കടക്കരപ്പള്ളി ഒറ്റപ്പുന്ന പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്ക രണ സെമിനാറും ആദരവും കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റാ
ചേർത്തല: കടക്കരപ്പള്ളി ഒറ്റപ്പുന്ന പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാറും ആരോഗ്യപ്രവർത്തകർക്ക് ആദരവും നടത്തി.
കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റാണി ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സജിത വിജയ്, പഞ്ചായത്തംഗം ലേജു, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി മുരളി, സംഘം പ്രസിഡന്റ് എ. ജോസഫ്, സെക്രട്ടറി കൃഷ്ണപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ജോഷി എന്നിവര്‍ പ്രസംഗിച്ചു.