വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം.
പന്തല്ലൂര്‍ ഹില്‍സ്: നെന്മേനി സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തില്‍ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെ നവനാള്‍ നൊവേനയും തിരുനാളും ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. വികാരി ഫാ. ജോസഫ് അറയ്ക്കല്‍ നേതൃത്വം നൽകി.
ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ലിജോ ജോസ് ഒഎഫ്എം ക്യാപ് മുഖ്യകാര്‍മികത്വം വഹിച്ചു. കപ്പൂച്ചിന്‍ വൈദികരായ ഫാ. ജിനോയ് ജോസഫ്, ഫാ. ജെസ്റ്റീന്‍ ആന്റോ, ഫാ. ജിബിന്‍ ബോബി, ഫാ. റോബിന് പറമ്പനാട്ട്, ഫാ. മെബിന് വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്ന് കപ്പേളയിലേക്ക് പ്രദക്ഷിണവും നൊവേനയും തുടർന്ന് സ്നേഹവിരുന്നു ഉണ്ടായിരുന്നു.
സെന്റ് ജൂഡ് കുടുംബക്കൂട്ടായ്മ യൂണിറ്റ് നേതൃത്വം നല്കി. ബിബിന്‍ കരിയിലായിരുന്നു പ്രസുദേന്തി.