x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​മ്പൂ​ര്‍ ക​നോ​ലി തൂ​ക്കു​പാ​ലം പ്ര​വൃ​ത്തി മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​കും

തോ​മ​സ്‌​കു​ട്ടി ചാ​ലി​യ​ര്‍
Published: November 10, 2026 01:12 AM IST | Updated: November 10, 2026 01:12 AM IST

തൂ​ക്കു​പാ​ലം പ​ണി​യു​ന്ന ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ ക​നോ​ലി ക​ട​വ്.

നി​ല​മ്പൂ​ര്‍: ലോ​ക ​തേ​ക്ക്മു​ത്ത​ശി​യെ കാ​ണാ​ന്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് വീ​ണ്ടും അ​വ​സ​രം ഒ​രു​ങ്ങു​ന്നു. ചാ​ലി​യാ​ര്‍ പു​ഴ​യ്ക്ക് കു​റു​കേ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ലം നി​ര്‍​മാ​ണം മാ​ര്‍​ച്ച് 31ന് ​മു​ന്‍​പ് പൂ​ര്‍​ത്തി​യാ​കും. 2.35 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 150 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 1.5 മീ​റ്റ​ര്‍ വീ​തി​യി​ലും 15 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​മാ​ണ് തൂ​ക്കു​പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്.

ക​ണ്ണൂ​ര്‍ കേ​ന്ദ്ര​മാ​യ സി​ല്‍​ക്കി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. 2023ല്‍ ​തു​ട​ങ്ങി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​യി​രു​ന്നു. വ​നം മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ നേ​രി​ട്ട് ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​യ​ത്.
ജ​നു​വ​രി മു​ത​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ക​നോ​ലി പ്ലോ​ട്ടി​ലെ തേ​ക്ക് മു​ത്ത​ശി​യെ നേ​രി​ട്ട് കാ​ണാ​നാ​യി ജ​ങ്കാ​ര്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​പ് ജ​ങ്കാ​ര്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ജ​ന്‍​സി​യു​മാ​യി ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് വ​നംവ​കു​പ്പ് ക​രാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ര്‍ തേ​ക്ക് നി​ല്‍​ക്കു​ന്ന ക​നോ​ലി പ്ലോ​ട്ട് വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളു​ടെ ഉ​ള്‍​പ്പെ​ടെ ഇ​ഷ്‌ട​യി​ട​മാ​ണ്. വ​നംവ​കു​പ്പി​ന്‍റെ സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ക​നോ​ലി പ്ലോ​ട്ട്.

2018ലെ ​പ്ര​ള​യ​ത്തി​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന ക​നോ​ലി തൂ​ക്കു​പാ​ലം 2019ലെ ​പ്ര​ള​യ​ത്തി​ല്‍ പൂ​ര്‍​ണ​മാ​യി ഒ​ഴു​കി പോ​കു​ക​യാ​യി​രു​ന്നു. തൂ​ക്കു​പാ​ലം ഒ​ലി​ച്ച് പോ​യ​തോ​ടെ തേ​ക്ക് മു​ത്ത​ശി​യെ നേ​രി​ട്ട് കാ​ണാ​നും ക​നോ​ലി പ്ലോ​ട്ടി​ലെ മ​ര​ത്ത​ണ​ലു​ക​ളി​ല്‍ വി​ശ്ര​മി​ക്കാ​നു​മു​ള്ള അ​വ​സ​രം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ന​ഷ്‌ട​മാ​യി. ജ​ങ്കാ​ര്‍ സ​ര്‍​വീ​സ് ഇ​ട​യ്ക്ക് ന​ട​ത്തി​യെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ നേ​രി​ടു​ക​യും ചെ​യ്തു. വ​നംവ​കു​പ്പ് താ​ത്​പ​ര്യ​മെ​ടു​ത്ത് ക​നോ​ലി തൂ​ക്കു​പാ​ല നി​ര്‍​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ മൂ​ലം നി​ര്‍​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു.
2024 മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട പാ​ല​മാ​ണ് ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം നി​ര്‍​മാ​ണ​ത്തി​​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.
തൂ​ക്കു​പാ​ലം ത​ക​ര്‍​ന്ന​തോ​ടെ വ​നം വ​കു​പ്പി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ചു വ​ന്നി​രു​ന്ന തു​ക​യി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. തൂ​ക്കു​പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ വ​നംവ​കു​പ്പി​​ന്‍റെ കീ​ഴി​ലു​ള്ള ക​നോ​ലി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ല്‍നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലും ഓ​രോ മാ​സ​വും ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​ന വ​ര്‍​ധ​ന​വും ഉ​ണ്ടാ​വും.

Tags : ompleted in March Nattuvishesham Districtnews

Recent News

Corehub Up