ൻ​സ​ല​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.
സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​സാ​റ്റു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ന​ട​പ്പാ​ക്കേ​ണ്ട മാ​റ്റ​ങ്ങ​ളും പു​തി​യ സാ​ധ്യ​ത​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up