നിലമ്പൂര്‍: നിലമ്പൂര്‍ ബൈപാസ് നിര്‍മാണോദ്ഘാടനം 16ന് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി നിലമ്പൂര്‍ മുനിസിപ്പല്‍ യുഡിഎഫ് കണ്വെന്ഷന് നടത്തി. ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശന് മുഖ്യമന്ത്രിയായ ശേഷം നിലമ്പൂരില്‍ ആദ്യമായാണ് എത്തുന്നത്.
16ന് നിലമ്പൂര്‍ ബൈപാസ് നിര്‍മാണോദ്ഘാടനവും സഹകരണ ഭവന് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രിമാരായ പി.കെ. ബഷീര്‍, എം. ലിജു, പി.വി. അബ്ദുള്‍ വഹാബ് എംപി എന്നിവര്‍ പങ്കെടുക്കും.
നഗരസഭാ വൈസ് ചെയര്മാന് ഷൗക്കത്തലി കൂമഞ്ചേരി അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം വി.എ. കരീം, പാലോളി മെഹബൂബ്, അഡ്വ. ഷെറി ജോര്‍ജ്, എം.കെ. ബാലകൃഷ്ണന്, സി.ടി. ഉമ്മര്‍ കോയ, ബാബു കല്ലായി, അഡ്വ. ഹംസ കുരിക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.