Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramachandrans

എ​ൻ​സി​പി എ​സും കോ​ൺ​ഗ്ര​സ് എ​സും ഒ​ന്നാ​യി; പു​തി​യ പാ​ർ​ട്ടി സി​എ​സ്പി പി​റ​ന്നു

കൊ​ച്ചി: എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ എ​ൻ​സി​പി എ​സും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ കോ​ൺ​ഗ്ര​സ് എ​സും ല​യി​ച്ചു. സി​എ​സ്പി എ​ന്ന പേ​രി​ലാ​ണ് പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സ് സെ​ക്യു​ല​ർ പാ​ർ​ട്ടി, കോ​ൺ​ഗ്ര​സ് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി എ​ന്നീ പേ​രു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കാ​യി സ​മ​ർ​പ്പി​ച്ചു. ഇ​ന്നു​മു​ത​ൽ ത​ങ്ങ​ൾ ഒ​റ്റ​പാ​ർ​ട്ടി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും എ.​കെ.​ശ​ശീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി എ.​കെ.​ശ​ശീ​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​രു പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 24, 25 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എ.​കെ.​ശ​ശീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. 

പു​തി​യ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദി​ശ​നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി അ​തി​ന​നു​സ​രി​ച്ചു​ള്ള ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. യു​വ​ത​ല​മു​റ​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന രാ​ഷ്ട്രീ​യ സ​മീ​പ​ന​വും സം​ഘ​ട​നാ സം​വി​ധാ​ന​വു​മാ​ണ് പു​തി​യ പാ​ർ​ട്ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up