Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defeat

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പൊ​തു​വേ​ദി​യി​ൽ ആ​ദ്യ​മാ​യി പി​ണ​റാ​യി

ശ്രീ​ക​ണ്ഠ​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ആ​ദ്യ​മാ​യി പൊ​തു​വേ​ദി​യി​ൽ നി​യു​ക്ത പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. പ​രാ​ജ​യം സി​പി​എ​മ്മി​ന്‍റെ​യോ എ​ൽ​ഡി​എ​ഫി​ന്‍റെ​യോ അ​വ​സാ​ന​മാ​യി ആ​രും ക​ണേ​ണ്ട​തി​ല്ല. കൂ​ടു​ത​ൽ ജ​ന​പി​ന്തു​ണ​യോ​ടെ തി​രി​ച്ചു​വ​രു​മെ​ന്നും ഇ​തു​പോ​ലു​ള്ള അ​നേ​കം ഘ​ട്ട​ങ്ങ​ൾ പാ​ർ​ട്ടി​യും മു​ന്ന​ണി​യും ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

ശ്രീ​ക‌​ണ്ഠ​പു​രം നി​ടി​യേ​ങ്ങ​യി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​നാ​യി നി​ർ​മി​ച്ച ഇ.​എം.​എ​സ് സ്മാ​ര മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​സ​ഭ​യി​ൽ ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ 10 വ​ർ​ഷം​കൊ​ണ്ട് കേ​ര​ള​ത്തെ​യും ജ​ന​ങ്ങ​ളെ​യും പു​രോ​ഗ​തി​യി​ലേ​ക്കു ന​യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഞ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ർ​ച്ച വേ​ണം. ആ ​തു​ട​ർ​ച്ച ഞ​ങ്ങ​ൾ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്ന ഒ​രു നി​ർ​ബ​ന്ധ​വും ഇ​ല്ല. ഇ​പ്പോ​ൾ ജ​ന​വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്.

നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്കും ജ​ന​ക്ഷേ​മ​ത്തി​നും ഉ​ത​കു​ന്ന​വ​യെ​ല്ലാം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നു​ള്ള ക്രി​യാ​ത്മ​ക പി​ന്തു​ണ​യും ന​ൽ​കും. എ​ന്നാ​ൽ അ​തി​നു വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ണ്ടാ​യാ​ൽ അ​തി​ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യും ചെ​യ്യും. വി​ദ്യാ​ഭ്യാ​സ​രം​ഗ​വും ആ​രോ​ഗ്യ​രം​ഗ​വും ത​ക​ര്‍​ന്ന​ടി​ഞ്ഞ സ്ഥി​തി​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഈ ​ര​ണ്ടു മേ​ഖ​ല​യെ​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്ത് അ​ഭൂ​ത​പൂ​ര്‍​വ വ​ള​ര്‍​ച്ച​യി​ലേ​ക്ക് സം​സ്ഥാ​ന​ത്തെ എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ദേ​ശീ​യ ത​ല​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. ഇ​തെ​ല്ലാം ഉ​ണ്ടെ​ങ്കി​ലും ഭ​ര​ണ​മാ​റ്റം വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ വി​ധി എ​ഴു​തി​യ​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യാ സെ​ക്ര​ട്ട​റി എം.​സി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 200 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന കെ.​വി.​സു​രേ​ഷ് കു​മാ​ർ സ്മാ​ര​ക​ഹാ​ൾ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷും ഇ​എം​എ​സ് സ്മാ​ര​ക വാ​യ​ന​ശാ​ല ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​വി.​ഗോ​പി​നാ​ഥും ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

Kerala

ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യു​ടെ തോ​ല്‍​വി; ഷാ​ഹു​ല്‍ ഹ​മീ​ദി​നെ ചു​മ​ത​ല​ക​ളി​ല്‍ നി​ന്ന് മാ​റ്റി

ക​ണ്ണൂ​ർ: ജ​യ​ന്തി രാ​ജ​ന്‍റെ തോ​ല്‍​വി​യ്ക്ക് പി​ന്നാ​ലെ കൂ​ത്തു​പ​റ​മ്പി​ലെ മു​സ്‌​ലിം ലീ​ഗി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ഹു​ല്‍ ഹ​മീ​ദി​നെ ചു​മ​ത​ല​ക​ളി​ല്‍ നി​ന്ന് മാ​റ്റി​നി​ര്‍​ത്തി.

ഷാ​ഹു​ല്‍ ഹ​മീ​ദി​നെ​തി​രെ ലീ​ഗി​ല്‍ ത​ന്നെ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ജ​യ​ന്തി രാ​ജ​ന്‍റെ തോ​ല്‍​വി​ക്ക് കാ​ര​ണം ഷാ​ഹു​ല്‍ ഹ​മീ​ദാ​ണെ​ന്നും എ​ല്‍‍​ഡി​എ​ഫി​ന് വേ​ണ്ടി ഷാ​ഹു​ല്‍ ഹ​മീ​ദ് പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം ലീ​ഗ് അ​ണി​ക​ളു​ടെ ആ​രോ​പ​ണം.

ഷാ​ഹു​ല്‍ ഹ​മീ​ദി​നെ യൂ​ദാ​സ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് മ​ണ്ഡ​ല​ത്തി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മം, താ​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി​യാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്ന് ഷാ​ഹു​ൽ ഹ​മീ​ദ് പ്ര​തി​ക​രി​ച്ചു. ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് ന​ട​പ​ടി. നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു. കൃ​ത്യം ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ൽ ത​നി​ക്കെ​തി​രെ പ​റ​യു​ന്ന​വ​ർ പ്ര​തി​ക​ളാ​കും എ​ന്ന് ഉ​റ​പ്പാ​ണ്. ത​ന്‍റെ ഭാ​ര്യ, സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ പോ​സ്റ്റി​ട്ട​ത് വൈ​കാ​രി​ക​മാ​യാ​ണ്. അ​ത് അ​പ്പോ​ൾ ത​ന്നെ തി​രു​ത്തി​ച്ചി​രു​ന്നു. പാ​ർ​ട്ടി​യോ​ട് മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ഷാ​ഹു​ൽ ഹ​മീ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വോ​ട്ടു​ചോ​ർ​ച്ച പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി: പി.​കെ. ശ​ശി

പാ​ല​ക്കാ​ട്: വി​ജ​യ​സാ​ധ്യ​ത ഏ​റെ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തു വോ​ട്ട് ഡീ​ലാ​ണെ​ന്ന് യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യും ഡെ​മോ​ക്രാ​റ്റി​ക് മാ​ർ​ക്സി​സ്റ്റ് ഫ്ര​ണ്ട് (ഡി​എം​എ​ഫ്) നേ​താ​വു​മാ​യ പി.​കെ. ശ​ശി ആ​രോ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 11,122 വോ​ട്ടു​ക​ൾ ചോ​ർ​ന്ന​താ​യി അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ല​ത്തു ബി​ജെ​പി​ക്ക് ഏ​ക​ദേ​ശം 17,000 വോ​ട്ടി​ന്‍റെ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ ശ​ശി ഇ​തി​നു​പി​ന്നി​ൽ ആ​രാ​ണു​ള്ള​തെ​ന്ന് യു​ഡി​എ​ഫും മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം യു​ഡി​എ​ഫ് നേ​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ സി​പി​എ​മ്മി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. ഡി​എം​എ​ഫ് യു​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​യി തൃ​ത്താ​ല, കോ​ങ്ങാ​ട്, ചി​റ്റൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു സീ​റ്റ് ന​ഷ്ട​മാ​യി. സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ല​ത്തൂ​ർ, മ​ല​ന്പു​ഴ, ത​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ല​ട​ക്കം ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ജി​ല്ല​യി​ലെ 12 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഇ​ട​തു​പ​ക്ഷ​ത്തി​ന് 78,499 വോ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യി. ഇ​തി​ൽ ഡി​എം​എ​ഫി​ന്‍റെ സ്വാ​ധീ​ന​ത്തെ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി നി​ര​ന്ത​രം ത​ന്നെ വി​മ​ർ​ശി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ പി.​കെ. ശ​ശി, താ​ൻ ഒ​ന്നു​മ​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് ദി​വ​സ​വും ത​ന്നെ​ക്കു​റി​ച്ചു പ​റ​യു​ന്ന​തെ​ന്നു ചോ​ദി​ച്ചു. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ്പി​രി​റ്റ് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പി.​കെ. ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

തോ​ൽ​വി ഇ​ട​തു​മു​ന്ന​ണി ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കും;തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​യി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന മാ​​​​ത്രം ന​​​​ട​​​​ത്തി ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലൊ​​​​രു ക​​​​ന​​​​ത്ത​​​​തോ​​​​ൽ​​​​വി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​ല്ലെ​​​​ന്ന പൊ​​​​തു​​​​വി​​​​കാ​​​​ര​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.

ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രു​​​​പാ​​​​ടു ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഇ​​​​തി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണം ഫ​​​​ല​​​​വ​​​​ത്താ​​​​യി​​​​ല്ലെ​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ലം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും യോ​​​​ഗ​​​​ത്തി​​​​ൽ നേ​​​​താ​​​​ക്ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഭ​​​​ര​​​​ണ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചു സ​​​​മ​​​​ഗ്ര​​​​മാ​​​​യ ഒ​​​​രു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ന​​​​യ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ലും ഗൗ​​​​ര​​​​വ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​യോ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളോ ഉ​​​​ണ്ടാ​​​​യി​​​​ല്ല.

ഇ​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എ​​​​ന്തു​​​​കൊ​​​​ണ്ടോ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ മ​​​​റ​​​​ന്നു​​​​പോ​​​​യെ​​​​ന്നും തോ​​​​ൽ​​​​വി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു ഗൗ​​​​ര​​​​വ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി മു​​​​ന്നോ​​​​ട്ടു പോ​​​​യാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ൽ നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.

മു​​​​ന്ന​​​​ണി​​​​യി​​​​ലെ ഓ​​​​രോ പാ​​​​ർ​​​​ട്ടി​​​​യും തോ​​​​ൽ​​​​വി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി അ​​​​ടു​​​​ത്ത മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടു ന​​​​ൽ​​​​കാ​​​​നും യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

നേ​​​​രി​​​​ട്ട​​​​തു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി:ടി.​​​​പി. ​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ

 തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി നേ​​​​രി​​​​ട്ട​​​​തു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണെ​​​​ന്നു ക​​​​ണ്‍​വീ​​​​ന​​​​ർ ടി.​​​​പി.​​ രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ. തോ​​​​ൽ​​​​വി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും എ​​​​ല്ലാ ഭാ​​​​ഗ​​​​ത്തു നി​​​​ന്നും ഉ​​​​ണ്ടാ​​​​കും. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം കേ​​​​ൾ​​​​ക്കു​​​​മെ​​​​ന്നും തി​​​​രു​​​​ത്തേ​​​​ണ്ട​​​​തു തി​​​​രു​​​​ത്തു​​​​മെ​​​​ന്നുംടി.​​​​പി. ​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻപ​​​​റ​​​​ഞ്ഞു.

Kerala

സി​പി​എം കോ​ട്ട​ക​ളി​ലെ പ​രാ​ജ​യ​വും വോ​ട്ടു​ചോ​ർ​ച്ച​യും; കെ.​കെ. രാ​ഗേ​ഷി​നു വി​മ​ർ​ശ​നം

ക​​​ണ്ണൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സി​​​പി​​​എം കോ​​​ട്ട​​​ക​​​ളി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ലും വോ​​​ട്ട് ചോ​​​ർ​​​ച്ച​​​യി​​​ലും ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷും പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലേ​​​ക്ക്.

കെ.​​​കെ. രാ​​​ഗേ​​​ഷി​​​നെ​​​തി​​​രേ ജി​​​ല്ല​​​യി​​​ൽ പോ​​​സ്റ്റ​​​ർ പ്ര​​​ചാ​​​ര​​​ണ​​​വും സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​വും വ്യാ​​​പ​​​ക​​​മാ​​​യി​. രാ​​​ഗേ​​​ഷി​​​നെ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു​​നി​​​ന്നു മാ​​​റ്റി പി. ​​​ജ​​​യ​​​രാ​​​ജ​​​നെ തി​​​രി​​​ച്ചു കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​ണു സൈ​​​ബ​​​ർ സ​​​ഖാ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യം.

പ​​​യ്യ​​​ന്നൂ​​​രി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് വി​​​വാ​​​ദ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി അ​​​ണി​​​ക​​​ൾ​​​ക്ക് കൃ​​​ത്യ​​​മാ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ രാ​​​ഗേ​​​ഷി​​​നു ക​​​ഴി​​​യാ​​​ത്ത​​​താ​​​ണു സി​​​പി​​​എം പാ​​​ർ​​​ട്ടി കോ​​​ട്ട​​​യാ​​​യ പ​​​യ്യ​​​ന്നൂ​​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​നു വ​​​ലി​​​യ തോ​​​ൽ​​​വി ഏ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി വ​​​ന്ന​​​ത്.

വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ​​ത്ത​​​ന്നെ ശ​​​രി​​​യാ​​​യ ക​​​ണ​​​ക്ക് വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ പ​​​യ്യ​​​ന്നൂ​​​രി​​​ലെ ഏ​​​രി​​​യാ-​​​ബ്രാ​​​ഞ്ച്-​​​ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ത്തി​​​നു സാ​​​ധി​​​ക്കാ​​​ത്ത​​​തും പ​​​രാ​​​ജ​​​യ​​​കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.

ത​​​ളി​​​പ്പ​​​റ​​​ന്പ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പി.​​​കെ. ശ്യാ​​​മ​​​ള​​​യ്ക്കെ​​​തി​​​രേ ലോ​​​ക്ക​​​ൽ-​​​ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ച​​​പ്പോ​​​ഴും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​തെ ശ്യാ​​​മ​​​ള​​​യെ​​ത്ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ, ത​​​ളി​​​പ്പ​​​റ​​​ന്പ് എ​​​ന്ന പാ​​​ർ​​​ട്ടി​​​ക്കോ​​​ട്ട​​​യി​​​ലും പ​​​രാ​​​ജ​​​യം സി​​​പി​​​എം രു​​​ചി​​​ച്ച​​​റി​​​ഞ്ഞു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ വി​​​ജ​​​യം നേ​​​ടാ​​​ത്ത​​​ത് സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ കെ.​​​കെ.​​​ രാ​​​ഗേ​​​ഷി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Kerala

കേളുവിന്‍റെ പ​രാ​ജ​യം സി​പി​എ​മ്മി​ന് ക്ഷീ​ണ​മാ​യി

ക​​​ൽ​​​പ്പ​​​റ്റ: സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ-​​​പി​​​ന്നാ​​​ക്ക ക്ഷേ​​​മ​​​മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന ഒ.​​​ആ​​​ർ. കേ​​​ളു​​​വി​​​ന്‍റെ പ​​​രാ​​​ജ​​​യം സി​​​പി​​​എ​​​മ്മി​​​ന് ക്ഷീ​​​ണ​​​മാ​​​യി.

യു​​​ഡി​​​എ​​​ഫി​​​ന്‍റെ മ​​​ണ്ഡ​​​ല​​​മാ​​​യി​​​രു​​​ന്ന മാ​​​ന​​​ന്ത​​​വാ​​​ടി 2011ലാ​​​ണ് ഒ.​​​ആ​​​ർ. കേ​​​ളു​​​വി​​​നെ​​​യി​​​റ​​​ക്കി സി​​​പി​​​എം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ, മൂ​​​ന്നാം ത​​​വ​​​ണ മ​​​ണ്ഡ​​​ലം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സി​​​പി​​​എ​​​മ്മി​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​നും ആ​​​യി​​​ല്ല.

2016ൽ 1,307 ​​​വോ​​​ട്ടാ​​​യി​​​രു​​​ന്നു കേ​​​ളു​​​വി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം. പ്രി​​​യ​​​ങ്ക ഗാ​​​ന്ധി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​മു​​​ഖ​​​ർ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തി​​​യ​​​തും യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യം ഗം​​​ഭീ​​​ര​​​മാ​​​ക്കി.

Kerala

കേരള കോണ്‍ഗ്രസ്- എമ്മിന് സമ്പൂർണ തോ​ൽ​വി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ല്‍ സം​പൂ​ജ്യ​രാ​യി. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി ഉ​ള്‍പ്പെ​ടെ ഉ​ള്‍പ്പെ​ടെ 12 സീ​റ്റി​ലും പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ 12 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ച്ച് അ​ഞ്ചു സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ച മാ​ണി ഗ്രൂ​പ്പി​നാ​ണ് ഇ​ത്ത​വ​ണ ദ​യ​നീ​യ പ​രാ​ജ​യം ഏ​ല്‍ക്കേ​ണ്ടി വ​ന്ന​ത്.​

ഏ​ക മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഇ​ടു​ക്കി​യി​ല്‍ യു​ഡി​എ​ഫി​ലെ റോ​യി കെ. ​പൗ​ലോ​സി​നോ​ട് 23,822 വോ​ട്ടി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി.അ​വ​സാ​ന ലാ​പ്പി​ലെ​ങ്കി​ലും പാ​ലാ​യി​ല്‍ ജോ​സ് കെ.​മാ​ണി ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മാ​ണി സി ​കാ​പ്പ​നോ​ട് 2991 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ടു.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍.​ജ​യ​രാ​ജ് ഉ​റ​പ്പാ​യും വി​ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു കേ​ര​ള കോ​ണ്‍ഗ്ര​സ് ക​ണ​ക്കു​കൂ​ട്ട​ല്‍. പൂ​ഞ്ഞാ​റി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് സി​റ്റിം​ഗ് എം​എ​ല്‍എ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലും ജോ​ബ് മൈ​ക്കി​ളും നേ​രി​ട്ട​ത്.

റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ​നും തോ​ല്‍വി ഏ​റ്റു​വാ​ങ്ങി. കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​മ​ത്സ​രി​ച്ച തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, പി​റ​വം, പെ​രു​മ്പാ​വൂ​ര്‍, ചാ​ല​ക്കു​ടി, ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും ദ​യ​നീ​യ പ​രാ​ജ​യ​മാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

Kerala

പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു, പോ​രാ​യ്മ​ക​ൾ തി​രു​ത്തും: സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്കു​ണ്ടാ​യ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും പ​രാ​ജ​യ​ത്തെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് പോ​രാ​യ്മ​ക​ൾ തി​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നാ​ണു ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. ഉ​യ​ർ​ന്നു​വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളേ​യും പോ​രാ​യ്മ​ക​ളേ​യും പ​രി​ശോ​ധി​ച്ച് അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​വി​ഷ്ക്ക​രി​ക്കു​മെ​ന്നും സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.

National

ഗൂ​ഢ​നീ​ക്കം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ‍ വി​ജ​യം: പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: വ​നി​താ​സം​വ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി.

രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഢാ​ലോ​ച​ന പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് മാ​ധ്യ​മ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശി​നൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്രി​യ​ങ്ക പ​റ​ഞ്ഞു.

വ​നി​താ​സം​വ​ര​ണ​ത്തെ പ്ര​തി​പ​ക്ഷം എ​തി​ർ​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് ബി​ജെ​പി രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് മു​തി​രു​ന്പോ​ഴാ​ണ് പ്രി​യ​ങ്ക​യെ മു​ൻ​നി​ർ​ത്തി​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ നീ​ക്കം.ഏ​തു​വി​ധേ​ന​യും അ​ധി​കാ​രം നി​ല​നി​ർ​ത്താ​നു​ള്ള ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

 

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പ​രാ​ജ​യ​ഭീ​തി മൂ​ലം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​ക്കെ​​​തി​​​രെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രെ​​​യും ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​ഭീ​​​തി മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​മാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​ച​​​ര​​​ണ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​രോ​​​പി​​​ച്ചു.

കോ​​​ണ്‍​ഗ്ര​​​സ് 100 സീ​​​റ്റി​​​ൽ അ​​​ധി​​​കം നേ​​​ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തും എ​​​ന്ന് തി​​​രി​​​ച്ച​​​റി​​​വാ​​​ണ് പി​​​ണ​​​റാ​​​യി​​​യെ വി​​​ല​​​കു​​​റ​​​ഞ്ഞ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് ബി​​​ജെ​​​പി​​​യു​​​ടെ ഭാ​​​ഷ​​​യി​​​ലും ശ​​​ബ്ദ​​​ത്തി​​​ലു​​​മാ​​​ണ്. ബി​​​ജെ​​​പി​​​ക്കു സം​​​സ്ഥാ​​​ന​​​ത്ത് എം​​​എ​​​ൽ​​​എ​​​മാ​​​രെ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ക്വ​​​ട്ടേ​​​ഷ​​​നും പി​​​ണ​​​റാ​​​യി ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. മോ​​​ദി പി​​​ണ​​​റാ​​​യി ഡീ​​​ലു​​​ക​​​ളാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ൽ.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കേ​​​സി​​​ൽ നി​​​ന്നും ജ​​​ന​​​ങ്ങ​​​ളു​​​ടെ ശ്ര​​​ദ്ധ​​​തി​​​രി​​​ക്കാ​​​നും സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള മ​​​റ​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം പാ​​​ഴാ​​​യ​​​യ​​​തു പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ഖ​​​ത്തി​​​നേ​​​റ്റ അ​​​ടി​​​യാ​​​ണെന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Sports

അജ്‍സലിന് ഇരട്ട ഗോൾ; സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ വീഴ്ത്തി കേരളം

ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ശക്തരായ പഞ്ചാബിനെ വീഴ്ത്തി കേരളം. ആസാമിലെ സിലാപത്തർ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് കേരളത്തിന്‍റെ ജയം.

കളിയുടെ ആദ്യ പകുതിയിൽ മറുപടിയില്ലാതെ ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം മുഹമ്മദ് അജ്സൽ ഇരട്ടഗോൾ മികവിലാണ് കേരളത്തിന്‍റെ വിജയക്കുതിപ്പ്.

ആദ്യ പകുതിയുടെ 27-ാം മിനിറ്റിൽ പഞ്ചാബ് താരം ജതീന്ദർ സിംഗാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 55-ാം മിനിറ്റിൽ എം. മനോജിന്‍റെ ഗോളിൽ കേരളം സമനില പിടിച്ചു.

പിന്നാലെ കനത്ത പോരാട്ടത്തിനൊടുവിൽ 58, 62 മിനിറ്റുകളിൽ മുഹമ്മദ് അജ്സൽ തുടർച്ചയായി വലകുലുക്കിയതോടെ മത്സരം 3–1ന് അവസാനിച്ചു.

ഗ്രൂപ്പ്‌ ബിയിൽ 24ന് റെയിൽവേസുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്.

Kerala

സ​ർ​ക്കാ​ർ സമ്പൂ​ർ​ണ പ​രാ​ജ​യം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണു ഗ​​​വ​​​ർ​​​ണ​​​ർ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രാ​​​ജ​​​യം തു​​​റ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഈ ​​​ന​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​മ്പേ ത​​​ക​​​ർ​​​ന്നു. എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ പ​​​രി​​​പൂ​​​ർ​​​ണ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്ന​​​തി​​​ന്‍റെ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ തെ​​​ളി​​​വ് ആ​​​ണ് ഈ ​​​ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം.

ജ​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​മു​​​ഖീ ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ധൈ​​​ര്യം ഇ​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് നി​​​ര​​​ന്ത​​​രം വ​​​ർ​​​ഗീ​​​യ​​​ത മാ​​​ത്രം പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Leader Page

മാരാരിക്കുളം തോല്‍വിയുടെ അടിയൊഴുക്കും അന്തര്‍ധാരയും

1996. മാ​​​രാ​​​രി​​​ക്കു​​​ള​​​ത്തെ ചെ​​​ങ്കോ​​​ട്ട കു​​​ലു​​​ങ്ങി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പി​​​ല്‍ കേ​​​ര​​​ള​​​മൊ​​​ട്ടാ​​​കെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ചെ​​​ങ്കൊ​​​ടി പി​​​ടി​​​ക്കു​​​മ്പോ​​​ള്‍ സ്വ​​​ന്തം കാ​​​ല്‍കീ​​​ഴി​​​ലെ മ​​​ണ്ണി​​​ള​​​കു​​​ന്ന​​​ത് വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍ അ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ല്‍ പാ​​​ര്‍ട്ടി പാ​​​ള​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ വി​​​എ​​​സി​​​നെ​​​തി​​​രേ പ​​​ട​​​യൊ​​​രു​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ഒ​​​രു​​​നി​​​ര സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ അ​​റി​​​ഞ്ഞി​​​രു​​​ന്നു. 1991ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മാ​​​രാ​​​രി​​​ക്കു​​​ള​​​ത്ത് ല​​​ഭി​​​ച്ച 9980 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം ഉ​​​യ​​​ര്‍ത്തി വേ​​​ലി​​​ക്ക​​​ക​​​ത്ത് ശ​​​ങ്ക​​​ര​​​ന്‍ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍ അ​​​ടു​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്ന് കേ​​​ര​​​ളം ക​​​രു​​​തി​​​യെ​​​ങ്കി​​​ലും മാ​​​രാ​​​രി​​​ക്കു​​​ള​​​ത്തെ ജ​​​ന​​​വി​​​ധി തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രു​​​ന്നു. ആ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഏ​​​ക പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍.

തോ​​​ല്‍ക്കാ​​​ന്‍ മാ​​​ത്രമായി പ​​​ല​​​ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച കോ​​​ണ്‍ഗ്ര​​​സി​​​ലെ പി.​​​ജെ. ഫ്രാ​​​ന്‍സി​​​സി​​​നോ​​​ട് 1965 വോ​​​ട്ടു​​​ക​​​ള്‍ക്ക് വി​​​എ​​​സ് തോ​​​റ്റു. വി​​​എ​​​സ് ആ ​​​തോ​​​ല്‍വി ഒ​​​രി​​​ക്ക​​​ലും പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​തേ​​​സ​​​മ​​​യം ഫ്രാ​​​ന്‍സി​​​സി​​​ന്‍റെ മി​​​ന്നും ജ​​​യം യു​​​ഡി​​​എ​​​ഫ് ഏ​​​ഴ​​​യ​​​ല​​​ത്തു​​​പോ​​​ലും പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍ നാ​​​ലാ​​​യി​​​രം വോ​​​ട്ടു​​​ക​​​ള്‍ക്ക് തോ​​​ല്‍ക്കു​​​മെ​​​ന്ന് ബൂ​​​ത്ത് ത​​​ല ത​​​ല​​​യെ​​​ണ്ണ​​​ലി​​​ലൂ​​​ടെ ഒ​​​രു നി​​​ര നേ​​​താ​​​ക്ക​​​ള്‍ ഗ​​​ണി​​​ച്ചി​​​രു​​​ന്നു. അ​​​ങ്ങ​​​നെ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​പോ​​​ലും ഇ​​​ല്ലാ​​​തി​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഇ.​​​കെ. നാ​​​യ​​​നാ​​​ര്‍ മൂ​​​ന്നാ​​​മൂ​​​ഴ​​​വും കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി.

കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ട​​​തു​​​ത​​​രം​​​ഗം ആ​​​ഞ്ഞു​​​വീ​​​ശി​​​യ ജ​​​ന​​​വി​​​ധി​​​യി​​​ല്‍ മാ​​​രാ​​​രി​​​ക്കു​​​ള​​​ത്തെ തോ​​​ല്‍വി കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എ​​​മ്മി​​​നെ മാ​​​ത്ര​​​മ​​​ല്ല പോ​​​ളി​​​റ്റ് ബ്യൂ​​​റോ​​​യെ​​​യും ഞെ​​​ട്ടി​​​ച്ചു. പാ​​​ര്‍ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ച്ചു നാ​​​ല് വോ​​​ട്ടു​​​ക​​​ള്‍ക്ക് ഇ.​​​കെ. നാ​​​യ​​​നാ​​​രോ​​​ടു വി​​​എ​​​സ് തോ​​​റ്റ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു മാ​​​രാ​​​രി​​​ക്കു​​​ള​​​ത്തു​​​ണ്ടാ​​​യ ആ​​​ഘാ​​​തം.

തോ​​​ല്‍വി​​​യെ​​​ക്കു​​​റി​​​ച്ച് താ​​​ത്വി​​​ക​​​മാ​​​യ അ​​​വ​​​ലോ​​​ക​​​ന​​​ങ്ങ​​​ള്‍ പ​​​ല​​​തു​​​ണ്ടാ​​​യെ​​​ങ്കി​​​ലും ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ നേ​​​താ​​​ക്ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ വി​​​എ​​​സി​​​നെ പി​​​ന്നി​​​ല്‍നി​​​ന്നു കു​​​ത്തി​​​യെ​​​ന്നും പ​​​ന്തീ​​​രാ​​​യി​​​രം പാ​​​ര്‍ട്ടി വോ​​​ട്ടു​​​ക​​​ള്‍ ര​​​ഹ​​​സ്യ​​​മാ​​​യി പി.​​​ജെ. ഫ്രാ​​​ന്‍സി​​​സി​​​ന്‍റെ കൈ​​​പ്പ​​​ത്തി​​​യി​​​ല്‍ കു​​​ത്തി​​​യെ​​​ന്നു​​മു​​ള്ള റി​​​പ്പോ​​​ര്‍ട്ട് സി​​​പി​​​എം ഫ​​​യ​​​ലി​​​ല്‍ ചു​​​വ​​​പ്പു​​​നാ​​​ട കെ​​​ട്ടി​​​മു​​​റു​​​ക്കി.

പാ​​​ര്‍ട്ടി​​​ക്കു​​​ള്ളി​​​ല്‍ ഒ​​​രു പ്രാ​​​ദേ​​​ശി​​​ക അ​​​ന്ത​​​ര്‍ധാ​​​ര രൂ​​​പം​​കൊ​​​ണ്ടി​​​രു​​​ന്നു​​​വെ​​​ന്നതും പാ​​​ര്‍ട്ടി​​​ക്കു പു​​​റ​​​ത്ത് വോ​​​ട്ട് ധ്രുവീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യെ​​​ന്ന​​​തു​​​മൊ​​​ക്കെ വേ​​​റെ​​​യും കാ​​​ര​​​ണ​​​ങ്ങ​​​ള്‍. അ​​​ത്ത​​​വ​​​ണ ചേ​​​ര്‍ത്ത​​​ല​​​യി​​​ല്‍ എ.​​​കെ. ആ​​​ന്‍റ​​ണി മ​​​ത്സ​​​രി​​​ച്ച​​​തി​​​നാ​​​ല്‍ ചേ​​​ര്‍ത്ത​​​ല​​​യി​​​ലു​​​ണ്ടാ​​​യ യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​ക​​​മ്പ​​​നം മാ​​​രി​​​ക്കു​​​ള​​​ത്തു​​​മു​​​ണ്ടാ​​​യി എ​​​ന്ന​​​താ​​​യി​​​രു​​​ന്നു മ​​​റ്റൊ​​​രു നി​​​ഗ​​​മ​​​നം. ആ​​​ന്‍റ​​​ണി ഉ​​​യ​​​ര്‍ത്തി​​​യ ആ​​​വേ​​​ശ​​​ത്തി​​​നൊ​​​പ്പം ക്രി​​​സ്ത്യ​​​ന്‍ വോ​​​ട്ടു​​​ക​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണ​​​വും കെ.​​​ആ​​​ര്‍. ഗൗ​​​രി​​​യ​​​മ്മ​​​യു​​​ടെ ജെ​​​എ​​​സ്എ​​​സ് രൂ​​​പീ​​​ക​​​ര​​​ണ​​​വും വി​​​എ​​​സി​​​ന്‍റെ തോ​​​ല്‍വി​​​ക്കു കാ​​​ര​​​ണ​​​മാ​​​യ​​​താ​​​യി നി​​​ഗ​​​മി​​​ച്ചു. ഗൗ​​​രി​​​യ​​​മ്മ​​​യെ സി​​​പി​​​എം പു​​​റ​​​ത്താ​​​ക്കി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മാ​​​രാ​​​രി​​​ക്കു​​​ളം ചു​​​വ​​​പ്പുകോ​​​ട്ട​​​യി​​​ല്‍ അ​​​ട്ടി​​​മ​​​റി ന​​​ട​​​ക്കു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് പോ​​​ലും പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല.

എ​​​ന്നാ​​​ല്‍ മാ​​​രാ​​​രി​​​ക്കു​​​ള​​​ത്ത് ഏ​​​രി​​​യ, ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ല്‍ സാ​​​മ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സം​​​ഘ​​​ടി​​​ത​​​മാ​​​യ കാ​​​ലു​​​വാ​​​ര​​​ലു​​​ണ്ടാ​​​യെ​​​ന്നും പോ​​​ളിം​​​ഗ് ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സി​​​പി​​​എം സൂ​​​ക്ഷ്മ​​​ദ​​​ര്‍ശ​​​നി ക​​​ണ്ടെ​​​ത്തി. സി​​​പി​​​എ​​​മ്മു​​​കാ​​​ര്‍ ത​​​ന്നെ​​​യാ​​​ണു മാ​​​രാ​​​രി​​​ക്കു​​​ള​​​ത്ത് വോ​​​ട്ട് മ​​​റി​​​ച്ച​​​തെ​​​ന്ന് പി​​​ന്നീ​​​ട് ഇ.​​​കെ. നാ​​​യ​​​നാ​​​ര്‍ ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ പ​​​ര​​​സ്യ​​​മാ​​​യി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ്ര​​​ചാ​​​ര​​​ണ​​​ഘ​​​ട്ട​​​ത്തി​​​ല്‍ പ​​​ല ​​​നേ​​​താ​​​ക്ക​​​ളെ​​​യും പ്ര​​​വ​​​ര്‍ത്ത​​​ക​​​രെ​​​യും ചി​​​ല ജി​​​ല്ലാ​​​നേ​​​താ​​​ക്ക​​​ള്‍ അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ട് മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ചെ​​​ന്നും മാ​​​രാ​​​രി​​​ക്കു​​​ളം ചെ​​​ളി​​​ക്കു​​​ള​​​മാ​​​ക്കാ​​​ന്‍ ക​​​രു​​​ക്ക​​​ള്‍ നീ​​​ക്കി​​​യെ​​​ന്നും പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ നാ​​​ടു​​​ക​​​ട​​​ത്ത​​​ല്‍ പാ​​​ര്‍ട്ടി​​​ക്കു തി​​​രി​​​ച്ച​​​റി​​​വു​​​ണ്ടാ​​​ക്കിയെ​​​ന്നും ക​​​ഥ​​​ക​​​ള്‍ പ​​​ര​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ലാ സെ​​ക്ര​​ട്ടേ​​​റി​​​യ​​​റ്റി​​​നെ ഒ​​​ന്ന​​​ട​​​ങ്കം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി താ​​​ക്കീ​​​തു ചെ​​​യ്തു.

പ​​​രാ​​​ജ​​​യ​​​ത്തെത്തു​​​ട​​​ര്‍ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ടി.​​​കെ. പ​​​ള​​​നി​​​ക്കെ​​​തി​​​രേ​​​യും ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യി​​​രു​​​ന്ന സി. ​​​ഭാ​​​സ്‌​​​ക​​​ര​​​നെ​​​തി​​​രേ​​യും വി​​​എ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​ള​​​നി​​​യെ​​​യും ഭാ​​​സ്‌​​​ക​​​ര​​​നെ​​​യും സി​​​പി​​​എം ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കു ത​​​രം​​​താ​​​ഴ്ത്തി.

വി​​​എ​​​സി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണം ഒ​​​രി​​​ക്ക​​​ലും വി​​​ഭാ​​​ഗീ​​​യ​​​ത​​​യ​​​ല്ലെ​​​ന്ന് മ​​​രി​​​ക്കും​​​വ​​​രെ പ​​​ള​​​നി വാ​​​ദി​​​ച്ചി​​​രു​​​ന്നു. ഗൗ​​​രി​​​യ​​​മ്മ പാ​​​ര്‍ട്ടി വി​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​വും ഗൗ​​​രി​​​യ​​​മ്മ​​​യ്ക്ക് മാ​​​രാ​​​രി​​​ക്കു​​​ള​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന സ്വാ​​​ധീ​​​ന​​​വും മ​​​ന​​​സി​​​ലാ​​​ക്കാ​​​ന്‍ വി​​​എ​​​സി​​​ന് ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​ള​​​നി​​​യു​​​ടെ നി​​​ല​​​പാ​​​ട്. മാ​​​രാ​​​രി​​​ക്കു​​​ള​​​ത്ത് വി​​​എ​​​സ് തോ​​​റ്റ 1965 എ​​​ന്ന അ​​​ക്ക​​​ത്തി​​​ന് മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത​​​യു​​​ണ്ട്. 1965ലാ​​​ണ് വി​​​എ​​​സ് ആ​​​ദ്യ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ള​​​ത്തി​​​ല്‍ ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. ആ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് കൃ​​​ഷ്ണ​​​ക്കു​​​റു​​​പ്പി​​​നോ​​​ട് തോ​​​റ്റു. എ​​​ന്നാ​​​ല്‍ മൂ​​​ന്ന് പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം വി​​​എ​​​സ് എ​​​ന്ന അ​​​തി​​​കാ​​​യ​​​ന്‍റെ മാ​​​രാ​​​രി​​​ക്കു​​​ള​​​ത്തെ തോ​​​ല്‍വി​​​യു​​​ടെ മാ​​​നം ചെ​​​റു​​​താ​​​യി​​​രു​​​ന്നി​​​ല്ല.

മാ​​​രാ​​​രി​​​ക്കു​​​ള​​​ത്തെ തോ​​​ല്‍വി പാ​​​ര്‍ട്ടി നേ​​​തൃ​​​ത്വ​​​ത്തെ ഞെ​​​ട്ടി​​​ച്ചെ​​​ങ്കി​​​ലും വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന് തെ​​​ല്ലും കു​​​ലു​​​ക്ക​​​വും പ​​​ത​​​ര്‍ച്ച​​​യു​​​മു​​​ണ്ടാ​​​യി​​​ല്ല. വി​​​എ​​​സ് തോ​​​റ്റു എ​​​ന്ന യാ​​​ഥാ​​​ര്‍ഥ്യം ഉ​​​ള്‍ക്കൊ​​​ള്ളാ​​​നാ​​​വാ​​​തെ ആ​​​ല​​​പ്പു​​​ഴ പു​​​ന്ന​​​പ്ര​​​യി​​​ലെ വീ​​​ട്ടി​​​ല്‍ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ ത​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വോ​​​ട്ട​​​ണ്ണ​​​ലി​​​നു​​​ശേ​​​ഷം തോ​​​ല്‍വി​​​യു​​​ടെ മ്ലാ​​​ന​​​ത​​​യി​​​ല്ലാ​​​തെ കൂ​​​ളാ​​​യി വി​​​എ​​​സ് വീ​​​ട്ടി​​​ലേ​​​ക്ക് വ​​​ന്നു. ര​​​ണ്ട് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ഉ​​​റ​​​ക്കം ന​​​ട​​​ക്കാ​​​ത്ത​​​തി​​​ന്‍റെ ക്ഷീ​​​ണ​​​ത്തി​​​ല്‍ ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ കി​​​ട​​​ന്നു​​​റ​​​ങ്ങി. പി​​​ന്നീ​​​ട് പ​​​ത്ര​​​ക്കാ​​​ര്‍ വ​​​ന്ന​​​പ്പോ​​​ള്‍ അ​​​വ​​​രോ​​​ട് സം​​​സാ​​​രി​​​ച്ചു. പി​​​ന്നീ​​​ട് കു​​​ളി ക​​​ഴി​​​ഞ്ഞ് അ​​​ടു​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള പാ​​​ര്‍ട്ടി ക​​​മ്മി​​​റ്റി​​​ക്കാ​​​യി കാ​​​റി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു പോ​​​യി.

Latest News

Corehub Up