x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ സംവരണത്തിന്‍റെ മറവിൽ മണ്ഡല പുനർനിർണയം അജൻഡയും ആശങ്കകളും

ജോ​​​സ് കെ. ​​​മാ​​​ണി
Published: April 16, 2026 11:38 PM IST | Updated: April 16, 2026 11:38 PM IST

വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണ​​​​​​ത്തെ കേ​​​​​​ന്ദ്ര​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഗൂ​​​​​​ഢ​​​​​​ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ളോ​​​​​​ടെ ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന് മ​​​​​​റ​​​​​​യാ​​​​​​ക്കു​​​​​​ന്ന​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ദേ​​​​​​ശീ​​​​​​യ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ ചൂ​​​​​​ടു പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

നി​​​​​​ല​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കി ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ സീ​​​​​​റ്റു​​​​​​ക​​​​​​ൾ 50 ശ​​​​​ത​​​​​മാ​​​​​നം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ച് 850 ആ​​​​​​ക്കാ​​​​​​നു​​​​​​ള്ള കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ നീ​​​​​​ക്കം ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലു​​​​​​ള്ള പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ അ​​​​​​നു​​​​​​പാ​​​​​​തം താ​​​​​​റു​​​​​​മാ​​​​​​റാ​​​​​​ക്കി ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഫെ​​​​​​ഡ​​​​​​റ​​​​​​ൽ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തെ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​മെ​​​​​​ന്ന​​​​​​തി​​​​​​ൽ സം​​​​​​ശ​​​​​​യ​​​​​​മി​​​​​​ല്ല.

ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട്ടി​​​​​​ലും പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ളി​​​​​​ലും ന​​​​​​ട​​​​​​ക്കു​​​​​​ന്ന നി​​​​​​യ​​​​​​മ​​​​​സ​​​​​​ഭാ​​​ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​തോ​​​​​​ടൊ​​​​​​പ്പം ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​രം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​നു​​​​​​മു​​​​​​ള്ള ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ഗൂ​​​​​​ഢ​​​​​​ല​​​​​​ക്ഷ്യ​​​​​​മാ​​​​​​ണ് ഈ ​​​​​​നീ​​​​​​ക്ക​​​​​​ത്തി​​​​​​നു ​​​പി​​​​​​ന്നി​​​​​​ലെ​​​​​​ന്ന​​​​​​തു വ​​​​​​ള​​​​​​രെ വ്യ​​​​​​ക്ത​​​​​​മാ​​​​​​ണ്.

►വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണം സ്വാ​​​​​​ഗ​​​​​​താ​​​​​​ർ​​​​​​ഹം

ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ അ​​​​​​ൻ​​​​​​പ​​​​​​ത് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​റെ വ​​​​​​രു​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​ർ അ​​​​​​ർ​​​​​​ഹി​​​​​​ക്കു​​​​​​ന്ന പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം ഇ​​​​​​തു​​​​​​വ​​​​​​രെ​​​​​​യും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​ലോ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലോ ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. സ്വാ​​​​​​ത​​​​​​ന്ത്ര്യം നേ​​​​​​ടി 78 വ​​​​​​ർ​​​​​​ഷ​​​​​​ം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​ന്‍റി​​​​​​ൽ സ്ത്രീ ​​​​​​പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം 13-14 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റം ഉ​​​​​​യ​​​​​​ർ​​​​​​ന്നി​​​​​​ട്ടി​​​​​​ല്ല. വി​​​​​​ക​​​​​​സി​​​​​​ത രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളാ​​​​​​ക​​​​​​ട്ടെ നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ൽ സ്ത്രീ​​​​​​പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം 35 മു​​​​​​ത​​​​​​ൽ 50 ശ​​​​​​ത​​​​​​മാ​​​​​​നം​​​വ​​​​​​രെ നേ​​​​​​ടി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞു. ഈ ​​​​​​പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ പാ​​​​​​സാ​​​​​​ക്കി​​​​​​യ 33 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​ത് സ്വാ​​​​​​ഗ​​​​​​താ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​ണ്.

നി​​​​​​ല​​​​​​വി​​​​​​ലെ 543 ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്നാ​​​​​​യ 181 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ, ഓ​​​​​​രോ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ​​​​​​യും മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്ന് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്ന​ ക​​​​​​ണ​​​​​​ക്കി​​​​​​ൽ വ​​​​​​ള​​​​​​രെ എ​​​​​​ളു​​​​​​പ്പ​​​​​​ത്തി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ വ​​​​​​നി​​​​​​താ​​​​​​ സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റും. തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ മൂ​​​​​​ന്ന് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ എ​​​​​​ല്ലാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലും മാ​​​​​​റി​​​​​​മാ​​​​​​റി സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നും, എ​​​​​​സ്‌​​​​​സി, എ​​​​​​സ്‌​​​​​ടി വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് സം​​​​​​വ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ സം​​​​​​വ​​​​​​ര​​​​​​ണം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നും ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു മാ​​​​​​ത്രം. ഇ​​​​​​തി​​​​​​ന് പു​​​​​​തു​​​​​​താ​​​​​​യി ഒ​​​​​​രു മ​​​​​​ണ്ഡ​​​​​​ല ​​​​​​പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യ​​​​​​മേ​​​​​​യി​​​​​​ല്ല.

►മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ണാ​​​​​​പ്പു​​​​​​റ​​​​​​ങ്ങ​​​​​​ൾ

ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യു​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ൽ നീ​​​​​​തി​​​​​​യു​​​​​​ക്ത​​​​​​മാ​​​​​​യ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണ് മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യം. നി​​​​​​ല​​​​​​വി​​​​​​ൽ ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ 543 സീ​​​​​​റ്റു​​​​​​ക​​​​​​ൾ നി​​​​​​ജ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് 1971ലെ ​​​​​​ജ​​​​​​ന​​​​​​സം​​​​​​ഖ്യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​ണ്. അ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം വി​​​​​​വി​​​​​​ധ കേ​​​​​​ന്ദ്ര-​​​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ൾ കു​​​​​​ടും​​​​​​ബാ​​​​​​സൂ​​​​​​ത്ര​​​​​​ണം ഒ​​​​​​രു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ത ദേ​​​​​​ശീ​​​​​​യ​​​​​​ന​​​​​​യ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി. എ​​​​​​ന്നാ​​​​​​ൽ, കു​​​​​​ടും​​​​​​ബാ​​​​​​സൂ​​​​​​ത്ര​​​​​​ണ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ-​​​​​​ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും എ​​​​​​ല്ലാ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ഒ​​​​​​രു​​​​​​പോ​​​​​​ലെ സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല.

2011ലെ ​​​​​​സെ​​​​​​ൻ​​​​​​സ​​​​​​സ് അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യം ന​​​​​​ട​​​​​​ത്തു​​​​​​മ്പോ​​​​​​ൾ ഈ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ മി​​​​​​ക​​​​​​ച്ച നേ​​​​​​ട്ടം കൈ​​​​​​വ​​​​​​രി​​​​​​ച്ച സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക്, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് ദ​​​​​​ക്ഷി​​​​​​ണേ​​​​​​ന്ത്യ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​ന്‍റി​​​​​​ലെ പ്ര​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​ത്തി​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ ന​​​​​​ഷ്‌​​​ടം സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്, ജ​​​​​​ന​​​​​​സം​​​​​​ഖ്യ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​ മാ​​​​​​ത്രം പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ച്ചാ​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള 20 ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു കേ​​​​​​വ​​​​​​ലം മൂ​​​​​​ന്ന് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ മാ​​​​​​ത്രം വ​​​​​​ർ​​​​​​ധി​​​​​​ച്ച് 23 മാ​​​​​​ത്ര​​​​​​മേ ആ​​​​​​കു​​​​​​ക​​​​​​യു​​​​​​ള്ളൂ. എ​​​​​​ന്നാ​​​​​​ൽ, ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള 80 ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 50 മു​​​​​​ത​​​​​​ൽ 55 വ​​​​​​രെ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ വ​​​​​​ർ​​​​​​ധി​​​​​​ച്ച് 130 മു​​​​​​ത​​​​​​ൽ 135 വ​​​​​​രെ​​​​​​യാ​​​​​​കും. നി​​​​​​ല​​​​​​വി​​​​​​ലെ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​ക​​​​​​മാ​​​​​​യി (150 ശ​​​​​ത​​​​​മാ​​​​​നം) വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചാ​​​​​​ലും കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 30 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളും ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ൽ 120 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​ണ് ഉ​​​​​​ണ്ടാ​​​​​​കു​​​​​​ക. അ​​​​​​പ്പോ​​​​​​ഴും ഇ​​​​​​രു​​​​​​സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള അ​​​​​​ന്ത​​​​​​രം സാ​​​​​​ര​​​​​​മാ​​​​​​യി​​​​​​ത്ത​​​​​​ന്നെ വ​​​​​​ർ​​​​​​ധി​​​​​​ക്കും.

►പ്രാ​​​​​​ദേ​​​​​​ശി​​​​​​ക അ​​​​​​സ​​​​​​മ​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ

മ​​​​​​ണ്ഡ​​​​​​ല​​​​​​ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​ത്തി​​​ന് ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ജ​​​​​​ന​​​​​​സാ​​​​​​ന്ദ്ര​​​​​​ത കൂ​​​​​​ടി​​​​​​യ ന​​​​​​ഗ​​​​​​ര​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു കൂ​​​​​​ടു​​​​​​ത​​​​​​ൽ ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ക്കും. ഇ​​​​​​ത് ലോ​​​​​​ക്സ​​​​​​ഭ​​​​​​യി​​​​​​ൽ കാ​​​​​​ർ​​​​​​ഷി​​​​​​ക-​​​​​​ഗ്രാ​​​​​​മീ​​​​​​ണ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം കു​​​​​​റ​​​​​​യ്ക്കും. വി​​​​​​വി​​​​​​ധ വി​​​​​​ക​​​​​​സ​​​​​​ന​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളും എം​​​​​പി ഫ​​​​​​ണ്ട് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​ള്ള പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളും കാ​​​​​​ർ​​​​​​ഷി​​​​​​ക-​​​​​​ഗ്രാ​​​​​​മീ​​​​​​ണ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​ളി​​​​​​ൽ കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ന് ഇ​​​​​​തു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കും.

അ​​​​​​തോ​​​​​​ടൊ​​​​​​പ്പം സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​നു​​​​​​പാ​​​​​​ത​​​​​​ത്തി​​​​​​ൽ വ​​​​​​ലി​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​കാം. ആ​​​​​​രോ​​​​​​ഗ്യ-​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ലും ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ന​​​​​​യം പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ലും വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ൾ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലും വി​​​​​​വി​​​​​​ധ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലും ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​വും സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​കാം.

അ​​​​​​തി​​​​​​നാ​​​​​​ൽ മ​​​​​​ണ്ഡ​​​​​​ല​​​​​​ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ൽ ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ ​​​​​​പോ​​​​​​ലും വി​​​​​​വി​​​​​​ധ ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ​​​​​​യും വി​​​​​​വി​​​​​​ധ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​സം​​​​​​തൃ​​​​​​പ്തി​​​​​​ക്ക് കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കാം.

അ​​​​​​തോ​​​​​​ടൊ​​​​​​പ്പം പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ പ്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ൽ അ​​​​​​റി​​​​​​ഞ്ഞോ അ​​​​​​റി​​​​​​യാ​​​​​​തെ​​​​​​യോ സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന പി​​​​​​ഴ​​​​​​വു​​​​​​ക​​​​​​ൾ ആ​​​​​​ദി​​​​​​വാ​​​​​​സി-ദ​​​​​​ളി​​​​​​ത് വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​വി​​​​​​ധ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഭാ​​​​​​ഷാ-​​​​​​മ​​​​​​ത ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​ത്തെ​​​​​​യും സാ​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ച്ചേ​​​​​​ക്കാം. സം​​​​​​സ്ഥാ​​​​​​ന നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളു​​​​​​ടെ മ​​​​​​ണ്ഡ​​​​​​ല​​​​​​പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ്ര​​​​​​ദ്ധി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്.

ഫെ​​​​​​ഡ​​​​​​റ​​​​​​ൽ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തെ ത​​​​​​ക​​​​​​ർ​​​​​​ക്കും

മ​​​​​​ണ്ഡ​​​​​​ല​​​​​​ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന് ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്രം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യു​​​​​​ള്ള രീ​​​​​​തി അ​​​​​​വ​​​​​​ലം​​​​​​ബി​​​​​​ച്ചാ​​​​​​ൽ ഹി​​​​​​ന്ദി ഹൃ​​​​​​ദ​​​​​​യ​​​​​​ഭൂ​​​​​​മി​​​​​​യി​​​​​​ൽ ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ​​​​​​ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ 38 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് 43 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​​ക്കും. എ​​​​​​ന്നാ​​​​​​ൽ, ദ​​​​​​ക്ഷി​​​​​​ണേ​​​​​​ന്ത്യ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം 24 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് 21 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി കു​​​​​​റ​​​​​​യും.

അ​​​​​​തി​​​​​​നാ​​​​​​ൽ ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ മു​​​​​​ൻ​​​​​​തൂ​​​​​​ക്ക​​​​​​മു​​​​​​ള്ള ഹി​​​​​​ന്ദി ഹൃ​​​​​​ദ​​​​​​യ​​​​​​ഭൂ​​​​​​മി​​​​​​യി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ച്‌ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ള​​​​​​രെ​​​​​​ക്കാ​​​​​​ലം തു​​​​​​ട​​​​​​രാ​​​​​​മെ​​​​​​ന്ന ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ സ്വാ​​​​​​ർ​​​​​​ഥ​​​​​​മോ​​​​​​ഹ​​​​​​മാ​​​​​​ണ് തി​​​​​​ര​​​​​​ക്കി​​​​​​ട്ടു​​​​​​ള്ള ഈ ​​​​​​മ​​​​​​ണ്ഡ​​​​​​ല​​​​​​ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​നു​​​​​​ പി​​​​​​ന്നി​​​​​​ൽ എ​​​​​​ന്ന​​​​​​ത് പ​​​​​​ക​​​​​​ൽ​​​​​പോ​​​​​​ലെ വ്യ​​​​​​ക്ത​​​​​​മാ​​​​​​ണ്.

ഇ​​​​​​ത് ക​​​​​​ഴി​​​​​​ഞ്ഞ അ​​​​​​ഞ്ച് ദ​​​​​​ശാ​​​​​​ബ്ദ​​​​​​ങ്ങ​​​​​​ളാ​​​​​​യി വി​​​​​​ക​​​​​​സ​​​​​​ന​​​​​​കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ലും ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലും നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വ​​​​​​രി​​​​​​ച്ച സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളെ ശി​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു തു​​​​​​ല്യ​​​​​​മാ​​​​​​ണ്. ഇ​​​​​​വി​​​​​​ടെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക നീ​​​​​​തി മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ലം​​​​​​ഘി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക, ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ൽ​​​​​​കു​​​​​​ന്ന ഫെ​​​​​​ഡ​​​​​​റ​​​​​​ൽ ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​വേ​​​​​​ര​​​​​​റക്കു​​​​​​കകൂ​​​​​​ടി​​​​​​യാ​​​​​​ണ്.

ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​വ​​​​​​ഴി ന​​​​​​മ്മു​​​​​​ടെ ഫെ​​​​​​ഡ​​​​​​റ​​​​​​ൽ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​ത്തി​​​​​​ലു​​​​​​ള്ള സ​​​​​​ന്തു​​​​​​ല​​​​​​നാ​​​​​​വ​​​​​​സ്ഥ താ​​​​​​റു​​​​​​മാ​​​​​​റാ​​​​​​കു​​​​​​ന്ന​​​​​​ത് ദൂ​​​​​​ര​​​​​​വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​വും ന​​​​​​യ​​​​​​പ​​​​​​ര​​​​​​വു​​​​​​മാ​​​​​​യ ഗു​​​​​​രു​​​​​​ത​​​​​​ര പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വ​​​​​​ഴി​​​​​​തെ​​​​​​ളി​​​​​​ക്കും.

എ​​​​​​ന്താ​​​​​​ണ് പ​​​​​​രി​​​​​​ഹാ​​​​​​രം?

നി​​​​​​ല​​​​​​വി​​​​​​ലെ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ത​​​​​​ൽ​​​​​​സ്ഥി​​​​​​തി (543 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ) തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ് ഏ​​​​​​റ്റ​​​​​​വും അ​​​​​​ഭി​​​​​​കാ​​​​​​മ്യം. അ​​​​​​ത​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന് പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ കാ​​​​​​ലാ​​​​​​വ​​​​​​ധി 2001ൽ ​​​​​​ചെ​​​​​​യ്ത​​​​​​തു​​​​​​പോ​​​​​​ലെ നി​​​​​​ശ്ചി​​​​​​ത​​​​​​ കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് നി​​​​​​ജ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക. ഇ​​​​​​നി ലോ​​​​​​ക്‌​​​​​​സ​​​​​​ഭാ​​​​​​ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം കൂ​​​​​​ട്ടി​​​യേ ​​​തീ​​​രൂ എ​​​ന്നാ​​​ണെ​​​ങ്കി​​​ൽ മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ പ്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​മ​​​​​​തു​​​​​​ലി​​​​​​ത​​​​​​വും സൂ​​​​​​ക്ഷ്മ​​​​​​വു​​​​​​മാ​​​​​​യ സ​​​​​​മീ​​​​​​പ​​​​​​നം അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​ണ്. ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​വും ഭൂ​​​​​​മി​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​വു​​​​​​മാ​​​​​​യ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ചും വി​​​​​​വി​​​​​​ധ ത​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള ഡാ​​​​​​റ്റാ ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യും ക്രി​​​​​​യാ​​​​​​ത്മ​​​​​​ക ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ ഉ​​​​​​രു​​​​​​ത്തി​​​​​​രി​​​​​​യു​​​​​​ന്ന​​​ ഒ​​​​​​രു രീ​​​​​​തി​​​​​​യാ​​​​​​ണ് ഇ​​​​​​തി​​​​​​നാ​​​​​​യി അ​​​​​​വ​​​​​​ലം​​​​​​ബി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്.

സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും നി​​​​​​ല​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ, ദേ​​​​​​ശീ​​​​​​യ​​​​​​ന​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം, പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ അ​​​​​​നു​​​​​​പാ​​​​​​തം എ​​​​​​ന്നീ ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യു​​​​​​ള്ള ഒ​​​​​​രു സ​​​​​​മ​​​​​​ഗ്ര സൂ​​​​​​ചി​​​​​​ക അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ബ​​​​​​ഹു​​​​​​ഘ​​​​​​ട​​​​​​ക മാ​​​​​​ട്രി​​​​​​ക്‌​​​​​​സ് (Multi Factor Matrix) ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ക​​​​​​ണം മ​​​​​​ണ്ഡ​​​​​​ല ​​​​​​പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യം ന​​​​​​ട​​​​​​ത്തേ​​​​​​ണ്ട​​​​​​ത്. ഈ ​​​​​​സൂ​​​​​​ചി​​​​​​ക​​​​​​യ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് നി​​​​​​ല​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​നു​​​​​​പാ​​​​​​ത​​​​​​ത്തി​​​​​​ന് 40 ശ​​​​​​ത​​​​​​മാ​​​​​​നം മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യും ഓ​​​​​​രോ സം​​​​​​സ്ഥാ​​​​​​ന​​​​​​വും നേ​​​​​​ടി​​​​​​യ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ നി​​​​​​ര​​​​​​ക്കി​​​​​​ന് (പ്ര​​​​​​ജ​​​​​​ന​​​​​​ന നി​​​​​​ര​​​​​​ക്ക് മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​മാ​​​​​​ക്കി) 30 ശ​​​​​​ത​​​​​​മാ​​​​​​നം മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യും നി​​​​​​ല​​​​​​വി​​​​​​ലെ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ അ​​​​​​നു​​​​​​പാ​​​​​​ത​​​​​​ത്തി​​​​​​ന് 30 ശ​​​​​​ത​​​​​​മാ​​​​​​നം മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യും ന​​​​​​ൽ​​​​​​കു​​​​​​ക. ഈ ​​​​​​സ​​​​​​മ​​​​​​ഗ്ര സൂ​​​​​​ചി​​​​​​ക​​​​​​യ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ഓ​​​​​​രോ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ​​​​​​യും കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ​​​​​​യും ലോ​​​​​​ക്സ​​​​​​ഭാ ​​​​​​മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്കു​​​​​​ക. ഈ ​​​​​​രീ​​​​​​തി​​​​​​യി​​​​​​ലെ ആ​​​​​​ദ്യ​​​​​​ഘ​​​​​​ട​​​​​​കം നി​​​​​​ല​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​ങ്ങ​​​​​​ളോ​​​​​​ട് ചേ​​​​​​ർ​​​​​​ന്നു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​തും, ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ ഘ​​​​​​ട​​​​​​കം വി​​​​​​വി​​​​​​ധ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ്യ​​​​​​ത്യ​​​​​​സ്ത​​​​​​രീ​​​​​​തി​​​​​​യി​​​​​​ലു​​​​​​ള്ള ന​​​​​​യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളെ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തും, മൂ​​​​​​ന്നാ​​​​​​മ​​​​​​ത്തെ ഘ​​​​​​ട​​​​​​കം ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ്രാ​​​​​​തി​​​​​​നി​​​​​​ധ‍്യ​​​​​സ്വ​​​​​​ഭാ​​​​​​വം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി ആ​​​​​​ദ്യ ര​​​​​​ണ്ടു​​​​​​ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​കാ​​​​​​വു​​​​​​ന്ന ഏ​​​​​​റ്റ​​​​​​ക്കു​​​​​​റ​​​​​​ച്ചി​​​​​​ലു​​​​​​ക​​​​​​ളെ സ​​​​​​മീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​ണ്. ഓ​​​​​​രോ ഘ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​നും ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലു​​​​​​ള്ള മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നി​​​​​​യ​​​​​​മാ​​​​​​നു​​​​​​സൃ​​​​​​ത സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ലു​​​​​​ള്ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ സ​​​​​​മ​​​​​​വാ​​​​​​യ​​​​​​ത്തി​​​​​​ലെ​​​​​​ത്താ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​ണ്.

സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ ​​​​​​മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​നും ഇ​​​​​​തേ സൂ​​​​​​ചി​​​​​​ക / മാ​​​​​​ട്രി​​​​​​ക്സ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​ണ്. ജി​​​​​​ല്ലാ ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ലും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ലു​​​​​​മു​​​​​​ള്ള ജ​​​​​​ന​​​​​​സം​​​​​​ഖ്യാ​​​​​​ സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത​​​​​​ക​​​​​​ളും ഭൂ​​​​​​മി​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക വൈ​​​​​​വി​​​​​​ധ്യ​​​​​​ങ്ങ​​​​​​ളും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ച് ന​​​​​​ഗ​​​​​​ര, ഗ്രാ​​​​​​മ, തീ​​​​​​ര​​​​​​ദേ​​​​​​ശ, ആ​​​​​​ദി​​​​​​വാ​​​​​​സി, മ​​​​​​ല​​​​​​യോ​​​​​​ര മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ൾ​​​​​​ക്ക് സ​​​​​​മ​​​​​​തു​​​​​​ലി​​​​​​ത പ്രാ​​​​​​തി​​​​​​നി​​​​​​ധ്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്ക​​​​​​ണം.

Tags : Agenda concerns constituency redelineation women's reservation

Recent News

Corehub Up