അഞ്ചല്‍ : ചടയമംഗലം നിയോജക മണ്ഡലത്തില്‍ രണ്ടാമൂഴത്തിനായി രംഗത്തിറങ്ങിറങ്ങിയ മന്ത്രി ജെ. ചിഞ്ചു റാണി കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തി.
മികച്ച വരവേല്പാണ് ലഭിച്ചത്. നിശ്ചയച്ചിതിലും ഏറെ വൈകി രാത്രിയോടെ ചുണ്ടയില്‍ റോഡ് ഷോ അവസാനിച്ചു.സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നു തൊട്ടടുത്ത ദിവസം തന്നെ ചുവരെഴുത്തുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി പ്രചാരണ രംഗത്തേക്കു കടന്നിരിക്കുകയാണ്. പതിമൂവായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ എം.എം. നസീറിനെയാണ് ചിഞ്ചുറാണി കന്നിയങ്കത്തില്‍ പരാജയപ്പെടുത്തിയത്
Tags : nattu vishesham Chinchu Rani Chadayamangalam