ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പ്രസന്തസ് മാതാവിന്റെ 159-ാമത് കൊമ്പ്രിയ തിരുനാള്‍ നാളെ മുതല്‍ 15 വരെ ആഘോഷിക്കും. 11നു രാവിലെ ഏഴിനു ദിവ്യബലി. വൈകുന്നേരം 5.30നു ജപമാല. 6.30നു കൊടിയേറ്റ്, തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ. സാവിയോ ആന്റണി മനവേലില്‍, ഫാ. ജിനില്‍ കൈതേത്ത്, ഫാ. സിബിന് അഞ്ചുകണ്ടത്തില്‍. സന്ദേശം-ഫാ. സിജു സോളമന്. 12നു വൈകുന്നേരം 6.30നു ജപമാല, തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ. സേവ്യര്‍ ചിറമേല്‍. സന്ദേശം-ഫാ. പ്രവീണ്‍ പോള്‍ മണ്ണാമുറി.
13നു വൈകുന്നേരം അഞ്ചിനു വിശുദ്ധ ഗീവര്‍ഗീസിന്റെ നൊവേന, ജപമാല, തിരുനാള്‍ കുര്‍ബാന, വാഴ്ച, പ്രദക്ഷിണം, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ. സെബാസ്റ്റ്യന്‍ കാച്ചപ്പള്ളി. സന്ദേശം-ഫാ.തോമസ് ജിതിന്.
14നു വൈകുന്നേരം 5.30നു ജപമാല, രൂപം വെഞ്ചരിപ്പ്, തിരുനാള്‍ കുര്‍ബാന, പ്രസംഗം, വേസ്പര, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ. ജോസ് ജോസഫ് അറക്കല്‍, ഫാ. സണ്ണി ആട്ടപ്പറമ്പില്‍. സന്ദേശം-ഫാ. സെബാസ്റ്റ്യന്‍ കാക്കരി. 15നു തിരുനാള്‍ദിനം. രാവിലെ ഏഴിനു ദിവ്യബലി. വൈകുന്നേരം 3.30നു തിരുനാള്‍ സമൂഹബലി.
കൊച്ചി രൂപത മെത്രാന് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ.ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
Tags : Feast at St. George Church Nattuvishesham DistrictNews