കൽപ്പറ്റ: കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.കെ. അനിൽകുമാറിനെതിരെ ഭാര്യ മഞ്ജുള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് മേപ്പാടി പോലീസ്. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
അനിൽകുമാറിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ മഞ്ജുള ചോദ്യം ചെയ്തതാണ് പീഡനത്തിന് കാരണമായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ വച്ചും അല്ലാതെയുമുള്ള നിരന്തരമായ മാനസിക പീഡനങ്ങളെത്തുടർന്നാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മേപ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Tags : Police case LDF candidate Kalpetta constituency