x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റ്റ് സി​എം​പി​ക്ക് ന​ൽ​ക​രു​ത്; തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം


Published: March 10, 2026 11:18 AM IST | Updated: March 10, 2026 04:21 PM IST

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് കൈ​മാ​റ്റ​ത്തി​നെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. കോ​ൺ​ഗ്ര​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് സി​എം​പി​ക്ക് കൈ​മാ​റു​ന്ന​തി​ന് എ​തി​രെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സീ​റ്റ് കോ​ൺ​ഗ്ര​സ് നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​ളി​ല്ലാ​ത്ത സി​എം​പി​യു​ടെ സി.​പി. ജോ​ണി​ന് സീ​റ്റ് ന​ൽ​ക​രു​ത് എന്നുമാണ് പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ൾ. സി.​പി. ജോ​ണി​നെ​തി​രെ ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ. ന​ഗ​ര​ത്തി​ൽ കൈ​പ്പ​ത്തി ചി​ഹ്നം വ​ര​ച്ച് ചു​വ​രെ​ഴു​ത്തും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യു​മാ​യ വി.എ​സ്ശി. ശി​വ​കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ൻ താ​ല്പ​ര്യം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സി​എം​പി​ക്ക് ഈ ​സീ​റ്റ് ന​ൽ​കാ​നും അ​വി​ടെ പാ​ർ​ട്ടി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ണി​നെ മ​ത്സ​രി​പ്പി​ക്കാ​നു​മാ​ണ് യു​ഡി​എ​ഫ് നേൃ​ത്വ​ത്തി​ന്‍റെ നീ​ക്കം.

Tags : assembly election kerala thiruvananthapuram constituency poster protest cmp congress

Recent News

Corehub Up