സണ്ണി തോമസ്
ദീപിക ഇക്കാലമത്രയും മലയാള ഭാഷയ്ക്കും മലയാളികൾക്കും നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്. കാർഷിക വിപ്ലവത്തിനു പ്രേരണ നൽകിയ നാവായിരുന്നു ദീപികയുടേത്.
കർഷകരുടെയും അടിസ്ഥാനവർഗത്തിന്റെയും വേദനയിൽ ആശ്വാസദീപമായി പ്രകാശിച്ച ദീപികയുടെ അക്ഷരങ്ങളോട് മലയാളികൾ എന്നും കടപ്പെട്ടിരിക്കുന്നു.
140 വർഷം ഒരു അച്ചടിമാധ്യമം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു നിലനിൽക്കുന്നു എന്നത് അദ്ഭുതത്തോടെ കാണേണ്ടിയിരിക്കുന്നു. ദീപിക ഉയർത്തിയ മാനവിക സന്ദേശമാണ് ഇതിന്റെ അടിസ്ഥാനം.
ദീപികയുടെ മുൻകാല സാരഥികളുടെ ആശയങ്ങളും അഭിലാഷങ്ങളും പൂർത്തീകരിക്കുന്നതിനും പ്രായോഗിക തലത്തിൽ എത്തിക്കുന്നതിനും ഇന്നത്തെ പത്രാധിപസമിതി നടത്തുന്ന പ്രവർത്തനങ്ങളെ ദീപികയുടെ വായനക്കാരും അഭ്യുദയകാംക്ഷികളും ഏറെ ആദരവോടെയാണ് കാണുന്നത്. കൂടുതൽ കരുത്തോടെ ജനപക്ഷ നിലപാടിലുറച്ച് മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു, ആശംസിക്കുന്നു.
സണ്ണി തോമസ് മുൻ ചെയർമാൻ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ്
Tags : Satyaduthika celebrates deepika@140