Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirTravel

സ​​​തീ​​​ശ​​​ന്‍റെ വി​​​മാ​​​നയാ​​​ത്ര; ആ​​​രു​​​ടെ ചെ​​​ല​​​വി​​​ലെന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം: എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്ത​​​ത് ആ​​​രു​​​ടെ ചെ​​​ല​​​വി​​​ലാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടേ​​​തു സു​​​താ​​​ര്യ​​​മാ​​​യ രാ​​​ഷ്്ട്രീയ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മ​​​ല്ല. യാ​​​ത്ര​​​യു​​​ടെ ചെ​​​ല​​​വ് ആ​​​രു വ​​​ഹി​​​ച്ചു​​​വെ​​​ന്ന് അ​​​റി​​​യാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു താ​​​ത്പ​​​ര്യ​​​മു​​​ണ്ട്. നി​​​ര​​​വ​​​ധി മ​​​ന്ത്രി​​​മാ​​​ർ ഇ​​​പ്പോ​​​ൾ ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ൽ അ​​​ല്ല യാ​​​ത്ര എ​​​ന്നാ​​​ണു മ​​​ന്ത്രി​​​മാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

സ്പോ​​​ണ്‍​സ​​​ർ​​​ ആരെന്നു പ​​​റ​​​യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും ത​​​യാ​​​റാ​​​ക​​​ണം.അ​​​ല്ലെ​​​ങ്കി​​​ൽ അ​​​തു നി​​​യ​​​മ​​​ലം​​​ഘ​​​നം മാ​​​ത്ര​​​മ​​​ല്ല സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ലം​​​ഘ​​​ന​​​വു​​​മാ​​​ണെ​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ ചൂണ്ടിക്കാട്ടി.

Latest News

Corehub Up