x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൈവ ഡീസലിന്‍റെ ഇന്ത്യൻ തോൽവി

ജൈവ ഇന്ധനങ്ങളും സാങ്കേതിക വസ്തുതകളും-3/ഡോ. ​പി. ഷാ​ജി ജ​യിം​സ്
Published: July 19, 2026 01:57 AM IST | Updated: July 19, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

ആ​​​​​​ഗോ​​​​​​ളതാ​​​​​​പ​​​​​​ന​​​​ത്തി​​​​ന്‍റെ വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ലു​​​​​​ള്ള പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ങ്ങ​​​​​​ളെ​​​​ക്കു​​​​റി​​​​ച്ചും അ​​​​​​വ പി​​​​​​ന്നീ​​​​​​ട് നി​​​​​​ർ​​​​​​വീ​​​​​​ര്യ​​​​​​മാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​ന്നു​​​മു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളു​​മാ​​ണ് ജൈ​​​​വ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളി​​ലേ​​ക്ക് വ​​ഴി​​തു​​റ​​ന്ന​​ത്. കാ​​ർ​​ബ​​ൺ നി​​ർ​​ഗ​​മ​​നം കു​​റ​​യ്ക്കാ​​ൻ ഒ​​ര​​ള​​വു​​ വ​​രെ ജൈ​​വ​​ ഇ​​ന്ധ​​ന​​ങ്ങ​​ൾ സ​​ഹാ​​യി​​ക്കു​​മെ​​ന്ന തി​​രി​​ച്ച​​റി​​വും വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ളി​​ൽ പ്ര​​ബ​​ല​​മാ​​യി. അ​​ങ്ങ​​നെ​​യാ​​ണ് സ​​​​​​സ്യ എ​​​​​​ണ്ണ​​​​​​ക​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്ന് ത​​​​​​യാ​​​​​​റാ​​​​​​ക്കാ​​​​​​വു​​​​​​ന്ന ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ പ്ര​​​ധാ​​​ന പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​യ​​ത്.

ഡീ​​​​​​സ​​​​​​ലി​​​​​ന്‍റെ ക​​​​​​ഥ

‘റൂ​​​​​​ഡോ​​​​​​ൾ​​​​​​ഫ് ഡീ​​​​​​സ​​​​​​ൽ’ എ​​​​​​ന്ന ജ​​​​​​ർ​​​​മ​​​​ൻ ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​ൻ ഒ​​​​​​ന്നേ​​​​​​കാ​​​​​​ൽ നൂ​​​​​​റ്റാ​​​​​​ണ്ട് മു​​​മ്പ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പു​​​​​​തി​​​​​​യ എ​​​​​​ൻ​​​​​​ജി​​​​​​ൻ പാ​​​​​​രീ​​​​​​സി​​​​​​ൽ പ്ര​​​​​​ദ​​​​​​ർ​​​​​​ശി​​​​​​പ്പി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ (1900) നി​​​​​​ല​​​​​​ക്ക​​​​​​ട​​​​​​ല​​​​​​യെ​​​​​​ണ്ണ​​​​​​യാ​​​​​​ണ് ഇ​​​​​​ന്ധ​​​​​​ന​​​​​​മാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത്. ഖ​​​​​​നി​​​​​​ക​​​​​​ളി​​​​​​ൽ​​​നി​​​​​​ന്ന് കു​​​​​​ഴി​​​​​​ച്ചെ​​​​​​ടു​​​​​​ക്കു​​​​​​ന്ന ‘പെ​​​​​​ട്രോ​​​​​​ളി​​​​​​യം’ എ​​​​​​ന്ന അ​​​​​​ത്ഭു​​​​​​ത ഇ​​​​​​ന്ധ​​​​​​നം പ്ര​​​​​​ചാ​​​​​​ര​​​​​​ത്തി​​​​​​ലാ​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​തി​​​​​​ൽ​​​​നി​​​​​​ന്നു വേ​​​​​​ര്‍​തി​​​​​​രി​​​​​​ച്ച​​​​​​തും ഡീ​​​​​​സ​​​​​​ലി​​​​​​ന്‍റെ പു​​​​​​തി​​​​​​യ എ​​​​​​ൻ​​​​​​ജി​​​​​​നു ചേ​​​​​​ർ​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ ഘ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ന് പി​​​​​​ന്നീ​​​​​​ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ​​​പേ​​​​​​ര് ല​​​​​​ഭി​​​​​​ച്ചു.

ഡീ​​​​​​സ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​ന്‍റെ സി​​​​​​ലി​​​​​​ണ്ട​​​​​​റി​​​​​​നു​​​​​​ള്ളി​​​​​​ൽ വാ​​​​​​യു പെ​​​​​​ട്ടെ​​​​​​ന്ന് മ​​​​​​ർ​​​​​​ദി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​മ്പോ​​​​​​ൾ ഉ​​​ണ്ടാ​​​​​​കു​​​​​​ന്ന താ​​​​​​പം​​​കൊ​​​​​​ണ്ട് ഇ​​​​​​ന്ധ​​​​​​ന​​​​ത്തി​​​​ന് സ്വ​​​​​​യം തീ​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് ഈ ​​​​​​എ​​​​​​ൻ​​​​​​ജി​​​​​​നു​​​​​​ക​​​​​​ളെ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​മാ​​​​​​യി ‘കം​​​​​​പ്ര​​​​​​ഷ​​​​​​ൻ ഇ​​​​​​ഗ്നീ​​​​​​ഷ​​​​​​ൻ എ​​​​​​ൻ​​​​​​ജി​​​​​​ൻ’ എ​​​​​​ന്നു വി​​​​​​ളി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

റൂ​​​​​​ഡോ​​​​​​ൾ​​​​​​ഫ് ഡീ​​​​​​സ​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​തു​​​​​​പോ​​​​​​ലെ സ​​​​​​സ്യ​​​​​​എ​​​​​​ണ്ണ​​​​​​ക​​​​​​ൾ ആ​​​​​​ധു​​​​​​നി​​​​​​ക ഡീ​​​​​​സ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നു​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ല. പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണം ഡീ​​​​​​സ​​​​​​ലി​​​​​​നെ അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് മി​​​​​​ക്ക സ​​​​​​സ്യ​​​​​​എ​​​​​​ണ്ണ​​​​​​ക​​​​​​ൾ​​​​​​ക്കും ക​​​​​​ട്ടി കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​ണ് (ഉ​​​​​​യ​​​​​​ർ​​​​​​ന്ന വി​​​​​​സ്കോ​​​​​​സി​​​​​​റ്റി). ഡീ​​​​​​സ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നു​​​​​​ക​​​​​​ളു​​​​​​ടെ സി​​​​​​ലി​​​​​​ണ്ട​​​​​​റി​​​​​​നു​​​​​​ള്ളി​​​​​​ലേ​​​​​​ക്ക് വ​​​​​​ള​​​​​​രെ ഉ​​​​​​യ​​​​​​ർ​​​​​​ന്ന മ​​​​​​ർ​​​​ദ​​​​ത്തി​​​​​​ൽ ഇ​​​​​​ന്ധ​​​​​​നം നി​​​​​​ശ്ചി​​​​​​ത ​​​​സ​​​​​​മ​​​​​​യ​​​​​​ത്ത് സ്പ്രേ ​​​​​​ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​മ്പോ​​​​​​ൾ, അ​​​​​​വ വ​​​​​​ള​​​​​​രെ ചെ​​​​​​റി​​​​​​യ ക​​​​​​ണി​​​​​​ക​​​​​​ക​​​​​​ളാ​​​​​​യി മാ​​​​​​റു​​​​​​ക​​​​​​യും ക്ര​​​​​​മ​​​​​​മാ​​​​​​യ ജ്വ​​​​​​ല​​​​​​നം സാ​​​​​​ധ്യ​​​​​​മാ​​​​​​കു​​​​​​ക​​​​​​യും ചെ​​​​​​യ്യും. സ​​​​​​സ്യ എ​​​​​​ണ്ണ​​​​​​ക​​​​​​ൾ ഭാ​​​​​​രം കൂ​​​​​​ടി​​​​​​യ ത​​​​​​ന്മാ​​​​​​ത്ര​​​​​​ക​​​​​​ളു​​​​​​ടെ മി​​​​​​ശ്രി​​​​​​ത​​​​​​മാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ജ്വ​​​​​​ല​​​​​​നം ക്ര​​​​​​മ​​​​​​ര​​​​​​ഹി​​​​​​ത​​​​​​മാ​​​​​​വും.

മേ​​​​​​ൽ​​​​​​പ്പ​​​​​​റ​​​​​​ഞ്ഞ പ്ര​​​​​​ശ്നം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ ര​​​​​​ണ്ടു വ​​​​​​ഴി​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്. ഒ​​​​​​ന്നു​​​​​​കി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നു​​​​​​ക​​​​​​ൾ സ​​​​​​സ്യ എ​​​​​​ണ്ണ​​​​​​ക​​​​​​ൾ നേ​​​​​​രി​​​​​​ട്ടു​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ം വി​​​​​​ധം പ​​​​​​രി​​​​​​ഷ്ക​​​​​​രി​​​​​​ക്ക​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ സ​​​​​​സ്യ എ​​​​​​ണ്ണ​​​​​​ക​​​​​​ൾ പെ​​​​​​ട്രോ ഡീ​​​​​​സ​​​​​​ലി​​​​​​നു സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ലേ​​​​​​ക്ക് മാ​​​​​​റ്റി​​​​​​യെ​​​​​​ടു​​​​​​ക്ക​​​​​​ണം. സ്വാ​​​​​​ഭാ​​​​​​വി​​​​​​ക​​​​​​മാ​​​​​​യും ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ മാ​​​​​​ർ​​​​​​ഗ​​​​​​മാ​​​​​​ണ് കൂ​​​​​​ടു​​​​​​ത​​​​​​ൽ സ്വീ​​​​​​കാ​​​​​​ര്യ​​​​​​മാ​​​​​​യ​​​​​​ത്.

ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ലി​​​​​ന്‍റെ ര​​​​​​സ​​​​​​ത​​​​​​ന്ത്രം

സ​​​​​​സ്യ എ​​​​​​ണ്ണ​​​​​​ക​​​​​​ൾ പൊ​​​​​​തു​​​​​​വെ ര​​​​​​സ​​​​​​ത​​​​​​ന്ത്ര വി​​​​​​ശ​​​​​​ക​​​​​​ല​​​​​​ന​​​​​​ത്തി​​​​​​ൽ ‘ട്രൈഗ്ലി​​​​​​സ​​​​​​റൈ​​​​​​ഡ് എ​​​​​​സ്റ്റ​​​​​​റു​​​​​​ക​​​​​​ൾ’ അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​വ​​​​​​യാ​​​​​​ണ്. പൊ​​​​​​തു​​​​​​വി​​​​​​ൽ ഇ​​​​​​വ സ​​​​​​ങ്കീ​​​​​​ർ​​​​ണ​​​​മാ​​​​​​യ മൂ​​​​​​ന്നു ശാ​​​​​​ഖ​​​​​​ക​​​​​​ളു​​​​​​ള്ള രാ​​​​​​സ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യോ​​​​​​ടു കൂ​​​​​​ടി​​​​​​യ വ​​​​​​ലി​​​​​​യ ത​​​​​​ന്മാ​​​​​​ത്ര​​​​​​ക​​​​​​ളാ​​​​​​ണ്. ഈ ​​​​​​മൂ​​​​​​ന്നു ശാ​​​​​​ഖ​​​​​​ക​​​​​​ളും ഒ​​​​​​രു ഗ്ലി​​​​​​സ​​​​​​റി​​​​​​ൻ ത​​​​​​ന്മാ​​​​​​ത്ര​​​​​​യു​​​​​​മാ​​​​​​യാ​​​​​​ണ് ബ​​​​​​ന്ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. രാ​​​​​​സ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം വ​​​​​​ഴി ഈ ​​​​​​ഗ്ലി​​​​​​സ​​​​​​റി​​​​​​ൻ ത​​​​​​ന്മാ​​​​​​ത്ര​​​​​​യെ വേ​​​​​​ർ​​​​​​പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ൽ ഈ ​​​​​​മൂ​​​​​​ന്നു ശാ​​​​​​ഖ​​​​​​ക​​​​​​ൾ താ​​​​​​ര​​​​​​ത​​​​​​മ്യേ​​​​​​ന ചെ​​​​​​റി​​​​​​യ മൂ​​​​​​ന്നു ത​​​​​​ന്മാ​​​​​​ത്ര​​​​​​ക​​​​​​ളാ​​​​​​യി (എ​​​​​​സ്റ്റ​​​​​​റു​​​​​​ക​​​​​​ൾ) വേ​​​​​​ർ​​​​​​പെ​​​​​​ട്ടു കി​​​​​​ട്ടും. ഈ ​​​​​​വി​​​​​​ദ്യ​​​​​​യാ​​​​​​ണ് ‘ട്രാ​​​​​​ൻ​​​​​​സ് എ​​​​​​സ്റ്റ​​​​​​റി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ൻ’ എ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. മെ​​​​​​ഥ​​​​​​നോ​​​​​​ൾ പോ​​​​​​ലു​​​​​​ള്ള ല​​​​​​ളി​​​​​​ത​​​​​​മാ​​​​​​യ ഒ​​​​​​രു ആ​​​​​​ൽ​​​​​​ക്ക​​​​​​ഹോ​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് സ​​​​​​സ്യ എ​​​​​​ണ്ണ​​​​​​ക​​​​​​ളി​​​​​​ലെ ട്രൈ​​​​​​ഗ്ലി​​​​​​സ​​​​​​റൈ​​​​​​ഡു​​​​​​ക​​​​​​ൾ വി​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ കി​​​​​​ട്ടു​​​​​​ന്ന ല​​​​​​ളി​​​​​​ത​​​​​​മാ​​​​​​യ എ​​​​​​സ്റ്റ​​​​​​റു​​​​​​ക​​​​​​ളു​​​​​​ടെ മി​​​​​​ശ്രി​​​​​​ത​​​​​​മാ​​​​​​ണ് ‘ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ’ എ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്.

ഈ ​​​​​​രാ​​​​​​സ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​പോ​​​​​​ത്പ​​​​​​ന്നം ഗ്ലി​​​​​​സ​​​​​​റി​​​​​​നാ​​​​​​ണ്. വ​​​​​​ള​​​​​​രെ ല​​​​​​ളി​​​​​​ത​​​​​​മാ​​​​​​യ ഈ ​​​​​​രാ​​​​​​സ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ന് ഒ​​​​​​രു രാ​​​​​​സ​​​​​​ത്വ​​​​​​ര​​​​​​ക​​​​​​മാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​ത് വി​​​ല​​​ക്കു​​​റ​​​വു​​​ള്ള സോ​​​​​​ഡി​​​​​​യം ഹൈ​​​​​​ഡ്രോ​​​​​​ക്സൈ​​​​​​ഡ് എ​​​​​​ന്ന ആ​​​​​​ൽ​​​​​​ക്ക​​​​​​ലി​​​​​​യാ​​​​​​ണ്.

ഡീ​​​​​​സ​​​​​​ലി​​​​​​ന്‍റെ ഇ​​​​​​ന്ധ​​​​​​ന സ്വ​​​​​​ഭാ​​​​​​വ​​​​​​ങ്ങ​​​​​​ളോ​​​​​​ട് വ​​​​​​ള​​​​​​രെ ചേ​​​​​​ർ​​​​​​ന്നു പോ​​​​​​കു​​​​​​ന്ന​​​​​​തും എ​​​​​​ന്നാ​​​​​​ൽ സ​​​​​​സ്യ എ​​​​​​ണ്ണ​​​​​​ക​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്ന് അ​​​​​​നാ​​​​​​യാ​​​​​​സം നി​​​​​​ർ​​​​മി​​​​​​ക്കാ​​​​​​വു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ ജൈ​​​​​​വ​​​​​​ ഇ​​​​​​ന്ധ​​​​​​നം എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ ജൈ​​​​​​വ​​​​​​ഡീ​​​​​​സ​​​​​​ൽ തൊ​​​​​​ണ്ണൂ​​​​​​റു​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​ഗോ​​​​​​ള​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ വ​​​​​​ലി​​​​​​യ പ്ര​​​​​​ചാ​​​​​​രം നേ​​​​​​ടി. എ​​​​​​ഥ​​​​​​നോ​​​​​​ളും പെ​​​​​​ട്രോ​​​​​​ളും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള താ​​​​​​ര​​​​​​ത​​​​​​മ്യ​​​​​​ത്തോ​​​​​​ടു സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ ഊ​​​​​​ർ​​​​​​ജ സാ​​​​​​ന്ദ്ര​​​​​​ത​​​​​​യി​​​​​​ലു​​​​​​ള്ള കു​​​​​​റ​​​​​​വ് ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ലി​​​​​​നു​​​​​​മു​​​​​​ണ്ട്. പെ​​​​​​ട്രോ ഡീ​​​​​​സ​​​​​​ലി​​​​​​നേ​​​​​​ക്കാ​​​​​​ൾ ഏ​​​​​​ക​​​​​​ദേ​​​​​​ശം എ​​​​​​ട്ടൊ​​​​​​ൻ​​​​​​പ​​​​​​ത് ശ​​​​​​ത​​​​​​മാ​​​​​​നം ഊ​​​​​​ർ​​​​​​ജം ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ലി​​​​​​ന് കു​​​​​​റ​​​​​​യും.

എ​​​​​​ന്നാ​​​​​​ല്‍ അ​​​​​​ഞ്ച് ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ത്രം ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ൽ ക​​​​​​ല​​​​​​ർ​​​​​​ത്തി​​​​​​യ B5 ഇ​​​​​​ന്ധ​​​​​​നം ഡീ​​​​​​സ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നു​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​കു​​​​ന്ന ശ​​​​​​ക്തി​​​​​​യി​​​​​​ൽ പ്ര​​​​​​ക​​​​​​ട​​​​​​മാ​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​മൊ​​​​​​ന്നും ഉ​​​​​​ണ്ടാ​​​​​​കി​​​​​​ല്ല. സാ​​​​​​ധാ​​​​​​ര​​​​​​ണ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന B10 മു​​​​​​ത​​​​​​ൽ B20 വ​​​​​​രെ​​​​​​യു​​​​​​ള്ള മി​​​​​​ശ്രി​​​​​​ത​​​​​​ങ്ങ​​​​​​ൾ വാ​​​​​​ഹ​​​​​​ന എ​​​​​​ൻ​​​​​​ജി​​​​​​നു​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​ര്യ​​​​​​മാ​​​​​​യ ഒ​​​​​​രു പ്ര​​​​​​ശ്ന​​​​​​വും ഉ​​​​​​ണ്ടാ​​​​​​ക്കി​​​​​​ല്ല എ​​​​​​ന്നാ​​​​​​ണ് പൊ​​​​​​തു​​​​​​വി​​​​​​ൽ ക​​​​​​രു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്.

എ​​​​​​ഥ​​​​​​നോ​​​​​​ളു​​​​​​മാ​​​​​​യി താ​​​​​​ര​​​​​​ത​​​​​​മ്യം ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ മി​​​​​​ശ്രി​​​​​​തം ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ളെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചി​​​​​​ട​​​​​​ത്തോ​​​​​​ളം കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​ണ്. വ​​​​​​ള​​​​​​രെ പ​​​​​​ഴ​​​​​​യ വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഇ​​​​​​ന്ധ​​​​​​നവ്യ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലു​​​​​​ള്ള ചി​​​​​​ല റ​​​​​​ബ​​​​​​ർ ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ കാ​​​​​​ലാ​​​​​​ന്ത​​​​​​ര​​​​​​ത്തി​​​​​​ൽ ദ്ര​​​​​​വി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ടെ​​​​​​ന്ന​​​​​​താ​​​​​​ണ് ഒ​​​​​​ര​​​​​​പാ​​​​​​ക​​​​​​ത. ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ലം ശേ​​​​​​ഖ​​​​​​രി​​​​​​ച്ചു​​​​വ​​​​​​യ്ക്കു​​​​​​മ്പോ​​​​​​ൾ ചെ​​​​​​റി​​​​​​യ തോ​​​​​​തി​​​​​​ൽ മ​​​​​​ട്ട് അ​​​​​​ടി​​​​​​യാ​​​​​​നും സാ​​​​​​ധ്യ​​​​ത​​​​​​യു​​​​​​ണ്ട്.

ആ​​​​​​ഗോ​​​​​​ള ചി​​​​​​ത്രം

1980ൽ​​​ത​​​​​​ന്നെ ജ​​​​​​ർ​​​​​​മ​​​​നി, ഓ​​​​​​സ്ട്രി​​​​​​യ, ഫ്രാ​​​​​​ൻ​​​​​​സ് എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യി തു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​രു​​​​​​ന്നു. നി​​​​​​ല​​​​​​വി​​​​​​ൽ ജ​​​​​​ർ​​​​​​മ​​​​നി, ഫ്രാ​​​​​​ൻ​​​​​​സ്, സ്പെ​​​​​​യി​​​​​​ൻ, ഇ​​​​​​റ്റ​​​​​​ലി, നെ​​​​​​ത​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ്സ് തു​​​​​​ട​​​​​​ങ്ങി​​​​​​യ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ൽ ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ട്.

യൂ​​​​​​റോ​​​​​​പ്പി​​​​​​നു പു​​​​​​റ​​​​​​ത്ത് ബ്ര​​​​​​സീ​​​​​​ൽ, അ​​​​മേ​​​​രി​​​​ക്ക, അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ കൂ​​​​​​ടാ​​​​​​തെ ഏ​​​​​​ഷ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളാ​​​​​​യ ഇ​​​​​​ന്തോ​​​​​​നേ​​​​​​ഷ്യ​​​​​​യും മ​​​​​​ലേ​​​​​​ഷ്യ​​​​​​യും ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ൽ ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ മി​​​​​​ക്ക​​​​​​വ​​​​​​യും റേ​​​​​​പ്പ് സീ​​​​​​ഡ് എ​​​​​​ണ്ണ​​​​​​യി​​​​​​ൽ​​​​നി​​​​​​ന്നു​​​​​​മാ​​​​​​ണ് ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​തെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ൾ അ​​​​​​വ​​​​​​ർ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച പാ​​​​​​ച​​​​​​ക​​​​​​ എ​​​​​​ണ്ണ തു​​​​​​ട​​​​​​ങ്ങി മൃ​​​​​​ഗ​​​​​​ക്കൊ​​​​​​ഴു​​​​​​പ്പു​​​​വ​​​​​​രെ ഇ​​​​​​തി​​​​​​നാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. ലാ​​​​​​റ്റി​​​​​​ൻ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ക്കാ​​​​​​ർ സോ​​​​​​യാ​​​​​​ബീ​​​​​​ൻ എ​​​​​​ണ്ണ​​​​​​യാ​​​​​​ണ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ങ്കി​​​​​​ൽ, ഇ​​​​​​ന്തോ​​​​​​നേ​​​​​​ഷ്യ​​​​​​യും മ​​​​​​ലേ​​​​​​ഷ്യ​​​​​​യും പ​​​​​​ന​​​​​​യെ​​​​​​ണ്ണ​ ഉ​​​പ‍യോ​​​ഗി​​​ക്കു​​​ന്നു.

ഇ​​​​​​ന്ത്യ​​​​​​ൻ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ

2003ൽ ​​​​​​ഇ​​​ന്ത്യ​​​യി​​​ൽ ദേ​​​​​​ശീ​​​​​​യ ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ മി​​​​​​ഷ​​​​​​ൻ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. പെ​​​​​​ട്രോ​​​​​​ഡീ​​​​​​സ​​​​​​ലു​​​​​​മാ​​​​​​യി മി​​​​​​ശ്ര​​​​​​ണം ന​​​​​​ട​​​​​​ത്തി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​വ​​​​​​ഴി വി​​​​​​ദേ​​​​​​ശ​​​​​​നാ​​​​​​ണ്യം ലാ​​​​​​ഭി​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ല​​​​​​ക്ഷ്യം. കൃ​​​​​​ഷി​​​​​​ക്കു​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ത്ത പാ​​​​​​ഴ്നി​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജ​​​​​​ട്രോ​​​​​​ഫ (കാ​​​​​​ട്ടാ​​​​വ​​​​​​ണ​​​​​​ക്ക്) കൃ​​​​​​ഷി ചെ​​​​​​യ്ത് ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു ല​​​​​​ക്ഷ്യം. തു​​​ട​​​ർ​​​ന്ന് ഏ​​​​​​ഴു വ​​​​​​ർ​​​​​​ഷം പാ​​​​​​ഴ്ഭൂ​​​​​​മി ല​​​​​​ഭ്യ​​​​​​മാ​​​​​​യ രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ, മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ്, ഛത്തീ​​​​​​സ്ഗ​​​​​​ഡ്, ആ​​​​​​ന്ധ്ര​​​​​​പ്ര​​​​​​ദേ​​​​​​ശ്, ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക, ത​​​​​​മി​​​​​​ഴ്നാ​​​​​​ട് തു​​​​​​ട​​​​​​ങ്ങി​​​​​​യ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ൽ ജ​​​​​​ട്രോ​​​​​​ഫ കൃ​​​​​​ഷി പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ച്ചു.

2009ൽ ​​​​​​ദേ​​​​​​ശീ​​​​​​യ ജൈ​​​​​​വ ഇ​​​​​​ന്ധ​​​​​​ന ന​​​​​​യം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​പ്പോ​​​​​​ൾ പെ​​​​​​ട്രോ​​​​​​ളി​​​​​​യം ഇ​​​​​​ന്ധ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ 20% വീ​​​​​​തം എ​​​​​​ഥ​​​​​​നോ​​​​​​ളും ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ലും ക​​​​​​ല​​​​​​ർ​​​​​​ത്താ​​​​​​നു​​​​​​ള്ള നി​​​​​​ർ​​​​​​ദേ​​​​​​ശം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു. ഭ​​​​​​ക്ഷ്യ​​​​​​യോ​​​​​​ഗ്യ​​​​​​മ​​​​​​ല്ലാ​​​​​​ത്ത എ​​​​​​ണ്ണ​​​​​​ക്കു​​​​​​രു​​​​​​ക്ക​​​​​​ൾ​​​​​​ക്ക് താ​​​​​​ങ്ങു​​​​​​വി​​​​​​ല, എ​​​​​​ണ്ണ​​​​​​ക്ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ സം​​​​​​രം​​​​​​ഭ​​​​​​ക​​​​​​രി​​​​​​ൽ​​​നി​​​​​​ന്ന് ജൈ​​​​​​വ​​​​​​ഡീ​​​​​​സ​​​​​​ൽ വാ​​​​​​ങ്ങു​​​​​​മെ​​​​​​ന്ന ഉ​​​​​​റ​​​​​​പ്പ്, ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ൽ ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ള സ​​​​​​ർ​​​​​​ക്കാ​​​​​​ർ പി​​​​​​ന്തു​​​​​​ണ എ​​​​​​ന്ന​​​തെ​​​ല്ലാം ന​​​​​​യ​​​​​​രേ​​​​​​ഖ​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.

പ​​​ക്ഷേ, ജ​​​​​​ട്രോ​​​​​​ഫ കൃ​​​​​​ഷി പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ച്ച​​​​​​തു​​​​​​പോ​​​​​​ലെ വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി​​​​​​ല്ല. ന​​​​​​ല്ല പ​​​​​​രി​​​​​​പാ​​​​​​ല​​​​​​നം കൊ​​​​​​ടു​​​​​​ത്താ​​​​​​ല​​​​​​ല്ലാ​​​​​​തെ പാ​​​​​​ഴ്ഭൂ​​​​​​മി​​​​​​യി​​​​​​ൽ ജ​​​​​​ട്രോ​​​​​​ഫ​​​​​​യ്ക്ക് കാ​​​​​​ര്യ​​​​​​മാ​​​​​​യ വി​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നും, ശ​​​​​​രി​​​​​​യാ​​​​​​യ ഫ​​​​​​ലം കി​​​​​​ട്ടാ​​​​​​ൻ നാ​​​​​​ല​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷം സ​​​​​​മ​​​​​​യ​​​​​​മെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്നും മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​യ​​​​​​പ്പോ​​​​​​ൾ വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി കൃ​​​​​​ഷി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ നി​​​​​​രാ​​​​​​ശ​​​​​​രാ​​​​​​യി. ജ​​​​​​ട്രോ​​​​​​ഫ​​​​​​ക്കു​​​​​​രു ശേ​​​​​​ഖ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തും കൂ​​​​​​ലി​​​​ച്ചെ​​​​ല​​​​​​വേ​​​​​​റി​​​​​​യ ജോ​​​​​​ലി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഉ​​​​​​ങ്ങ്, മ​​​​​​ഹു​​​​​​വ, വേ​​​​​​പ്പ് തു​​​​​​ട​​​​​​ങ്ങി​​​​​​യ വൃ​​​​​​ക്ഷ​​​​​​വി​​​​​​ള​​​​​​ക​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്നു​​​​​​ള്ള എ​​​​​​ണ്ണ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​വും നാ​​​​​​മ​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ വ്യ​​​​​​വ​​​​​​സാ​​​​​​യം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​ന് ഭ​​​​​​ക്ഷ്യേ​​​​​​ത​​​​​​ര സ​​​​​​സ്യ​​​​​​എ​​​​​​ണ്ണ​​​​​​ക​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്ക​​​​​​ണം. അ​​​​​​ത് ഇ​​​​​​ന്ത്യ​​​​​​ൻ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ സാ​​​​​​ധ്യ​​​​​​മാ​​​​​​യി​​​​​​ല്ല. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ പ​​​​​​ദ്ധ​​​​​​തി പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടാ​​​​​​ൻ അ​​​​​​ക്കാ​​​​​​ല​​​​​​ത്തെ പെ​​​​​​ട്രോ​​​​​​ഡീ​​​​​​സ​​​​​​ലി​​​​​​ന്‍റെ കു​​​​​​റ​​​​​​ഞ്ഞ വി​​​​​​പ​​​​​​ണി വി​​​​​​ല​​​​​​യും കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി. സ​​​​​​സ്യ എ​​​​​​ണ്ണ​​​​​​ക​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്നു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന മി​​​​​​ക്ക​​​​​​വാ​​​​​​റും ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്ക് പെ​​​​​​ട്രോ​​​​​​ഡീ​​​​​​സ​​​​​​ലി​​​​ന്‍റെ വി​​​​​​ല​​​​​​യേ​​​​​​ക്കാ​​​​​​ൾ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ച്ചെ​​​​​​ല​​​​​​വ് കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. ത​​​​​​ത്ഫ​​​​​​ല​​​​​​മാ​​​​​​യി സ​​​​​​ർ​​​​​​ക്കാ​​​​​​ർ നി​​​​​​ശ്ച​​​​​​യി​​​​​​ച്ച വി​​​​​​ല​​​​​​യ്ക്ക് ജൈ​​​​​​വ​​​​​​ഡീ​​​​​​സ​​​​​​ൽ വി​​​​​​പ​​​​​​ണ​​​​​​നം ചെ​​​​​​യ്താ​​​​​​ൽ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ച്ചെ​​​​​​ല​​​​​​വു​​​​​​പോ​​​​​​ലും കി​​​​​​ട്ടാ​​​​​​ത്ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മാ​​​​​​ണുണ്ടാ​​​​​​യ​​​​​​ത്. 

2006ലെ ​​​​​​സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ചി​​​​​​ത്രം

ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ലി​​​​​ന്‍റെ യ​​​​​​ഥാ​​​​​​ർ​​​​​​ഥ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ച്ചെ​​​​​​ല​​​​​​വ് ലി​​​​​​റ്റ​​​​​​റി​​​​​​ന് 31 രൂ​​​​​​പ​​​​​​യോ​​​​​​ളം ആ​​​​​​യി​​​​​​രു​​​​​​ന്ന 2006​​​ൽ, ​​​പെ​​​​​​ട്രോ​​​​​​ഡീ​​​​​​സ​​​​​​ലി​​​​​​ന്‍റെ വി​​​​​​ല 20- 21 രൂ​​​​​​പ​​​​​​യും (നി​​​​​​കു​​​​​​തി​​​​​​യി​​​​​​ല്ലാ​​​​​​തെ), സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ സം​​​​​​ഭ​​​​​​ര​​​​​​ണ വി​​​​​​ല 25- 26 രൂ​​​​​​പ​​​​​​യും ആ​​​​​​യി​​​​​​രു​​​​​​ന്നു. ജാ​​​​​​ർ​​​​​​ഖ​​​​​​ണ്ഡ് പോ​​​​​​ലു​​​​​​ള്ള സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജൈ​​​​​​വ​​​​​​ഡീ​​​​​​സ​​​​​​ൽ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി സ്ഥാ​​​​​​പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട പ്ലാ​​​​​​ന്‍റു​​​​​​ക​​​​​​ൾ മി​​​​​​ക്ക​​​​​​തും അ​​​​​​ധി​​​​​​കം താ​​​​​​മ​​​​​​സി​​​​​​യാ​​​​​​തെ അ​​​​​​ട​​​​​​ച്ചു​​​​​​പൂ​​​​​​ട്ടി. ഇ​​​​​​ന്നി​​​​​​പ്പോ​​​​​​ൾ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ജൈ​​​​​​വ​​​​​​ഡീ​​​​​​സ​​​​​​ൽ ഉ​​​​​​ത്പാ​​​​​​ദ​​​​​​നം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച പാ​​​​​​ച​​​​​​ക എ​​​​​​ണ്ണ​​​​​​ക​​​​​​ളെ​​​​​​യും മ​​​​​​ലി​​​​​​ന​​​​​​മാ​​​​​​യ​​​​​​തോ കേ​​​​​​ടു​​​​​​വ​​​​​​ന്ന​​​​​​തോ ആ​​​​​​യ എ​​​​​​ണ്ണ​​​​​​ക​​​​​​ളെ​​​​​​യും ആ​​​​​​ശ്ര​​​​​​യി​​​​​​ക്കു​​​​​​ന്നു.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ന്ന പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ

ആ​​​​​​ദ്യ​​​​​​കാ​​​​​​ല​​​​​​ത്ത് ജ​​​​​​ട്രോ​​​​​​ഫ കൃ​​​​​​ഷി​​​​​​ക്ക് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ചി​​​​​​ല മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ വ​​​​​​ലി​​​​​​യ പ്ര​​​​​​ചാ​​​​​​രം കൊ​​​​​​ടു​​​​​​ത്തു. ശ​​​​​​രി​​​​​​യാ​​​​​​യ വി​​​​​​ശ​​​​​​ക​​​​​​ല​​​​​​നം ന​​​​​​ട​​​​​​ത്താ​​​​​​തെ​​​​​​യു​​​​​​ള്ള പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ വി​​​​​​ശ്വ​​​​​​സി​​​​​​ച്ച് ജ​​​​​​ട്രോ​​​​​​ഫ കൃ​​​​​​ഷി ചെ​​​​​​യ്ത പ​​​​​​ല സം​​​​​​രം​​​​​​ഭ​​​​​​ക​​​​​​ർ​​​​​​ക്കും പ​​​​​​ണം ന​​​​​​ഷ്‌​​​​ട​​​​പ്പെ​​​​​​ട്ടു.

കേ​​​​​​ര​​​​​​ള കാ​​​​​​ർ​​​​​​ഷി​​​​​​ക സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യു​​​​​​ടെ കീ​​​​​​ഴി​​​​​​ലു​​​​​​ള്ള കാ​​​​​​ർ​​​​​​ഷി​​​​​​ക എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് കോ​​​​​​ള​​​​​​ജി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ആ​​​​​​ദ്യ​​​​​​മാ​​​​​​യി ജൈ​​​​​​വ ഡീ​​​​​​സ​​​​​​ൽ സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ ഗൗ​​​​​​ര​​​​​​വ​​​​​​ത​​​​​​ര​​​​​​മാ​​​​​​യ ഗ​​​​​​വേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്ന​​​​​​ത്. 2002-2004 കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഈ ​​​​ലേ​​​​​​ഖ​​​​​​ക​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ വെ​​​​​​ളി​​​​​​ച്ചെ​​​​​​ണ്ണ​​​​​​യും റ​​​​​​ബ​​​​ർ​​​​​​ക്കു​​​​​​രു എ​​​​​​ണ്ണ​​​​​​യും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള പ​​​​​​ല​​​​​​വി​​​​​​ധ എ​​​​​​ണ്ണ​​​​​​ക​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്ന് ജൈ​​​​​​വ ​​​​​​ഡീ​​​​​​സ​​​​​​ൽ ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​വ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കു​​​​ക​​​​​​യും (2005) ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്.

ഡീ​​​​​​സ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​ൽ​​​​നി​​​​​​ന്നു​​​​​​ള്ള മ​​​​​​ലി​​​​​​നീ​​​​​​ക​​​​​​ര​​​​​​ണം കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ 30 ശ​​​​​​ത​​​​​​മാ​​​​​​നം​​​​ വ​​​​​​രെ വെ​​​​​​ളി​​​​​​ച്ചെ​​​​​​ണ്ണ​​​​​​യി​​​​​​ൽ​​​​നി​​​​​​ന്ന് ത​​​​​​യാ​​​​റാ​​​​​​ക്കി​​​​​​യ ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ൽ ക​​​​​​ല​​​​​​ർ​​​​​​ത്തി​​​​​​യ ഡീ​​​​​​സ​​​​​​ൽ ഇ​​​​​​ന്ധ​​​​​​നം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​ത് ന​​​​​​ല്ല​​​​​​താ​​​​​​ണെ​​​​​​ന്ന് പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ൽ ക​​​​​​ണ്ടി​​​​​​രു​​​​​​ന്നു. പ​​​​​​ക്ഷേ, ഇ​​​​​​ന്ധ​​​​​​ന​​​​​​മെ​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ൽ ജൈ​​​​​​വ​​​​​​ഡീ​​​​​​സ​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​നു​​​​​​ള്ള സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പ​​​​​​രി​​​​​​മി​​​​​​തി​​​​​​യും പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ൽ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

വി​​​​ദ​​​​ഗ്ധ ​​​​പ​​​​ഠ​​​​നം വേ​​​​ണം

ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ജൈ​​​​​​വ​​​​​​ ഡീ​​​​​​സ​​​​​​ൽ പ​​​​​​ദ്ധ​​​​​​തി വി​​​​​​ജ​​​​​​യി​​​​​​ക്കാ​​​​​​ത്ത​​​​​​ത് വേ​​​​​​ണ്ട​​​​​​ത്ര ശാ​​​​​​സ്ത്രീ​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പി​​​​​​ൻ​​​​​​ബ​​​​​​ല​​​​​​മി​​​​​​ല്ലാ​​​​​​തെ ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചു എ​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ടുകൂ​​​​​​ടി​​​​​​യാ​​​​​​ണ്. ജൈ​​​​​​വ ​​​​​​ഇ​​​​​​ന്ധ​​​​​​ന​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​സ്ഥി​​​​​​തിസൗ​​​​​​ഹൃ​​​​​​ദ​​​​​​മാ​​​​​​ണെ​​​​​​ന്ന​​​​​​തും രാ​​​​​​ജ്യ​​​​​​ത്തി​​​​​ന്‍റെ ഇ​​​​​​ന്ധ​​​​​​ന സ്വ​​​​​​യം​​​​​​പ​​​​​​ര്യാ​​​​​​പ്ത​​​​​​ത​​​​​​യ്ക്ക് പി​​​​​​ൻ​​​​​​ബ​​​​​​ല​​​​​​മേ​​​​​​കു​​​​​​മെ​​​​​​ന്നു​​​​​​മു​​​​​​ള്ള കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ത​​​​​​ർ​​​​​​ക്ക​​​​​​മി​​​​​​ല്ല.

പ​​​​​​ക്ഷേ, പു​​​​​​തി​​​​​​യ ഇ​​​​​​ന്ധ​​​​​​ന​​​​​​ന​​​​​​യ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​മു​​​​മ്പ് അ​​​​​​വ​​​​​​യു​​​​​​ടെ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വും പാ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ വി​​​​​​വി​​​​​​ധ ത​​​​​​ല​​​​​​ങ്ങ​​​​​​ൾ വി​​​​​​ദ​​​​​​ഗ്ധ​​​​പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ന് വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്ക​​​​ണം. ​​കൂ​​​​ടാ​​​​തെ, സാ​​​​​​മൂ​​​​ഹി​​​​ക-​​​​​​സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ങ്ങ​​​​​​ൾ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തു​​​​​​ക​​​​​​യും അ​​​​​​വ പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യു​​​​ക​​​​യും വേ​​​​​​ണം.

(അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു)

Tags : Biodiesel Indian Defeat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up