എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മുതലാളിമാരുടെ ചെലവിൽ ഇനിയും പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നാണക്കേടാണെന്നും അഴിമതി എന്നതിൽ ആർക്കാണ് സംശയമെന്നും അദ്ദേഹം ചോദിച്ചു.
രാവിലെ മുതൽ രാത്രി വരെ കളവ് പറഞ്ഞാലേ ഉറക്കം വരൂ എന്ന അവസ്ഥയാണ് മുഖ്യമന്ത്രിക്ക്. പ്രതിപക്ഷ നേതാവ് ആയ കാലത്തെ അതേ സ്വഭാവമാണ് സതീശന് ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു. കേസുകളെ ഭയമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
Tags : AirTravel MVGovindan ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash