തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു സിപിഎം സെക്രട്ടേറിയറ്റ്.
എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണു കണക്കാക്കിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായത്. ഉയർന്നുവരുന്ന വിമർശനങ്ങളേയും പോരായ്മകളേയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആവിഷ്ക്കരിക്കുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.