എ.കെ.ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്
കൊച്ചി: എ.കെ.ശശീന്ദ്രന്റെ എൻസിപി എസും കടന്നപ്പള്ളി രാമചന്ദ്രന്റെ കോൺഗ്രസ് എസും ലയിച്ചു. സിഎസ്പി എന്ന പേരിലാണ് പുതിയ പാർട്ടി രൂപീകരിച്ചത്. കോൺഗ്രസ് സെക്യുലർ പാർട്ടി, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്നീ പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. ഇന്നുമുതൽ തങ്ങൾ ഒറ്റപാർട്ടിയായി പ്രവർത്തിക്കുമെന്നും എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.
പാർട്ടിയുടെ പാർലമെന്ററി ബോർഡ് ചെയർമാനായി എ.കെ.ശശീന്ദ്രനെ തെരഞ്ഞെടുത്തു. ഇരു പാർട്ടികളും ഒരുമിച്ചതിന്റെ ഭാഗമായി ഒക്ടോബർ 24, 25 തീയതികളിൽ എറണാകുളത്ത് പൊതുസമ്മേളനം സംഘടിപ്പിക്കും. യുവാക്കളെ ആകർഷിക്കുന്ന തരത്തിലുള്ള പുതിയ രാഷ്ട്രീയ പാർട്ടിയാണ് ലക്ഷ്യമിടുന്നതെന്ന് എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.
പുതിയ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ദിശനിർണയിക്കുന്നതിനായി അതിനനുസരിച്ചുള്ള ഭരണഘടന തയാറാക്കേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു. യുവതലമുറയെ കൂടുതൽ ആകർഷിക്കുന്ന രാഷ്ട്രീയ സമീപനവും സംഘടനാ സംവിധാനവുമാണ് പുതിയ പാർട്ടിയിലൂടെ ലക്ഷ്യമിടുന്നത്.
Tags : A.K. Saseendran Ramachandrans Newparty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash