x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍


Published: March 18, 2026 07:18 PM IST | Updated: March 18, 2026 07:18 PM IST

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ വി​മ​ത നീ​ക്ക​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രെ പ്ര​സ്താ​വ​ന ന​ല്‍​കി​യ​തി​നും സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​നു​മാ​ണ് ന​ട​പ​ടി.

മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രാ​യി പ്ര​സ്താ​വ​ന ന​ല്‍​കി സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ അ​മ്പ​ല​പ്പു​ഴ അ​സം​ബ്ലി സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്പ​ന്റ് ചെ​യ്ത​താ​യി അ​റി​യി​ക്കു​ന്നു​വെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എം പി ​പ്ര​വീ​ണ്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​നെ യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു റി​ബ​ൽ നീ​ക്കം. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഷാ​നു ഭൂ​ട്ടോ. ഉ​ട​ൻ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക കൊ​ടു​ക്കു​മെ​ന്ന് ഷാ​നു ഭൂ​ട്ടോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു നീ​ക്കം. ജി. ​സു​ധാ​ക​ര​ന് പി​ന്തു​ണ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ജ​ന​റ​ൽ എം.​ജെ. ജോ​ബ് രാ​ജി വ​ച്ചി​രു​ന്നു.

Tags : youth congress ambalapuzha constituency secretary shanu bhutto

Recent News

Corehub Up