x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ട​യ​മം​ഗ​ല​ത്ത് ക​ളി​യാ​ര​വം


Published: June 12, 2026 06:48 AM IST | Updated: June 12, 2026 06:48 AM IST

ച​ട​യ​മം​ഗ​ലം: ഫു​ട്‌​ബോ​ൾ ആ​വേ​ശ​ത്തി​നൊ​പ്പം അ​ണി​ചേ​രാ​ൻ ച​ട​യ​മം​ഗ​ല​വും റെ​ഡി.എ​ണ്ണം പ​റ​ഞ്ഞ ക​ളി​ക്കാ​രെ സം​സ്ഥാ​ന ദേ​ശീ​യ വേ​ദി​ക​ളി​ലെ​ത്തി​ച്ച പൂ​ങ്കോ​ട് മ​ഹാ​ത്മാ ക്ല​ബf​ൽ ക​ളി​കാ​ണാ​ൻ സ്ക്രീ​ൻ ഒ​രു​ക്കി ക​ഴി​ഞ്ഞു.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ ടീ​മു​ക​ളു​ടെ ബോ​ർ​ഡും ക​ളി​ക്കാ​രു​ടെ ക​ട്ടൗ​ട്ടും സ്ഥാ​പി​ച്ച് ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലാ​ണ് നാ​ട്‌. പോ​ർ​ച്ചു​ഗ​ൽ, ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, ജ​ർ​മ​നി, ഹോ​ള​ണ്ട് എ​ന്നീ​ടീ​മു​ക​ൾ​ക്കാ​ണ് ആ​രാ​ധ​ക​രേ​റെ. പൂ​ങ്കോ​ട് മ​ഹാ​ത്മ ക്ല​ബി​ന് സ​മീ​പം വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കൊ​ടി​ക​ളും ക​ട്ടൗ​ട്ടും നി​ര​ന്നു​ക​ഴി​ഞ്ഞു. ക​ള​ർ ബ​ൾ​ബു​ക​ൾ രാ​വു​ക​ൾ​ക്ക്‌ നി​റ​ചാ​ർ​ത്തേ​കും. ഉ​റ​ക്ക​മൊ​ഴി​ഞ്ഞ്‌ ക​ളി കാ​ണു​ന്ന​വ​ർ​ക്ക് ചൂ​ട് കാ​പ്പി​യും ഓം​ലെ​റ്റും ന​ൽ​കാ​ൻ വേ​ൾ​ഡ്‌ ക​പ്പ്‌ ത​ട്ടു​ക​ട​യും റെ​ഡി​യാ​ണ്.

 

Tags : nattu vishesham football in chadayamangalam

Recent News

Corehub Up