Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chadayamangalam

ച​ട​മ​യ​മം​ഗ​ല​ത്ത് ഹോ​ട്ട​ല്‍ ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം ച​ട​മ​യ​മം​ഗ​ല​ത്ത് ഹോ​ട്ട​ല്‍ ഉ​ട​മ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ച​ട​മ​യ​മം​ഗ​ലം കു​ര്യോ​ട് സ്‌​പൈ​സി ഹോ​ട്ട​ല്‍ ഉ​ട​മ സ​ക്കീ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ ഇ​ർ​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ച​ട​യ​മം​ഗ​ലം പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഹോ​ട്ട​ലി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ പാ​ഴ്സ‌​ലു​ക​ൾ മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. സ്ഥി​രം ജീ​വ​ന​ക്കാ​ര​ൻ നാ​ട്ടി​ലേ​ക്ക് പോ​യ ഒ​ഴി​വി​ലേ​ക്കാ​ണ് ജീ​വ​ന​ക്കാ​ര​ന്‍റെ ബ​ന്ധു​വാ​യ ഇ​ർ​ഷാ​ദി​നെ താ​ത്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേ​ര​ത്തെ ഇ​തേ ഹോ​ട്ട​ലി​ൽ ഇ​ർ​ഷാ​ദ് ജോ​ലി നോ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ സ്വ​ഭാ​വ ദൂ​ഷ്യ​ത്തെ തു​ട​ർ​ന്ന് പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. കൃ​ത്യ​മാ​യി ജോ​ലി​ക്ക് എ​ത്താ​ത്ത​ത് വീ​ണ്ടും ജോ​ലി​ക്ക് എ​ത്തി​യ​ശേ​ഷ​വും ഇ​യാ​ൾ കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ സ​ക്കീ​ർ മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ർ​ഷാ​ദ് ആ​ക്ര​മി​ച്ച​ത്.

Latest News

Corehub Up